പ്രതീഷ്-സഞ്ജന വിവാഹം വേദിക മുടക്കുമോ, കുടുംബ വിളക്കിലെ പുതിയ ട്വിസ്റ്റിനായി കാത്തിരിക്കുകയാണെന്ന് പ്രേക്ഷകര്‍
മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നാണ് കുടുംബവിളക്ക്. തന്മാത്ര താരം മീരാ വാസുദേവ് കേന്ദ്രകഥാപാത്രമായി എത്തുന്ന പരമ്പരയ്ക്ക് മികച്ച റേറ്റിംഗാണ് തുടക്കം മുതല്‍ ലഭിച്ചത്. സുമിത്രയെന്ന വീട്ടമ്മയായാണ് മീരാ വാസുദേവ് ജനപ്രിയ പരമ്പരയില്‍ എത്തുന്നത്. സുമിത്രയുടെ ജീവിതത്തിലൂടെ കഥ പറയുന്ന പരമ്പര ഇപ്പോള്‍ ഉദ്വേഗഭരിതമായ മൂഹൂര്‍ത്തങ്ങളുമായിട്ടാണ് മുന്നേറുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സംപ്രേക്ഷണം ആരംഭിച്ച കുടുംബവിളക്ക് ഇടയ്ക്ക് ടിആര്‍പി റേറ്റിംഗില്‍ പിന്നോട്ട് പോയിരുന്നു.

എന്നാല്‍ കഴിഞ്ഞ ആഴ്ചത്തെ റേറ്റിംഗില്‍ രണ്ടാമതായാണ് പരമ്പര എത്തിയത്. സിദ്ധാര്‍ത്ഥിന്‌റെയും വേദികയുടെയും വിവാഹമായിരുന്നു കുടുംബവിളക്കില്‍ അടുത്തിടെയുണ്ടായ ഒരു ട്വിസ്റ്റ്. വില്ലത്തിയായി അഭിനയിച്ച കഥാപാത്രത്തിനൊപ്പം ആണ് സുമിത്രയുടെ ഭര്‍ത്താവ് പോയത്. ഇപ്പോള്‍ കുടുംബവിളക്കിലെ പുതിയ ട്വിസ്റ്റിനായുളള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. സുമിത്ര സിദ്ധാര്‍ത്ഥ് ദമ്പതികളുടെ രണ്ടാമത്തെ മകനായ പ്രതീഷും പഴയ കാമുകിയായ സഞ്ജനയും തമ്മിലുളള വിവാഹം നടക്കാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
യോഗാ ചിത്രങ്ങളുമായി ഇന്ത്യന്‍ സെലിബ്രീറ്റിസ്, ഫോട്ടോസ് കാണാം
റീമേക്ക് ആയതുകൊണ്ട് കുടുംബവിളക്കിനെ കുറിച്ചുളള പുതിയ റിപ്പോര്‍ട്ടുകള്‍ സത്യമാവുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സഞ്ജന എന്ന കഥാപാത്രവുമായി മുന്‍പ് പ്രണയത്തിലായിരുന്നു പ്രതീഷ്. എന്നാല്‍ ഇരുവരെയും ഒന്നാകാന്‍ സഞ്ജനയുടെ അച്ഛന്‍ സമ്മതിച്ചില്ല. അതിന്‌റെ വേദന പ്രതീഷില്‍ പ്രകടനമായിരുന്നു. എന്നാല്‍ പ്രതീഷും സഞ്ജനയും വീണ്ടും പഴയ പ്രണയത്തിലേക്ക് എത്താനുളള സാഹചര്യമാണ് പുതിയ എപ്പിസോഡുകളില്‍ കാണിക്കുന്നത്.
Recommended Video
വൈകാതെ തന്നെ കുടുംബവിളക്കില്‍ ഒരു വിവാഹം ഉണ്ടാവുമെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. അതേസമയം വിവാഹം വേദിക മുടക്കുമോ എന്നറിയാനും കാത്തിരിക്കുകയാണ് ചിലര്‍. നിരവധി പേരാണ് കുടുംബവിളക്കിലെ പുതിയ ട്വിസ്റ്റിനായുളള കാത്തിരിപ്പിലാണ് തങ്ങളെന്ന് സോഷ്യല്‍ മീഡിയില്‍ കുറിച്ചത്.


Click it and Unblock the Notifications