രേണു സുധിയും ആളുകളെ പറ്റിക്കാൻ കൂട്ടുനിൽക്കുന്നു?, എന്തിന്റെ പേരിലാണ് അവാർഡ് നൽകുന്നത്?; വിമർശിച്ച് പ്രേക്ഷകർ!
അടുത്തിടെ വലിയ രീതിയിൽ ചർച്ചാ വിഷയമായ ഒന്നായിരുന്നു സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ, യുട്യൂബർ എന്നീ നിലകളിൽ അറിയപ്പെടുന്ന പാണ്ടിക്കാട് കുഞ്ഞാൻ നേതൃത്വം നൽകി നടന്ന ലക്കി ഡ്രോ പരിപാടി. കടബാധ്യതകൊണ്ട് പൊറുതിമുട്ടിയ വ്യക്തിയെ സഹായിക്കാനെന്ന രീതിയിൽ ആയിരം രൂപയുടെ കൂപ്പണുകൾ അടിച്ചിറക്കി വിറ്റു. കൂപ്പണുകൾ വാങ്ങിയവരിൽ നിന്നും ഒരാളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത് ലക്ഷങ്ങൾ വിലയുള്ള വീട് സമ്മാനമായി നൽകും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
നറുക്കെടുപ്പിന്റെ വീഡിയോ പുറത്ത് വന്നതോടെ ആളുകൾക്ക് സംശയങ്ങളും ഉടലെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ലക്കി ഡ്രോയുടെ സംഘാടകർക്ക് തന്നെയാണ് വീടും ജിമിനി വാഹനവും മറ്റ് സമ്മാനങ്ങളുമെല്ലാം നറുക്കെടുപ്പിലൂടെ ലഭിച്ചതെന്ന് മനസിലായി.

നറുക്കെടുപ്പിൽ തട്ടിപ്പ് കാണിച്ചത് വലിയ വിവാദമായതോടെ പാണ്ടിക്കാട് കുഞ്ഞാനെതിരെയും ജനം തിരിഞ്ഞിരുന്നു. ഇപ്പോഴിതാ പാണ്ടിക്കാട് കുഞ്ഞാൻ കൂടി ഭാഗമായ ലക്കി ഡ്രൊ തട്ടിപ്പ് വിവാദമായി ദിവസങ്ങൾ മാത്രം പിന്നിടുന്ന സാഹചര്യത്തിൽ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സമാനമായ രീതിയിലുള്ള നറുക്കെടുപ്പിന്റെ പ്രമോഷന്റെ ഭാഗമായിരിക്കുകയാണ്.
അഞ്ഞുറ് രൂപയുടെ കൂപ്പൺ എടുക്കുന്നവരിൽ നിന്നും ഒരു ഭാഗ്യശാലിക്ക് മലപ്പുറത്തുള്ള അമ്പത് ലക്ഷത്തിന് അടുത്ത് വില വരുന്ന വീട് സമ്മാനമായി ലഭിക്കുമെന്നാണ് പ്രമോഷൻ വീഡിയോയിൽ രേണു പറയുന്നത്. ബൈക്ക്, സ്വർണ്ണ നാണയം തുടങ്ങിയ സമ്മാനങ്ങളും ഭാഗ്യശാലികൾക്ക് ലഭിക്കുമെന്നും രേണു പറയുന്നു. 2500 സ്ക്വയർ ഫീറ്റിലുള്ള വീടാണെന്നും പറയുന്നുണ്ട്.
മെഗാ ലക്കി ഡ്രോയെന്ന പരിപാടിയുടെ പ്രമോഷൻ വീഡിയോയിൽ രേണുവിനൊപ്പം നിരവധി മ്യൂസിക്ക് വീഡിയോകളിൽ രേണുവിന്റെ നായകനായി അഭിനയിച്ച് പ്രതീഷുമുണ്ട്. തട്ടിപ്പുകളൊന്നും ഇല്ലെന്നും ലൈവായാണ് നറുക്കെടുപ്പ് നടക്കുകയെന്നുള്ള വാഗ്ദാനങ്ങളും രേണുവും പ്രതീഷും വീഡിയോയിലൂടെ നൽകുന്നുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ പുതിയ രൂപമാണ് ലക്കി ഡ്രോയിലൂടെയുള്ള നറുക്കെടുപ്പെന്നാണ് അറിയാൻ കഴിയുന്നത്.
വീഡിയോ വൈറലായതോടെ രേണുവിനെ വിമർശിച്ചാണ് ഏറെയും കമന്റുകൾ. രേണു സുധിയും ആളുകളെ പറ്റിക്കാൻ കൂട്ടുനിൽക്കുകയാണോ എന്നാണ് കമന്റിലൂടെ ആളുകൾ ചോദിക്കുന്നത്. നല്ലൊരു തുക കൈ പറ്റിയാണ് ഇത്തരം പ്രമോഷനുകൾ രേണു ചെയ്യുന്നത്. മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള രേണു ഇത്തരം പറ്റിക്കൽ പരിപാടികൾക്ക് കൂട്ടുനിൽക്കരുതെന്നും കമന്റുകളുണ്ട്. രേണുവും ഈ പരിവാടി തുടങ്ങിയോ?.

ഒരു തട്ടിപ്പിന്റെ ക്ഷീണം മാറിയിട്ടില്ല. അപ്പോഴേക്കും അടുത്തതുമായി എത്തിയിരിക്കുകയാണ്. ഇങ്ങനെയുള്ള നറക്കെടുപ്പ് നിയമവിരുദ്ധമാണ്. ഇതിൽ ആരും പോയി ചാടരുത്, ഇതെല്ലാം താങ്ങാൻ ഉള്ള ശക്തി സുധിച്ചേട്ടന്റെ ആത്മാവിന് ദൈവം കൊടുക്കട്ടെ, പ്രവാസികളായ ആളുകൾ കൂടുതലും ഇങ്ങനെ ഉള്ള ഉടായിപ്പിൽ സഹായിക്കാൻ ഉള്ള മൈന്റിൽ പൈസ കൊടുക്കും.
ഇനി പറ്റിക്കപ്പെട്ടാൽ തന്നെ കൂടുതൽ ആളുകളും പുറത്ത് പറയില്ല. അതാണ് ഇത്തരം തട്ടിപ്പുകാരുടെ വിജയം. സർക്കാർ ഇതിലും വലിയ ലോട്ടറി കച്ചവടം അല്ലേ നടത്തുന്നത് എന്നിങ്ങനെ നീളുന്നു കമന്റുകൾ. അഞ്ഞൂറ് രൂപയ്ക്ക് വീട് കിട്ടുമെങ്കിൽ രേണുവിനും പ്രതീഷിനും അത് വാങ്ങിക്കൂടേയെന്നും ചിലർ കുറിച്ചു. ലക്കി ഡ്രോ മാത്രമല്ല കഴിഞ്ഞ ദിവസം മന്ത്രിയിൽ നിന്നും അവാർഡ് വാങ്ങുന്ന രേണുവിന്റെ വീഡിയോയ്ക്കും വിമർശനങ്ങൾ ഉയരുന്നുണ്ട്.
ഐസിസി ഇൻഫ്ലൂവൻസേഴ്സ് അവാർഡാണ് രേണു സുധിക്ക് ലഭിച്ചത്. മന്ത്രി മുഹമ്മദ് റിയാസാണ് പുരസ്കാരം രേണുവിന് നൽകിയത്. എന്തിനാണ് അവാർഡ് എന്നതാണ് കമന്റ് ബോക്സിൽ കൂടുതലായും ഉയരുന്ന ചോദ്യം. രേണുവിനെ പരിഹസിച്ചും നിരവധി കമന്റുകളുണ്ട്. സുധിയുടെ മരണശേഷമാണ് രേണു അഭിനയത്തിലേക്ക് ഇറങ്ങിയത്.


Click it and Unblock the Notifications