For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീനിയുടെ പൊയ്മുഖം അഴിഞ്ഞുവീഴുന്നു? മെയില്‍ ഷോവനിസവും ഏഷണിയുമൊക്കെ പരസ്യമാവുന്നു?

  By Nimisha
  |
  ശ്രീനിഷ് കാണിക്കുന്നത് കള്ളത്തരമാണോ? | filmibeat Malayalam

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ശ്രിനിഷ് അരവിന്ദ്. പ്രണയം എന്ന പരമ്പരിയിലൂടെയാണ് ഈ താരം പ്രേക്ഷകരെ കൈയ്യിലെടുത്തത്. പ്രണയത്തിന് പിന്നാലെ മഴവില്‍ മനോരമയിലെ അമ്മുവിന്റെ അമ്മ എന്ന സീരിയലിലാണ് താരം അഭിനയിച്ചത്. ഈ പരമ്പര ക്ലൈമാക്‌സിലേക്ക് അടുക്കുന്നതിനിടയിലാണ് താരം ബിഗ് ബോസിലേക്കെത്തിയത്. ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷകരമായ നിമിഷമായിരുന്നു ഇത്. തമിഴ് കലര്‍ന്ന മലയാളത്തില്‍ സംസാരിക്കുന്ന പാവത്താനെ വളരെ പെട്ടെന്നാണ് എല്ലാവരും ഇഷ്ടപ്പെട്ട് തുടങ്ങിയത്. വഴക്കിനോ വാഗദ്വാദത്തിനോ പോവാതെ ഒതുങ്ങിയ പ്രകൃതക്കാരനായി തുടരുന്ന ശ്രീനിയുടെ ഭാവം പെട്ടെന്ന് മാറിയപ്പോള്‍ പലരും ഞെട്ടിയിരുന്നു.

  ഇവൾ വില്ലത്തിയല്ല!! ജീവിതത്തിൽ യഥാർഥ താരം, പ്രളയ ബാധിതരർക്കായി ബിഗ് ബോസ്ഹൗസിലെ ഈ താരം ചെയ്തത്

  മത്സരത്തിന്റെ ഗതി മാറുന്നതിനനുസരിച്ച് ബന്ധങ്ങളിലും സൗഹൃദത്തിലുമെല്ലാം മാറ്റമുണ്ടാവും. കഴിഞ്ഞ ദിവസം അരിസ്‌റ്റോ സുരേഷുമായി വാഗ്വാദത്തിലേര്‍പ്പെട്ട താരത്തിനെ കണ്ടപ്പോഴാണ് മുന്‍പ് നടന്ന പല സംഭവങ്ങളെയും കൂട്ടിച്ചേര്‍ത്തുള്ള വിലയിരുത്തലുകള്‍ പുറത്തുവന്നത്. താരത്തിന് രണ്ട് മുഖമുണ്ടെന്നും അതില്‍ നല്ല ഭാഗം മാത്രമേ ഇതുവരെ കണ്ടിരുന്നുള്ളൂവെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  യഥാര്‍ത്ഥ മുഖം പുറത്താവുന്നു?

  യഥാര്‍ത്ഥ മുഖം പുറത്താവുന്നു?

  ബിഗ് ബോസിലെ സൗമന്യനും നിഷ്‌കളങ്കനുമായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ശ്രിനിഷ് എന്ന തരത്തിലാണ് ഇതുവരെ പലരും താരത്തെ വിലയിരുത്തിയത്. ബിഗ് ബോസ് എപ്പിസോഡിനിടയില്‍ അപൂര്‍വ്വമായി മാത്രമേ താരത്തിന് നെഗറ്റീവ് ഇമേജ് വരുന്ന തരത്തിലുള്ള സംഭവങ്ങള്‍ കാണിച്ചിരുന്നുള്ളൂ. എന്നാല്‍ അടുത്തിടെയായി ഇത്തരത്തിലുള്ള കാര്യങ്ങള്‍ കൂടുതലായി നടന്നിരുന്നു. ഇതോടെയാണ് താരത്തിന്റെ യഥാര്‍ത്ഥ വ്യക്തിത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്.

   എടീ പോടീ വിളികള്‍

  എടീ പോടീ വിളികള്‍

  ശ്രീനിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് അര്‍ച്ചന. ക്യാപ്റ്റനായിരുന്നപ്പോള്‍ പോലും കൃത്യമായ ജോലികള്‍ ചെയ്ത താരത്തിനോട് ശ്രീനി ഇടപെടുമ്പോള്‍ പലപ്പോഴും എടീ പോടീ സംബോധനകളായിരുന്നു. ഇദ്ദേഹം ഇങ്ങനെ പറയുമ്പോള്‍ പ്രതികരിക്കാത്തവര്‍ പോലും മറ്റുള്ളവര്‍ ഇങ്ങനെ വിളിച്ചാല്‍ പരസ്യമായി വിമര്‍ശിക്കാറുണ്ടെന്നാണ് ചിലര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. സാബുവോ അനൂപോ ആയിരുന്നു ഇങ്ങനെ വിളിച്ചതെങ്കില്‍ ഇതാവില്ലായിരുന്നു അവസ്ഥ.

  പേളിയുടെ കാര്യത്തില്‍ ഇടപെടുന്നു

  പേളിയുടെ കാര്യത്തില്‍ ഇടപെടുന്നു

  പേളിയും ശ്രീനിയും തമ്മില്‍ പ്രണയമാണെന്നാണല്ലോ വയ്പ്പ്. യോഗത്തിനിടയില്‍ പേളിയുടെ വിഷയം ചര്‍ച്ചയാവുമെന്ന് അനൂപ് പറഞ്ഞപ്പോള്‍ കേള്‍വിക്കാരനയി ശ്രീനിയുമുണ്ടായിരുന്നു. പേളിക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കണണെന്ന് അന്നെല്ലാവരും താരത്തിനോട് പറഞ്ഞിരുന്നു. യോഗത്തിനിടയില്‍ ഈ വിഷയം വന്നപ്പോള്‍ ഒന്നുമറിയാത്ത പോലെയിരുന്ന് പേളിയെ ആശ്വസിപ്പിക്കുകയായിരുന്നു താരം ചെയ്തത്. ഇത്തരത്തിലുള്ള പ്രവൃത്തി കണ്ടിട്ടും അദ്ദേഹത്തെ വാഴ്ത്തുന്നവരോട് ഇനിയൊന്നും പറയാനില്ലെന്നാണ് മറ്റ് ചിലര്‍ പറയുന്നത്.

  ആ സംഭവം കാണിച്ചില്ല

  ആ സംഭവം കാണിച്ചില്ല

  അടുത്തിടെ ബാത്ത്‌റൂമില്‍ കയറുന്നതുമായി ബന്ധപ്പെട്ട് ശ്രീനിയും അര്‍ച്ചനയും വഴക്കിട്ടിരുന്നു. തനിക്ക് കിച്ചണില്‍ കയറാനുണ്ടെന്ന് പറഞ്ഞാണ് അര്‍ച്ചന തിരക്കിട്ടത്. വെറുതെയിരിക്കാനല്ലേ ശ്രീനി തിരക്ക് കൂട്ടുന്നതെന്ന് ചോദിച്ചപ്പോള്‍ പോയി മര്യാദയ്ക്ക് പണിയെടുക്കെടി എന്നായിരുന്നു ശ്രീനിയുടെ പ്രതികരണം. ഇതിന് ശേഷം കിച്ചണില്‍ വെച്ചും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. എന്നാല്‍ ആ സംഭവം പരിപാടിയില്‍ കാണിച്ചിരുന്നില്ലെന്ന ആരോപണങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.5

   സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍

  സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍

  ശ്രീനിയുടെ സ്വഭാവത്തിലെ മാറ്റത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുകയാണ്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായെത്തിയത്. എന്നാല്‍ അതേ സമയം തന്നെ രൂക്ഷമായി വിമര്‍ശിച്ചും മറ്റുചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ക്ഷണനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലാവുന്നത്.

  English summary
  Srinish's behavour change in Bigboss
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X