69 ലക്ഷം പോയിട്ടും അറിഞ്ഞില്ലേ?, അഞ്ച് വർഷത്തെ കഠിനാധ്വാനം, ദിയ ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല; ചർച്ച!

വലിയൊരു സാമ്പത്തീക തട്ടിപ്പിനിരയായതിന്റെ ആഘാതത്തിലാണ് കൃഷ്ണകുമാറും കുടുംബവും. ഇന്ന് രാവിലെ മുതൽ അവിശ്വസനീയമായ വാർത്തകളാണ് കൃഷ്ണകുമാറിനെ കുറിച്ചും മകൾ ദിയയെ കുറിച്ചും വരുന്നത്. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ രണ്ടാമത്തെ മകൾ ദിയയുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതികളാണ് പരാതി നൽകിയത്. തട്ടിക്കൊണ്ട് പോകലാണ് കേസ്. ഓ ബൈ ഓസി എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ദിയ.

അഞ്ച് വർഷത്തിലേറെയായി ഓൺ‌ലൈൻ വഴിയും അല്ലാതെയും ഓ ബൈ ഓസിയിലൂടെ വ്യാപാരം നടക്കുന്നുണ്ട്. സ്ഥാപനത്തിന്റെ ഫിസിക്കൽ സ്റ്റോർ പ്രവർത്തിക്കുന്നത് തിരുവനന്തപുരത്താണ്. അവിടെ ജോലി ചെയ്തിരുന്ന മൂന്ന് സ്ത്രീകളാണ് സാമ്പത്തീക ഇടപാടിൽ കൃത്രിമം കാട്ടി പണം തട്ടിയത്. അറുപത്തിയൊമ്പത് ലക്ഷം രൂപയോളം നഷ്ടപ്പെട്ടുവെന്നാണ് അറിയുന്നത്.

Diya Krishna
Photo Credit: Diya Krishna / instagram

ഇതുമായി ബന്ധപ്പെട്ട് ദിയ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് തട്ടികൊണ്ടുപോയി പണം വാങ്ങിയെന്ന് ആരോപിച്ച് മുൻ ജീവനക്കാരായ യുവതികൾ പോലീസിൽ കൗണ്ടർ പരാതി നൽകിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ദിയയ്ക്കും കൃഷ്ണകുമാറിനും എതിരെ കേസെടുത്തിരിക്കുന്നത്. പരാതി വ്യാജമാണെന്നും പറ്റിക്കപ്പെട്ടത് താനും കുടുംബവുമാണെന്നും സത്യം തെളിയും വരെ നിയമപോരാട്ടം നടത്താനുമാണ് കൃഷ്ണകുമാറിന്റെ തീരുമാനം.

ഇമിറ്റേഷൻ ഓർണമെന്റ്സിന്റേതാണ് ദിയയുടെ ഓ ബൈ ഓസി എന്ന സ്ഥാപനം. നന്നായി വ്യാപാരം നടന്ന് വരികയായിരുന്നു. ദിയ​ ​ഗർഭിണിയായശേഷം അതിന്റേതായ ശാരീരിക ബുദ്ധിമുട്ടുകൾ വന്നിരുന്നു. അതുകൊണ്ട് തന്നെ കുറച്ച് കാലം ആശുപത്രിയും വീടും മാത്രമായി കഴിയേണ്ടി വന്നു.

ദിയയുടെ ഭർത്താവ് ജോലി ചെയ്യുന്നത് ഐടിയിൽ ആയതുകൊണ്ട് തന്നെ അയാൾക്കും സ്ഥാപനത്തിൽ ദിവസവും പോയി കാര്യങ്ങൾ ശ്രദ്ധിക്കാൻ സമയം കിട്ടിയിരുന്നില്ല. അവിടെ മൂന്ന് കുട്ടികളാണ് ജോലി ചെയ്തിരുന്നത്. വിശ്വസ്തർ എന്ന് കരുതിയിരുന്നവരാണ്. ദിയ മാറി നിന്ന സമയത്ത് അവർ കൃത്യമായി കാര്യങ്ങൾ വിളിച്ച് പറയുകയും കണക്കുകൾ പറയുകയും എല്ലാം ചെയ്യാറുണ്ടായിരുന്നു. പിന്നെ എന്ത് സംഭവിച്ചുവെന്ന് ചോദിച്ചാൽ ഇവർ കസ്റ്റമേഴ്സിനോട് പറഞ്ഞത് ക്യു ആർ കോഡ് വർക്ക് ചെയ്യുന്നില്ലെന്നാണ്.

എന്നിട്ട് അവരുടെ ഫോണിലെ ക്യു ആർ കോഡ് കാണിച്ച് അതിലേക്ക് പണം അയക്കാൻ പറയും. ഇതെല്ലാം ഓഫീസിലെ സിസിടിവിൽ പതിഞ്ഞിട്ടുണ്ട്. ഒരു ദിവസം ദിയയുടെ സുഹൃത്ത് ഷോപ്പിൽ നിന്നും പ്രോഡക്ട് വാങ്ങി. ശേഷം പണം കിട്ടിയോയെന്ന് അവൾ ദിയയെ വിളിച്ച് ചോദിച്ചു. അപ്പോഴാണ് ഇങ്ങനെ ചില തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് മനസിലാക്കിയത്.

Diya Krishna
Photo Credit: Diya Krishna / instagram

ശേഷം ആ ജീവനക്കാരോട് ഞങ്ങൾ ഇതേ കുറിച്ച് ചോദിച്ചപ്പോൾ അവർ ജോലി മതിയാക്കി പോയി. പിന്നീട് അവരെ കണ്ട് ഞങ്ങൾ സംസാരിച്ചപ്പോൾ പണം എടുത്തുവെന്നത് സമ്മതിച്ചു. ഫ്ലാറ്റിന് താഴെ വെച്ചാണ് സംസാരം നടന്നത്. ശബ്ദം കൂടിയപ്പോൾ അസോസിയേഷൻ ഇടപെട്ട് മറ്റെവിടെയെങ്കിലും പോയി സംസാരിക്കാൻ രണ്ട് കൂട്ടരോടും ആവശ്യപ്പെട്ടു. അങ്ങനെ വിവിധ വാഹനങ്ങളിൽ ഞങ്ങളുടെ ഓഫീസിലേക്ക് വന്നു.

ഇവിടെ വന്ന് സംസാരിച്ചപ്പോൾ ബാങ്ക് ട്രാൻസ്ഫർ വഴി മാത്രം 69 ലക്ഷം നഷ്ടപ്പെട്ടുെവന്ന് അവരിൽ നിന്നും ഞങ്ങൾ മനസിലാക്കി. അത് കൂടാതെ പണമായും സാധനങ്ങളും നഷ്ടപ്പെട്ടു. അതിന് പക്ഷെ തെളിവില്ല. ഞങ്ങൾ കണ്ടുപിടിച്ചുവെന്ന് മനസിലായപ്പോൾ കുറച്ച് പണം തിരികെ താരമെന്ന് അവർ സമ്മതിച്ചു. മൂന്ന്, നാല് മണിക്കൂർ കഴിഞ്ഞ് എട്ട് ലക്ഷം രൂപ കൊണ്ട് വന്ന് തന്നു. പെൺകുട്ടികൾ അല്ലേയെന്ന് കരുതി ബാക്കി പണം ക്ഷമിച്ചു. ശേഷം അവർ ഇവിടുന്ന് പോയി.

പിന്നീട് അക്കൂട്ടത്തിൽ ഒരു പെൺകുട്ടിയുടെ ഭർത്താവ് ദിയയെ വിളിച്ച് പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. അതിനുശേഷം ഞങ്ങൾ‌ പരാതി കൊടുത്തു. തൊട്ടടുത്ത ദിവസം അവർ ഞങ്ങൾക്കെതിരെ പരാതി കൊടുത്തു. അവരെ ഞങ്ങൾ കിഡ്നാപ്പ് ചെയ്ത് കെട്ടിയിട്ട് ഇടിച്ചുവെന്നായിരുന്നു പരാതിയിൽ പറഞ്ഞത്. സത്യത്തിൽ അങ്ങനൊന്നും സംഭവിച്ചിട്ടില്ല. എല്ലാത്തിന്റേയും വീഡിയോ തങ്ങളുടെ പക്കലുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു.

താരകുടുംബത്തിന് എതിരെ വന്ന തട്ടികൊണ്ടുപോകൽ കേസ് ചർച്ചയായതോടെ 69 ലക്ഷം പോയിട്ടും അറിയാൻ എന്തുകൊണ്ട് വൈകി എന്നായിരുന്നു ചിലരുടെ സംശയം. ദിയ ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും കമന്റുകളുണ്ട്. നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ടും കമന്റുകളുണ്ട്. അ‍ഞ്ച് വർഷത്തെ ദിയയുടെ അധ്വാനമാണ് ഓ ബൈ ഓസി എന്ന സ്ഥാപനം.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X