അൾട്ടിമേറ്റ് തൂക്കിയടി; സിദ്ധു ടൊവിനോയുടെ മിനി വേർഷൻ, കൊഴിഞ്ഞുപോയ പ്രേക്ഷകരെ തിരികെ പിടിച്ച് ഉപ്പും മുളകും!

കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി മെ​ഗാ സീരിയലുകളെക്കാൾ പ്രേക്ഷക പിന്തുണയോടെ സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ സിറ്റ്കോമാണ് ഉപ്പും മുളകും. സിറ്റ്കോമിന്റെ മൂന്നാം സീസണാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ പ്രധാന വേഷങ്ങൾ‌ ചെയ്തിരുന്ന ബിജു സോപാനവും നിഷ സാരം​ഗും പിന്മാറിയതോടെ റേറ്റിങിൽ അടക്കം സിറ്റ്കോം കൂപ്പുകുത്തിയിരുന്നു.

ഉപ്പും മുളകും ആരംഭിച്ച കാലം മുതൽ അച്ഛനായ ബാലചന്ദ്രൻ തമ്പിയുടെ റോളിൽ ബിജുവും അമ്മ‌ നീലിമയുടെ റോളിൽ നിഷയും ഉപ്പും മുളകിൽ നിറഞ്ഞ് നിന്നിരുന്നു. ഇരുവരും സീരിയലിൽ നിന്നും വിട്ടുനിൽക്കാൻ തുടങ്ങിയശേഷം ഉപ്പും മുളകും ഉപ്പില്ലാത്ത കഞ്ഞിപോലെയായി. എപ്പിസോ‍ഡുകൾ കാണാനുള്ള താൽപര്യം പ്രേക്ഷകർക്കും കുറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് കാര്യങ്ങളാകെ മാറി മറിഞ്ഞു.

Sidharth Prabhu
Photo Credit: Sidharth Prabhu / Instagram

ഇപ്പോൾ ട്രെന്റിൽ ഒന്നാമത് ഉപ്പും മുളകിന്റെ ലേറ്റസ്റ്റ് എപ്പിസോഡുകളാണ്. ഒരോ പ്രമോ പുറത്ത് വരുമ്പോഴും ഞൊടിയിടയിൽ മില്യൺ വ്യൂസ് തൊടുന്നു. ഇതെല്ലാം യാരാലേ...? എന്ന് ചോദിച്ചാൽ എല്ലാ ക്രെഡിറ്റും സിദ്ധു അളിയൻ എന്ന കഥാപാത്രത്തിനും അത് അവതരിപ്പിക്കുന്ന സിദ്ധാർത്ഥ് പ്രഭുവിനും നൽകേണ്ടി വരും. പാറമട വീട്ടിലെ ബാലുവിന്റെയും നീലുവിന്റെയും ആദ്യത്തെ പെൺതരി ലെച്ചുവിന്റെ ഭർത്താവ് കഥാപാത്രമാണ് സിദ്ധു.

വിവാഹ എപ്പിസോഡിലും അതിനുശേഷം വന്ന രണ്ട് മൂന്ന് എപ്പിസോഡുകളിലും മാത്രമെ സിദ്ധു എന്ന ക‍ഥാപാത്രമുണ്ടായിരുന്നു. അന്ന് നടനും അവതാരകനുമായ ഡെയ്ൻ ഡേവിസായിരുന്നു ജൂഹി രുസ്ത​ഗി അവതരിപ്പിക്കുന്ന ലെച്ചുവിന്റെ വരന്റെ വേഷം ചെയ്തിരുന്നത്. ഡെയ്ൻ പിന്മാറിയതോടെ സിദ്ധു എന്ന കഥാപാത്രം ​ഗ​ൾഫിൽ ജോലിക്ക് പോയി എന്ന തരത്തിൽ കഥ മാറ്റിയിരുന്നു.

ഇപ്പോൾ സിദ്ധു അളിയൻ എന്ന കഥാപാത്രത്തെ സിദ്ധാർത്ഥ് പ്രഭുവിലൂടെ അണിയറപ്രവർത്തകർ‌ തിരികെ കൊണ്ടുവന്നു. മലയാളികളുടെ കൺമുന്നിൽ വളർന്ന യുവനടനാണ് സിദ്ധാർത്ഥ് പ്രഭു. തട്ടീം മുട്ടീം സീരിയലിലെ കണ്ണനായിട്ടാണ് സിദ്ധാർത്ഥ് പ്രഭുവിനെ മലയാളികൾക്ക് പരിചയം. ഉപ്പും മുളകിലേക്ക് ലെച്ചുവിന്റെ ഭർത്താവ് വേഷം ചെയ്യാൻ സിദ്ധാർത്ഥ് എത്തുന്നുവെന്ന് അറിഞ്ഞപ്പോൾ മുതൽ എങ്ങനെയായിതീരുമെന്ന ആശങ്ക ആരാധകർക്കുണ്ടായിരുന്നു.

പക്ഷെ രണ്ട് എപ്പിസോഡ് കൊണ്ട് തന്നെ പ്രകടനം കൊണ്ട് കൊഴിഞ്ഞുപോയ പ്രേക്ഷകരെ തിരികെ പിടിച്ചു സിദ്ധാർത്ഥ്. ലെച്ചു-സിദ്ധു അളിയൻ കോമ്പോയും കൗണ്ടറുകളും റൊമാൻസും കാണാനായി മാത്രം ഉപ്പും മു‌ളകും കാണുന്നവരാണ് ഇപ്പോൾ ഏറെയും. സിദ്ധു അളിയെ പ്രേക്ഷകർക്കെല്ലാം ബോധിച്ചു. മാനറിസത്തിൽ സിദ്ധാർത്ഥ് ടൊവിനോയുടെ മിനി വേർഷനാണെന്നാണ് കമന്റുകൾ.

Sidharth Prabhu
Photo Credit: Sidharth Prabhu / Instagram

സി​ദ്ധു, ലെച്ചു, കല്ലു കോമ്പോ സൂപ്പറാണ്. നിങ്ങളെ മൂന്നുപേരെയും ഒരുമിച്ച് കാണാൻ വളരെ രസകരമാണ്. കൂടുതൽ എപ്പിസോഡുകൾ കാണാൻ കാത്തിരിക്കാനാവില്ല, സിദ്ധു അളിയൻ സൂപ്പർ. ഡെയ്ൻ അല്ല സിദ്ധുവായി വരുന്നതെന്ന് അറിഞ്ഞപ്പോൾ തുടക്കത്തിൽ വിഷമം തോന്നിയിരുന്നു. പക്ഷെ ലെച്ചുവിന്റെ ഭർത്താവ് റോൾ സിദ്ധാർത്ഥിന് നന്നായി ചേരുന്നു, ലെച്ചുവിന്റെ ഡയലോഗും സിദ്ധുവിന്റെ എക്സ്പ്രഷനും പൊളി എന്നിങ്ങനെ നീളുന്നു കമന്റുകൾ.

ഉപ്പും മുളകുമായി ബന്ധപ്പെട്ട് ഫ്ലവേഴ്സ് ചാനൽ സോഷ്യൽമീഡിയ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾക്കും പോസ്റ്റിനും താഴെ കമന്റിന്റെ പെരുമഴയാണ്. സിദ്ധുവിനെ തിരികെ കൊണ്ടുവന്നത് പോലെ ബാലുവിനേയും നീലുവിനേയും മുടയനേയും കൊണ്ടുവന്നാൽ ഇപ്പോഴുള്ള വ്യൂസ് പതിന്മടങ്ങാകുമെന്നും കമന്റുകളുണ്ട്.

ബാലാതാരമായാണ് സിദ്ധാർത്ഥ് അഭിനയിച്ച് തുടങ്ങുന്നത്. സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു. അതിൽ ശ്രദ്ധിക്കപ്പെട്ടത് തട്ടീം മുട്ടീയിലെ കണ്ണനെന്ന കഥാപാത്രമാണ്. സിദ്ധാർത്ഥിന്റെ സഹോദരി ഭാ​ഗ്യലക്ഷ്മി പ്രഭുവും ഒരു പ്രധാന വേഷം തട്ടീം മുട്ടീം സീരിയലിൽ ചെയ്തിരുന്നു.

Read more about: uppum mulakum
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X