'25 മാത്രമെ ഉള്ളോ? കണ്ടാൽ 30 തോന്നും'; ജാസ്മിൻ എത്രയോ ഭേദം, 21 വയസിൽ കുടുംബത്തിന്റെ കടം വീട്ടി കരകയറ്റിയവൾ!
സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ലേബലിൽ ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി എത്തി ഫൈനൽ ഫൈവിൽ വരെ ഇടംപിടിച്ച് സെക്കന്റ് റണ്ണറപ്പായി പടിയിറങ്ങിയ മത്സരാർത്ഥിയാണ് ജാസ്മിൻ ജാസ്മിൻ. ബ്യൂട്ടി വ്ലോഗുകളും ടിക്ക് ടോക്ക് വീഡിയോകളും റീലും ചെയ്തുമാണ് ജാസ്മിൻ ജാഫർ സോഷ്യൽമീഡിയയിൽ സജീവമാകുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ജാസ്മിന്റെ യുട്യൂബ് ചാനൽ വൺ മില്യൺ സബ്സ്ക്രൈബേഴ്സിനെ നേടി.
അതോടെയാണ് ജാസ്മിന് കൂടുതൽ സ്വീകാര്യത ലഭിച്ച് തുടങ്ങിയത്. സീസൺ ആറിലെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും ആ ബിഗ് ബോസ് സീസൺ ഇപ്പോഴും അറിയപ്പെടുന്നത് ജാസ്മിന്റെ പേരിലാണ്. ചില നെഗറ്റീവുകളാണ് കപ്പിനും ചുണ്ടിനും ഇടയിൽ വെച്ച് ടൈറ്റിൽ ട്രോഫി ജാസ്മിന് നഷ്ടമാക്കിയത്.

അന്ന് നടന്ന ഹെവി പിആർ കാരണം പല ബിബി പ്രേക്ഷകർക്കും ജിന്റോ എന്ന ഫേക്ക് മത്സരാർത്ഥിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. അല്ലായിരുന്നുവെങ്കിൽ കപ്പ് അർജുനോ ജാസ്മിനോ തൂക്കുമായിരുന്നു. കഴിഞ്ഞ ദിവസം ജാസ്മിന്റെ ഇരുപത്തിയഞ്ചാം പിറന്നാൾ ആയിരുന്നു. ഹൗസിൽ വെച്ച് ജാസ്മിനുമായി അടിയുണ്ടാക്കിയ സിബിൻ പോലും ജാസ്മിനെ സിങ്കപെണ്ണേയെന്ന് വിശേഷിപ്പിച്ചാണ് പിറന്നാൾ ആശംസിച്ചത്.
വളരെ ലളിതമായിരുന്നു ജാസ്മിന്റെ പിറന്നാൾ ആഘോഷം. പിറന്നാൾ കേക്കിനൊപ്പം നിൽക്കുന്ന വീഡിയോ ജാസ്മിൻ പങ്കിട്ടപ്പോൾ വന്ന കമന്റുകളാണ് ചർച്ചയാകുന്നത്. കേക്കിൽ കുത്തിവെച്ചിരുന്ന പതിനഞ്ച് എന്ന നമ്പർ മാറ്റി അവിടെ ഇരുപത്തിയഞ്ച് എന്ന സംഖ്യ കൊണ്ടുവെക്കുന്ന ജാസ്മിനാണ് വീഡിയോയിലുള്ളത്.
പർപ്പിൾ നിറത്തിലുള്ള ബോഡി കോൺ ഡ്രെസ് അണിഞ്ഞാണ് വീഡിയോയിൽ ജാസ്മിൻ പ്രത്യക്ഷപ്പെട്ടത്. വീഡിയോ വൈറലായതോടെ കമന്റ് ബോക്സിൽ ജാസ്മിന്റെ പ്രായത്തിന്റെ ചൊല്ലി ഒരു തർക്കം നടന്നു. ഇരുപത്തിയഞ്ച് വയസുകാരിയാണ് ജാസ്മിനെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും കണ്ടാൽ മുപ്പതിന് മുകളിൽ പ്രായം തോന്നിക്കുമെന്നുമായിരുന്നു ചില കമന്റുകൾ. ജാസ്മിൻ ആരാധകർക്ക് അത് അത്ര പിടിച്ചില്ല.
അതിനാൽ തന്നെ വിമർശിച്ച് എത്തിയവർക്ക് കുറിക്കുകൊള്ളുന്ന മറുപടി ജാസ്മിനേക്കാൾ മുമ്പ് ആരാധകർ നൽകി. ജാസ്മിന്റെല വയസിനേയും ലുക്കിനേയും നെഗറ്റീവ് പറഞ്ഞ എല്ലാരും അവരവരുടെ ഫെയ്സ് ഒന്ന് ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യൂ. കേരളത്തിൽ ഇത്രയും യൗവനവും സൗന്ദര്യവും ഉള്ളവരെ കാണാൻ വേണ്ടിയാണ് എന്നാണ് ചിലർ മറുപടിയായി കുറിച്ചത്.

കണക്ക് ഒന്നും അങ്ങ് വ്യക്തമാവുന്നില്ലല്ലോ... 25 അല്ല 35 ജാസ്മിനെ കണ്ടാൽ തോന്നിക്കുമെന്നും കമന്റുകളുണ്ടായിരുന്നു. വയസിനെ വിമർശിച്ച് അല്ലാതെ ജാസ്മിന് വോട്ട് ചെയ്യാതെ ജിന്റോയ്ക്ക് വോട്ട് ചെയ്തതിൽ കുറ്റം ബോധം തോന്നിയും ചിലർ കമന്റുകൾ കുറിച്ചിട്ടുണ്ട്. സീസൺ ഏഴ് കണ്ടപ്പോൾ മനസിലായി ജാസ്മിൻ ഹൗസിൽ ചെയ്ത തെറ്റുകളും മിസ്റ്റേക്കുകളുമെല്ലാം എത്രയോ ചെറുതായിരുന്നുവെന്ന്. വിന്നർ ആവേണ്ട മത്സരാർത്ഥി ആയിരുന്നു എന്നാണ് ചിലർ കുറിച്ചത്.
കൊല്ലം സ്വദേശിനിയായ ജാസ്മിൻ കൗമാരപ്രായം മുതൽ കുടുംബഭാരം ചുമക്കുന്നുണ്ട്. കടത്തിൽ മുങ്ങിയ കുടുംബത്തെ സോഷ്യൽമീഡിയ വഴി സമ്പാദിച്ച പണം കൊണ്ടാണ് ജാസ്മിൻ കരകയറ്റിയത്. വാപ്പയുടെ ഹൃദയസംബന്ധമായ ചികിത്സ ചിലവും അനിയന്റെ പഠനവുമെല്ലാം ജാസ്മിനാണ് നോക്കുന്നത്.
ഒരോ മാസവും യുട്യൂബിലൂടെയും സോഷ്യൽമീഡിയ പ്രമോഷനിലൂടെയും ലക്ഷങ്ങളാണ് ജാസ്മിൻ ഇരുപത്തിയഞ്ച് വയസിൽ സമ്പാദിക്കുന്നത്. ബിഗ് ബോസിനുശേഷം വർക്കുകൾ ചെയ്യാനുള്ള സൗകര്യത്തിനായി കൊച്ചിയിലാണ് ജാസ്മിന്റെ താമസം. അടുത്തിടെ ഗുരുവായൂർ അമ്പലം സന്ദർശിച്ചപ്പോൾ ചില വിവാദങ്ങളിലും ജാസ്മിൻ കുടുങ്ങിയിരുന്നു. ഇപ്പോൾ അതെല്ലാം പരിഹരിച്ച് ജീവിതത്തിലേക്ക് തിരികെ വരികയാണ്.


Click it and Unblock the Notifications











