'ശവകുടീരം വ്യാജ പള്ളിയിൽ'; കാണാനും അവസരമില്ല, നഷ്ടപ്പെട്ടത് കിച്ചുവിന് മാത്രം, ഓർമദിനത്തിലും ആടിപ്പാടി രേണു!
പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടകത്തിലേത്. അമാവാസി ദിനത്തിൽ എല്ലാ മാസവും ബലിതർപ്പണം നടത്താമെങ്കിലും രാമായണ മാസം കൂടിയായ കർക്കടകത്തിലെ വാവുബലിക്ക് പ്രത്യേക പ്രാധാന്യമാണുള്ളത്. ഈ വർഷത്തെ ആ ദിവസം ഇന്നലെയായിരുന്നു. ദോഷങ്ങളിൽ വലുതെന്ന് കണക്കാക്കുന്ന പിതൃദോഷം അകറ്റാനും പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കാനുമാണ് ഹിന്ദു മതവിശ്വാസികൾ മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ബലിയർപ്പിക്കുന്നതെന്നാണ് വിശ്വാസം.
നദികരകൾ, ക്ഷേത്രങ്ങൾ, ബലിത്തറകൾ എന്നിവിടങ്ങളിലാണ് ചടങ്ങുകൾ നടത്താറുള്ളത്. ഇവിടങ്ങളിൽ എത്തിപ്പെടാൻ കഴിയാതെ പോയവർ സ്വന്തം വീട്ടുമുറ്റത്താണ് ബലിയിട്ടത്. കൊല്ലം സുധിയുടെ ആത്മാവിനായി ഈ വർഷവും സുധിയുടെ മകൻ കിച്ചു എന്ന രാഹുൽ കർക്കിടക വാവിന് ബലിയിട്ടു. സുധിയുടെ കൊല്ലത്തെ കുടുംബ വീട്ടിലായിരുന്നു ചടങ്ങുകൾ നടന്നത്.

സുധിയുടെ ചേട്ടനാണ് കിച്ചുവിന് എല്ലാവിധ സഹായങ്ങളും ചെയ്ത് കൊടുത്തത്. ചടങ്ങിനുശേഷം വീട്ടിൽ തിരികെ എത്തിയ കിച്ചു അച്ഛന്റെ ഫോട്ടോയ്ക്ക് അരികിൽ തളർന്നിരിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. രണ്ട് വർഷം മുമ്പ് വാഹനാപകടത്തിലാണ് സുധി മരിച്ചത്. ഒരു ഷോയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കലാകാരന്മാരായ ബിനു അടിമാലിക്കും മഹേഷിനും സാരമായി പരിക്കേറ്റിരുന്നു. സുധി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സുധിയുടെ മൂന്നാം ഭാര്യ രേണു ക്രിസ്തീയ മതവിശ്വാസിയാണ്. രേണുവുമായുള്ള വിവാഹശേഷം കോട്ടയത്ത് ഒരു വാടക വീട് എടുത്തായിരുന്നു സുധി താമസിച്ചിരുന്നത്. അതുകൊണ്ട് തന്നെ ക്രിസ്തീയ മതവിശ്വാസപ്രകാരം ഇവരുടെ വീടിന് സമീപമുള്ള ആംഗ്ലിക്കൻ ചർച്ചിലാണ് സുധിയുടെ മൃതദേഹം സംസ്കരിച്ചത്.
സുധിയുടെ ആഗ്രഹപ്രകാരമാണ് അങ്ങനെ അടക്കിയതെന്നാണ് പിന്നീട് രേണു പറഞ്ഞത്. എന്നാൽ മാമോദീസ മുങ്ങിയിട്ടില്ലാത്ത സുധിയെ ക്രിസ്തീയ ആചാരപ്രകാരം അടക്കിയത് ചർച്ചയായിരുന്നു. മാത്രമല്ല ഇതേ പള്ളിയിലെ ബിഷപ്പ് വ്യാജനാണെന്നും നിരവധി സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുള്ള വ്യക്തിയാണെന്നും അടുത്തിടെ പുറത്ത് വന്നിരുന്നു. ബിഷപ്പിനെ പോലീസ് പിടികൂടിയതോടെ പള്ളി കഴിഞ്ഞ കുറച്ച് നാളുകളായി അടച്ചിട്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
അച്ഛന്റെ മൃതദേഹം വിവാദമായ പള്ളിയിലാണ് സംസ്കരിച്ചിരിക്കുന്നത് എന്നതുകൊണ്ട് തന്നെ മകൻ കിച്ചുവിനെ അച്ഛന്റെ ശവകൂടീരത്തിന് അരികിൽ വരാനും പ്രാർത്ഥിക്കാനും എല്ലാം തടസങ്ങളാണ്. സുധിയുടെ മരണശേഷം കോട്ടയത്തേക്കുള്ള കിച്ചുവിന്റെ പോക്കും കുറഞ്ഞു. അച്ഛന് ബലിതർപ്പണം നടത്തിയശേഷമുള്ള കിച്ചുവിന്റെ വീഡിയോ വൈറലായതോടെ സുധിയുടെ മരണത്തോടെ എല്ലാം നഷ്ടപ്പെട്ടത് കിച്ചുവിന് മാത്രമാണെന്നാണ് കമന്റുകൾ.

ശവകുടീരം വ്യാജ പള്ളിയിൽ വ്യാജ ബിഷപ്പ് അടക്കി. കാണാനോ പോയി പ്രാർത്ഥിക്കാനോപോലും അവസരമില്ല. മാനനഷ്ടവും എല്ലാം നഷ്ടപ്പെട്ടതും കിച്ചുവിന് മാത്രം, എല്ലാ നഷ്ടവും കിച്ചുവിനാണ്. രേണു എന്ത് സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ശരിയാണ് സന്തോഷത്തോടെ ജീവിക്കണം. പക്ഷെ ഇങ്ങനെയുള്ള ദിവസങ്ങളിലെങ്കിലും മക്കളുടെ കൂടെ കഴിയണമെന്ന് പോലും രേണുവിന് തോന്നുന്നില്ലല്ലോ.
സുധി ചേട്ടൻ മരിച്ചിട്ട് അധികം വർഷമെന്നും ആയിട്ടില്ലല്ലോ എന്നിങ്ങനെയാണ് കമന്റുകൾ. ഒരു മാസം മുമ്പ് സുധി മരിച്ച ദിവസം പള്ളിയിൽ പ്രാർത്ഥനയും വീട്ടിൽ ചെറിയ ചടങ്ങും രേണു സംഘടിപ്പിച്ചിരുന്നു. അതും പിന്നീട് വിവാദമായിരുന്നു. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ അലിൻ ജോസ് പെരേര വീടിന് മുന്നിൽ നൃത്തം ചെയ്തു എന്നതാണ് വിവാദമായത്.
കഴിഞ്ഞ ദിവസം മരിച്ചവരുടെ ഓർമ ദിനമായിട്ട് പോലും ഭർത്താവിനെ അനുസ്മരിച്ചുള്ള ഒരു കുറിപ്പോ പോസ്റ്റോ രേണുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. പകരം റീൽ പാട്നർ പ്രതീഷിനൊപ്പമുള്ള പുതിയ ഡാൻസ് റീലുകൾ ഷെയർ ചെയ്യുകയാണ് ചെയ്തത്. അതും സുധിയുടെ ആരാധകർ ചോദ്യം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications