ദിയയ്ക്ക് പ്രാണവേദന ഭർത്താവും അമ്മയും വീണവായന, അമ്മായിയമ്മയും മരുമകനും മത്സരിച്ച് പാട്ട്, സിന്ധു-അശ്വിൻ ബോണ്ട്
കൃഷ്ണകുമാർ കുടുംബത്തിലെ മെമ്പേഴ്സിൽ ആര് വ്ലോഗ് പങ്കുവെച്ചാലും നിമിഷ നേരങ്ങൾക്കകം അത് ട്രെന്റിങിൽ ഇടം പിടിക്കും. രാഷ്ട്രീയത്തിൽ സജീവമായതോടെ യുട്യൂബ് ചാനലിൽ വ്ലോഗ് ഷെയർ ചെയ്യുന്നതിന് കൃഷ്ണകുമാറിന് സമയം ലഭിച്ചിരുന്നില്ല. അടുത്തിടെയായി വീണ്ടും വ്ലോഗുകൾ ചെയ്യുന്നതിനും യുട്യൂബ് ചാനലുമായി ആക്ടീവായി നിൽക്കാനും കൃഷ്ണകുമാർ ശ്രമിക്കുന്നുണ്ട്. ആറ് യുട്യൂബേഴ്സിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് സിന്ധുവിന്റെ വ്ലോഗുകൾക്കാണ്.
താരപത്നിയാണെങ്കിൽ കൂടിയും സാധാരണക്കാരിയായ വീട്ടമ്മയായാണ് സിന്ധു തന്റെ വീഡിയോകളിൽ പെരുമാറാറുള്ളത്. താര കുടുംബത്തിലെ എല്ലാ വിശേഷങ്ങളും അമ്മ സിന്ധു വഴിയാണ് ആരാധകർ അറിയാറുള്ളതും. ഇപ്പോഴിതാ സിന്ധു കഴിഞ്ഞ ദിവസം പങ്കുവെച്ച പുതിയ വ്ലോഗാണ് ശ്രദ്ധ നേടുന്നത്.

സഹോദരി ബാംഗ്ലൂരിലാണ് താമസം എന്നതുകൊണ്ട് തന്നെ മാതാപിതാക്കളുടെ എല്ലാ കാര്യങ്ങൾക്കും സിന്ധുവാണ് ചെയ്യുന്നത്. അച്ഛന്റേയും അമ്മയുടേയും ചികിത്സ അടക്കമുള്ള കാര്യങ്ങൾ കൃത്യമായി ചെയ്യുന്നതും സിന്ധുവാണ്. നാല് മക്കളും മുതിർന്നവരും കാര്യപ്രാപ്തിയുള്ളവരുമായി എങ്കിലും അവരുടെ എല്ലാ കാര്യങ്ങളിലും സിന്ധുവിന്റെ മേൽനോട്ടവുമുണ്ടാകും.
അമ്പത് വയസ് പിന്നിട്ടുവെങ്കിലും വിശ്രമത്തെ കുറിച്ച് ചിന്തിക്കാതെ എല്ലാ കാര്യങ്ങളും ഓടി നടന്ന് ചെയ്യാൻ താൽപര്യമുള്ള വ്യക്തിയാണ് സിന്ധു. രണ്ടാമത്തെ മകൾ ദിയ ഗർഭിണിയായപ്പോൾ മുതൽ ചെക്കപ്പുകൾക്ക് അടക്കം സിന്ധുവും ഒപ്പം തുണയായി പോകാറുണ്ട്. സൂചി പോലും ഭയമുള്ളയാളാണ് ദിയ. അമ്മയും ഭർത്താവും ഒപ്പം ഉണ്ടായാൽ താൻ പ്രസവം എന്ന കടമ്പ കടക്കുമെന്നാണ് ദിയ പറയാറുള്ളത്.
ദിയയുടെ ഡെലിവറി ഡേറ്റ് അടുത്തതിനാൽ അവസാന വട്ട സ്കാനിങ്ങിനും മറ്റുമായി കഴിഞ്ഞ ദിവസവും ആശുപത്രിയിൽ പോയിരുന്നു. പുതിയ വ്ലോഗിൽ ആശുപത്രി വിസിറ്റിന്റെ വിശേഷങ്ങളും സിന്ധു ഉൾപ്പെടുത്തിയിട്ടുണ്ട്. ദിയയെ സ്കാനിങ്ങിനും പരിശോധനകൾക്കുമായി കയറ്റിയ സമയത്തെ വെയിറ്റിങ് ടൈം അമ്മായിയമ്മയും മരുമകനും ചേർന്ന് മനോഹരമാക്കി.
ഇരുവരും ചേർന്ന് പഴയതും പുതിയതുമായ പാട്ടുകൾ പാടി. മനോഹരമായ ശബ്ദത്തിന് ഉടമയായ അശ്വിൻ മുമ്പും പലതവണ ദിയയുടെ വ്ലോഗുകളിൽ പാട്ടുകൾ പാടി കേട്ടിട്ടുണ്ട്. എന്നാൽ ആദ്യമായാണ് സിന്ധുവിന് ഒപ്പമിരുന്ന് അശ്വിൻ പാട്ടുകൾ പാടുന്നത് ആരാധകർക്കും കാണാൻ സാധിച്ചത്. അശ്വിനൊപ്പം ചേർന്ന് സിന്ധുവും ഇടയ്ക്ക് വരികൾ മൂളാൻ ശ്രമിക്കുന്നുണ്ട്. വ്ലോഗ് വൈറലായതോടെ ഏറെയും കമന്റുകൾ അമ്മായിയമ്മ-മരുമകൻ ബോണ്ടിനെ കുറിച്ചാണ്.

നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദിയയ്ക്ക് പ്രാണവേദന ഭർത്താവും അമ്മയും വീണവായന. എന്തായാലും അശ്വിൻ സൂപ്പർ. ഇതുപോലെ ഒരു ബോണ്ട് ഉണ്ടാവണം നല്ല അമ്മായിയമ്മയും മരുമകനും. കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും കുടുംബത്തിലേക്ക് പറ്റിയ മരുമകനാണ് അശ്വിൻ.
അശ്വിൻ നല്ല ഗായകൻ, അമ്മായിയമ്മയും മരുമകനുമായല്ല നല്ല സുഹൃത്തുക്കളെപ്പോലെ തോന്നി, അശ്വിൻ-സിന്ധു കോമ്പോയ്ക്ക് കണ്ണ് തട്ടാതിരിക്കട്ടെ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. ടെക്നിക്കലായിട്ടുള്ള കാര്യങ്ങൾ പരിഹരിക്കാനും സിന്ധു ആദ്യം ആശ്രയിക്കുന്നത് അശ്വിനെയാണ്. സോഫ്റ്റ്വെയർ എഞ്ചിനീയറാണ് അശ്വിൻ. ദിയയുടെ സ്ഥാപനത്തിന്റെ വെബ്സൈറ്റുമായി ബന്ധപ്പെട്ട ജോലികളെല്ലാം അശ്വിനാണ് മേൽനോട്ടം വഹിച്ച് ചെയ്തത്.
ഒരിടയ്ക്ക് അശ്വിനോട് ദിയയുടെ കുടുംബത്തിൽ ആർക്കും താൽപര്യമുള്ളതായി തോന്നിയിട്ടില്ലെന്ന തരത്തിൽ കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അത്തരത്തിൽ ദിയയുടെ കുടുംബവുമായുള്ള അശ്വിന്റെ ബോണ്ടിനെ കുറിച്ച് സംശയമുള്ളവർക്കുള്ള മറുപടി കൂടിയാണ് സിന്ധുവിന്റെ പുതിയ വ്ലോഗ്. അടുത്ത ആഴ്ചയുടെ ദിയയ്ക്കും അശ്വിനും ഇടയിലേക്ക് ആദ്യത്തെ കൺമണിയെത്തും. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഇരുവരുടേയും വിവാഹം. രണ്ട് വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. പക്ഷെ വർഷങ്ങളായി സുഹൃത്തുക്കളാണ്.


Click it and Unblock the Notifications











