അവനിലേക്ക് എത്താനുള്ള മാർഗം മാത്രമായിരുന്നു ഞാൻ, ദിയ കുടുംബമായി ജീവിക്കുകയല്ലേ; വൈറലായി പഴയ ഫോട്ടോകൾ!
കൃഷ്ണകുമാറിന്റെ നാല് പെൺ മക്കളിൽ സോഷ്യൽമീഡിയയിൽ ഏറ്റവും ആക്ടീവായി നിൽക്കുന്നതും പ്രേക്ഷകരുമായി ഏറെ അടുപ്പം പുലർത്തുന്നതും രണ്ടാമത്തെ മകളായ ദിയ കൃഷ്ണയാണ്. കൊവിഡ്, ലോക്ക് ഡൗൺ കാലത്താണ് ദിയ കൃഷ്ണ യുട്യൂബ് ചാനൽ ആരംഭിക്കുന്നത്. അഹാനയാണ് സഹോദരിമാർക്കും മാതാപിതാക്കൾക്കുമെല്ലാം യുട്യൂബ് വ്ലോഗിങ്ങിന്റെ സാധ്യതകൾ ആദ്യമായി പറഞ്ഞ് കൊടുക്കുന്നത്.
ഇന്ന് കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും സ്വന്തമായി യുട്യൂബ് ചാനലും ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സുമുണ്ട്. ഏറ്റവും ആക്ടീവായി നിൽക്കുന്നതും മുടങ്ങാതെ വീഡിയോകൾ പങ്കുവെക്കുന്നതുമായ ചാനൽ ദിയയുടേതാണ്. അതുകൊണ്ട് തന്നെ പതിനൊന്ന് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സ് ദിയയ്ക്കുണ്ട്.

ലൈഫ് സ്റ്റൈൽ വ്ലോഗറായതുകൊണ്ട് തന്നെ തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെല്ലാം ദിയ ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ മുൻ കാമുകന്മാരെ കുറിച്ചും പ്രണയത്തകർച്ചയെ കുറിച്ചുമെല്ലാം ദിയ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ദിയയുടെ പഴയ ചില ഫോട്ടോകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ഭർത്താവ് അശ്വിനുമായി പ്രണയത്തിലാകും മുമ്പ് സുഹൃത്ത് വൈഷ്ണവായിരുന്നു ദിയയുടെ പ്രണയം. തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും സോഷ്യൽമീഡിയ വഴി പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇരുവരും ഒരുമിച്ച് ചെയ്തിട്ടുള്ള ഡാൻസ് കവറുകളുടെ വീഡിയോയും യാത്രകളുടെ വീഡിയോയുമെല്ലാം വൈറലായിരുന്നു. പ്രണയത്തിലാകും മുമ്പ് ദിയയും വൈഷ്ണവും സുഹൃത്തുക്കളായിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞു.
പണ്ടേ പറഞ്ഞ് വിടേണ്ടതായിരുന്നുവെന്നും പലപ്പോഴും താനാണ് പിടിച്ച് നിർത്തിയതെന്നും ഇപ്പോൾ താൻ ഹാപ്പിയാണെന്നുമാണ് ദിയ വൈഷ്ണവുമായുള്ള പ്രണയം തകർന്നശേഷം പറഞ്ഞത്. പങ്കാളിയാകാൻ പോകുന്ന പെൺകുട്ടി എന്ന തരത്തിൽ തനിക്ക് ഒരു പരിഗണനയും കിട്ടിയിട്ടില്ലെന്നും ആ പ്രണയത്തിൽ എപ്പോഴും ഇൻസെക്യൂരിറ്റി അനുഭവപ്പെട്ടിരുന്നുവെന്നും ദിയ തുറന്ന് പറഞ്ഞിട്ടുണ്ട്.
വൈഷ്ണവിന് മുമ്പും ദിയയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു ജെവിൻ സാക് എന്നായിരുന്നു പേര്. ദിയ മുമ്പ് ജെവിനൊപ്പമുള്ള ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. യുകെയിൽ ജോലിയും പഠനവുമെല്ലാമായി തിരക്കിലാണ് തിരുവനന്തപുരംകാരനായ ജെവിൻ. താനുമായുള്ള പ്രണയം ദിയ തന്നെയാണ് അവസാനിപ്പിച്ചത് എന്ന തരത്തിലാണ് ജെവിൻ പലപ്പോഴും സംസാരിച്ചിട്ടുള്ളത്.

വിവാഹം കഴിച്ച് സ്വന്തമാക്കണമെന്ന് കരുതി തന്നെയാണ് പ്രണയിച്ചതെന്നും എന്നാൽ താൻ ചതിക്കപ്പെട്ടു എന്ന തരത്തിലുമാണ് പ്രണയ തകർച്ചയ്ക്കുശേഷം ജെവിൻ പറഞ്ഞത്. വ്യക്തി ജീവിതത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പറയുന്നത് മോശമാണെന്നറിയാം. എന്നാല്‍ ഇത് ചെയ്‌തേ പറ്റൂയെന്ന അവസ്ഥയിലാണ് ഞാനിപ്പോൾ. ഞാൻ ചതിച്ചുവെന്ന തരത്തിലാണ് ദിയ എല്ലാവരോടും പറയുന്നത്. അത് തെറ്റായ കാര്യമാണ്.
വിവാഹം ചെയ്യണമെന്ന് കരുതിയാണ് ദിയയെ സ്‌നേഹിച്ചത്. അവള്‍ക്ക് മുമ്പുണ്ടായിരുന്ന പുരുഷ സുഹൃത്തിലേക്ക് എത്താനുള്ള മാര്‍ഗമായിരുന്നു ഞാനെന്ന് അറിയില്ലായിരുന്നു. അയാളെ അസൂയപ്പെടുത്തുന്നതിന് വേണ്ടിയാണ് ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതെന്നുമാണ് അന്ന് ജെവിൻ പറഞ്ഞത്. പിന്നീട് പലപ്പോഴായി ദിയയുമായുള്ള പ്രണയതകർച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ ദിയയുടെ പേര് വെളിപ്പെടുത്താതെ ജെവിൻ പറഞ്ഞിരുന്നു.
തന്റെ മുൻകാല ജീവിതം വലിയ രീതിയിൽ ചർച്ചയാകുന്നുവെന്ന് തോന്നിയപ്പോൾ ദിയ തന്നെ ഒരിക്കൽ പ്രതികരിച്ച് എത്തിയിരുന്നു. എത്രപേർ എന്നെ വേദനിപ്പിച്ച് പോയിട്ടുണ്ടെങ്കിലും ഞാനിപ്പോഴും മറ്റുള്ളവരെ സ്നേഹിക്കാൻ കഴിവുള്ളവളാണ്. ലൈഫ് റീസ്റ്റാർട്ട് ചെയ്യാൻ എനിക്ക് വേഗത്തിൽ കഴിയും. എന്റെ ജീവിതത്തിലേക്ക് ഇതിന് മുമ്പ് കടന്ന് വന്നിട്ടുള്ളവരെല്ലാം എന്റെ ജീവിതം നശിപ്പിച്ചവരാണ്.
ചിരിച്ച് കളിച്ച നടന്ന എന്നെ എങ്ങനെ കരഞ്ഞുകൊണ്ട് ഉറങ്ങാമെന്ന് പഠിച്ചവരാണ് അവർ എന്നാണ് ദിയ പറഞ്ഞത്. ദിയയുടേയും മുൻ കാമുകൻ ജെവിന്റേയും ചിത്രങ്ങൾ വീണ്ടും സോഷ്യൽമീഡിയയിൽ വൈറലായപ്പോൾ ദിയ കുടുംബമായി ജീവിക്കുകയല്ലേ ഇനി എന്തിനാണ് പഴയ കഥകൾ കുത്തിപ്പൊക്കി പ്രചരിപ്പിക്കുന്നതെന്നാണ് താരപുത്രിയുടെ ആരാധകർ കമന്റിലൂടെ ചോദിച്ചത്.
*ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. ഇത് (https://www.instagram.com/_diyakrishna_/, https://www.instagram.com/jevinzac/) നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്


Click it and Unblock the Notifications










