'അന്നേ സെറ്റിലാകുമായിരുന്നു..., സത്യം ജയിച്ചല്ലോ, സാധാരണക്കാരുടെ കാര്യത്തിലും ഇത് വേണം, കോടികളുടെ വിറ്റുവരവ്?'
ഈ വർഷം ഏറ്റവും കൂടുതൽ വൈറലായതും ചർച്ചയായതുമായ കേസായിരുന്നു സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ്. ഓ ബൈ ഓസി എന്ന ഇമിറ്റേഷൻ ജ്വല്ലറികളുടെ ഓൺലൈൻ ബിസിനസാണ് ദിയ കൃഷ്ണയ്ക്ക്. തിരുവനന്തപുരത്ത് സ്ഥാപനത്തിന്റെ ഫിസിക്കൽ സ്റ്റോറുമുണ്ട്. ഓൺലൈനിൽ നടക്കുന്ന അതേ ബിസിനസ് ഫിസിക്കൽ സ്റ്റോറിലും ഉണ്ട്.
അവിടെ മുമ്പ് ജോലി ചെയ്തിരുന്ന മൂന്ന് സ്ത്രീകളാണ് സാമ്പത്തിക തട്ടിപ്പിന് പിന്നിൽ. ക്യു ആർ കോഡിൽ തിരിമറി നടത്തിയും സ്റ്റോക്കുകൾ മറിച്ച് വിറ്റുമാണ് ജീവനക്കാരികള്‍ ലക്ഷങ്ങൾ കവർന്നത്. ദിയയും കുടുംബാംഗങ്ങളും സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

തട്ടിപ്പ് നടക്കുന്ന സമയത്ത് ദിയ ഗർഭിണിയായിരുന്നതുകൊണ്ട് തന്നെ ബിസിനസിൽ കാര്യമായി ശ്രദ്ധ നൽകാൻ കഴിഞ്ഞില്ല. ആ അവസരം ജീവനക്കാരികൾ ഉപയോഗിക്കുകയായിരുന്നു. വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്‌ളിന്‍, രാധാകുമാരി എന്നിവരാണ് തട്ടിപ്പ് നടത്തിയത്. കേസുമായി ബന്ധപ്പെട്ടുള്ള കുറ്റപത്രം ക്രൈബ്രാഞ്ച് സർപ്പിച്ചു. വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്‌ളിന്‍, രാധാകുമാരി എന്നിവരും വിനിതയുടെ ഭര്‍ത്താവ് ആദര്‍ശുമാണ് പ്രതികള്‍.
തട്ടിപ്പിലൂടെ നേടിയ പണം പ്രതികള്‍ ആഡംബര ജീവിതത്തിനായി ഉപയോഗിച്ചുവെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. അതേസമയം ദിയയ്ക്കും അച്ഛൻ കൃഷ്ണകുമാറിനും എതിരെ പ്രതികൾ നൽകിയ കേസിൽ കഴമ്പില്ലെന്നും പോലീസ് പറയുന്നു. വിശ്വാസ വഞ്ചന, മോഷണം, കൈവശപ്പെടുത്തല്‍, ചതി എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
രണ്ട് വര്‍ഷം കൊണ്ടാണ് പ്രതികള്‍ 66 ലക്ഷം രൂപയോളം തട്ടിയെടുത്തത്. സ്വർണ്ണവും സ്കൂട്ടറുമെല്ലാം പ്രതികൾ തട്ടിപ്പ് നടത്തി സ്വന്തമാക്കിയ പണത്തിലൂടെ വാങ്ങി. ആഭരണങ്ങൾ ബാങ്കിൽ നിന്നും കണ്ടെടുത്തു. ഗർഭിണിയായിരുന്ന സമയത്ത് ഇത്രയധികം വിശ്വസിച്ചയാളുകൾ തന്നെ പറ്റിച്ചുവെന്നത് ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. അന്ന് ദേഷ്യത്തേക്കൾ വഞ്ചിക്കപ്പെട്ടതിന്റെ വിഷമമായിരുന്നു എനിക്ക്. ഞങ്ങൾ പറയാൻ ഉദ്ദേശിച്ച സത്യം വെളിയിൽ വന്ന് കഴിഞ്ഞു.
സത്യം പുറത്ത് വരാനാണ് ഞങ്ങളും കാത്തിരുന്നത്. ഒന്നര വർഷത്തോളം നടന്ന ഇവരുടെ ട്രാൻസാക്ഷൻ ഞങ്ങൾ കണ്ടെത്തിയിരുന്നു എന്നുമാണ് ദിയ കൃഷ്ണ പറഞ്ഞത്. ആ പെൺകുട്ടികൾ തെറ്റ് ചെയ്തു. അതേസമയം മകളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ട്. നോട്ടപിശകുണ്ടായി. ഇപ്പോൾ മോള് പഠിച്ചുവെന്ന് കരുതുന്നു. പഠിച്ചാൽ അവൾക്കും എനിക്കും കൊള്ളാം.

നാല് പേർ മാത്രമല്ല. അവർ ആ പണം ഷെയർ ചെയ്തിരിക്കുന്നത് മാതാപിതാക്കളുടെ അക്കൗണ്ടിലേക്കാണ്. മാതാപിതാക്കളും തട്ടിപ്പിന്റെ ഭാഗമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കുറ്റപത്രത്തിന്റെ കോപ്പിയൊന്നും കിട്ടിയിട്ടില്ല. എത്രത്തോളം രൂപ നഷ്ടപ്പെട്ടു എന്നതിന്റെ ധാരണ ആ പെൺകുട്ടികളുടെ ജിപെ പരിശോധിച്ചപ്പോഴാണ് മനസിലായത്.
ക്രൈം ബ്രാഞ്ച് ഡീറ്റെയ്ൽഡായി അന്വേഷണം നടത്തിയിട്ടുണ്ട്. സത്യം ശീലമാക്കിയാണ് ഇതുവരെ ജീവിച്ചതെന്ന് കൃഷ്ണകുമാറും പറഞ്ഞു. ദിയയ്ക്കും കൃഷ്ണകുമാറിനും അനുകൂലമാണ് പ്രേക്ഷക പ്രതികരണങ്ങൾ. കേസും വിവാദവുമാകാതെ സെറ്റിലാക്കാമായിരുന്ന കേസ് ജീവനക്കാരികൾ തന്നെയാണ് ഇവിടെ വരെ എത്തിച്ചത്. സത്യം തെളിഞ്ഞല്ലോ, ഇവരുടേതൊക്കെ വേഗം തെളിയും സാധാരണക്കാർക്ക് വർഷങ്ങൾ വേണ്ടി വരും,
സാധാരണക്കാർക്ക് നീതി നേടികൊടുക്കുന്ന കാര്യത്തിലും ഇത്ര ശുഷ്കാന്തി നിയമ സംവിധാനങ്ങൾക്ക് വേണം എന്നിങ്ങനെയാണ് കമന്റുകൾ. ദിയയുടെ സ്ഥാപനത്തിൽ കോടികളുടെ കച്ചവടം നടക്കുന്നുണ്ടോയെന്നും ചിലർ അമ്പരപ്പോടെ കുറിച്ചിട്ടുണ്ട്. അഞ്ച് വർഷത്തോളം നീണ്ട ദിയയുടെ കഠിന പരിശ്രമമാണ് ഓ ബൈ ഓസി. തുടക്കത്തിൽ ഓൺലൈൻ ബിസിനസ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടാണ് ഫിസിക്കൽ സ്റ്റോർ ആരംഭിച്ചത്. മാസം ലക്ഷങ്ങളുടെ ബിസിനസാണ് സ്ഥാപനത്തിൽ നടക്കുന്നത്.


Click it and Unblock the Notifications











