ഗേൾസിൽ നിലുവാണെങ്കിൽ ബോയ്സിൽ ഓമിക്കാണ് ഒന്നാം സ്ഥാനം, പെങ്ങച്ചം കുറച്ചാൽ ദിയ അടിപൊളി; ചർച്ചയായി വ്ലോഗ്!
ചേച്ചി അഹാന കൃഷ്ണ വിവാഹപ്രായമായി നിൽക്കെയാണ് ദിയ കൃഷ്ണ കഴിഞ്ഞ വർഷം അവസാനത്തോടെ തന്റെ പ്രണയമായ അശ്വിനെ പങ്കാളിയായി ഒപ്പം സ്വീകരിച്ചത്. അധികം വൈകാതെ ഗർഭിണിയുമായി ഒമ്പത് മാസം കഴിഞ്ഞപ്പോൾ ഓമിയും ഇരുവർക്കും ഇടയിലേക്ക് എത്തി. ചേച്ചി കരിയറിന് പ്രാധാന്യം കൊടുത്താണ് മുന്നോട്ട് പോകുന്നതെന്നും അവൾ ഉടനെ വിവാഹം കഴിക്കാൻ താൽപര്യപ്പെടുന്നില്ലാത്തതിനാൽ തന്റേത് ആദ്യം നടത്തുന്നുവെന്നേയുള്ളു എന്നാണ് ദിയ വിവാഹം നിശ്ചയിച്ച സമയത്ത് പറഞ്ഞത്.
കൃഷ്ണകുമാർ കുടുംബത്തിൽ എല്ലാവർക്കും യുട്യൂബ് ചാനലുകൾ ഉണ്ടെങ്കിലും കൃത്യമായ ഇടവേളകളിൽ വ്ലോഗുകൾ പങ്കിടുന്നൊരാൾ ദിയയാണ്. അമ്മ സിന്ധു കൃഷ്ണയും ഹോം വ്ലോഗുകൾ കൺസിസ്റ്റൻസി നിലനിർത്തി പങ്കിടാറുണ്ട്. എഡിറ്റിങ് ഇല്ലെന്നതുകൊണ്ട് തന്നെ ദിയയുടെ പല വ്ലോഗുകളും അതിൽ പറയാറുള്ള പരാമർശങ്ങളും പലപ്പോഴും വിമർശനത്തിന് കാരണമായിട്ടുണ്ട്.

അടുത്തിടെയാണ് താരം ഭർത്താവിനും മകനും ഒപ്പം സിംഗപ്പൂർ ട്രിപ്പ് നടത്തിയശേഷം തിരികെ നാട്ടിലെത്തിയത്. മകൻ ഓമിയുടെ ആദ്യ ഇന്റർനാഷണൽ ട്രിപ്പായിരുന്നു. ജോലി ഭാരവും ബിസിനസ് തിരക്കുകളും എല്ലാ മാറ്റി നിർത്തി കുടുംബമായി കുറച്ച് സമയം ചിലവഴിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ട്രിപ്പ്. അശ്വിനും ഓമിയും ആദ്യമായാണ് സിംഗപ്പൂർ വരുന്നത്. ദിയ മുമ്പും പലതവണ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ സിംഗപ്പൂർ എത്തിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ ഓമിയുടേയും അശ്വിന്റെയും ഗൈഡ് ദിയ തന്നെയായിരുന്നു. നാല് മാസക്കാരനായ ഓമിയുടെ ആദ്യ ഫ്ലൈറ്റ് യാത്ര ബാംഗ്ലൂരിലേക്കായിരുന്നു. അമ്മയേയും അച്ഛനേയും പോലെ ഓമിയും യാത്രകൾ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്. സിംഗപ്പൂരിൽ ചിലവഴിച്ച ദിവസങ്ങളിൽ ഒന്നും മകൻ തങ്ങളെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് ദിയ പറഞ്ഞിരുന്നു.
അവിടുത്തെ കാലാവസ്ഥയും ഓമിക്ക് നന്നേ ഇഷ്ടപ്പെട്ടു. സിംഗപ്പൂർ ഫ്ലയർ, ഗാർഡൻസ് ബൈ ദ ബെ തുടങ്ങിയ ഇടങ്ങളെല്ലാം മൂവരും സന്ദർശിച്ചു. സിംഗപ്പൂർ ഫ്ലയർ, ഗാർഡൻസ് ബൈ ദ ബെ എന്നിവിടങ്ങളിൽ എല്ലാം ഞാൻ മുമ്പും പോയിട്ടുണ്ട്. പക്ഷെ അശ്വിന്റെയും ബേബിയുടേയും ആദ്യ വിസിറ്റാണ് എന്ന് പറഞ്ഞുകൊണ്ടാണ് ദിയയുടെ വ്ലോഗ് ആരംഭിച്ചത്.
സിംഗപ്പൂർ ഫ്ലയർ, ഗാർഡൻസ് ബൈ ദ ബെ എല്ലാം കാണാൻ ഞാൻ എക്സൈറ്റഡാണ്. ഗാർഡൻസ് ബൈ ദ ബെ കാണാനാണ് കുറച്ച് കൂടി എക്സൈറ്റഡെന്ന് അശ്വിനും പറഞ്ഞു. സിംഗപ്പൂരിന്റെ മൊത്തമായുള്ള വ്യൂ കാണാൻ സിംഗപ്പൂർ ഫ്ലയറിൽ കയറിയാൽ സാധിക്കും. ഓമി ഹാപ്പി മൂഡിലാണ്. അത്യാവശ്യം നല്ല ഉറക്കമൊക്കെ കിട്ടി. സിംഗപ്പൂരിൽ എത്തിയശേഷം കുഞ്ഞ് നന്നായി ഉറങ്ങുന്നുണ്ട്.

ഫൈവ് സ്റ്റാർ ഹോട്ടലിലെ ബെഡ്ഡിൽ കൊണ്ടുപോയി കിടത്തിയാൽ ഓമി ഹാപ്പിയാണ് എന്നും ദിയ പറഞ്ഞു. സിംഗപ്പൂരിൽ ആയതുകൊണ്ട് തന്നെ ഇന്ത്യൻ ഫുഡ് കഴിക്കാൻ കിട്ടുമെന്നതും ദിയയ്ക്കും അശ്വിനും ആശ്വാസമായിരുന്നു. ഒരു ടൂർസ് ആന്റ് ട്രാവൽസ് കമ്പനിയുമായി കോളാബ് ചെയ്തായിരുന്നു ദിയയുടെയും കുടുംബത്തിന്റെയും സിംഗപ്പൂർ ട്രിപ്പ്.
മകൻ വരവിനുശേഷം ദിയയുടെ വ്ലോഗുകൾക്ക് ആരാധകർ ഏറി. കൂടുതൽ ആളുകളും ദിയയുടെ മകൻ ഓമിയെ കാണാനായി എത്തുന്നവരാണ്. സ്റ്റാർ കിഡ്സിൽ ഗേൾസ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് പേളി മാണിയുടെ മകൾക്കാണെങ്കിൽ ബോയ്സ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ഓമിക്കാണെന്നാണ് കമന്റുകൾ. ജനിച്ച ദിവസം മുതൽ ഒരു കുട്ടി സെലിബ്രിറ്റിയാണ് ഓമി.
ദിയ-അശ്വിൻ-ഓമി കോമ്പോയിൽ വരുന്ന വീഡിയോ കൂടുതൽ ഇന്ററസ്റ്റിങ്ങാണെന്നാണ് ആളുകൾ കുറിക്കാറുള്ളത്. സംസാരത്തിലും മറ്റും വരുന്ന അൽപ്പം പെങ്ങച്ചം കുറച്ചാൽ ദിയ അടിപൊളി ക്യാരക്ടറാണെന്നും കമന്റുകളുണ്ട്.


Click it and Unblock the Notifications