ആ പൈസ കൊണ്ട് പത്തുപേര്‍ക്ക് വീട് വെച്ചാല്‍ നല്ലത്! സലീം കുമാറിന് സ്മാരകം വേണ്ടെന്ന് ചര്‍ച്ചകള്‍
സലീം കുമാറിന്റെ പേരില്‍ സ്മാരകം നിര്‍മ്മിക്കുന്നതിനായി ഒരുകോടി രൂപ മാറ്റി വെച്ചതായുള്ള പ്രഖ്യാപനം കഴിഞ്ഞ ദിവസം വന്നിരുന്നു. സമ്മിശ്രമായ പ്രതികരണങ്ങളായിരുന്നു വന്നത്. ബിഗ് ബോസിലും, പരമ്പരകളിലൂടെയുമായും ശ്രദ്ധേയനായ അഭിലാഷും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. നമുക്കെല്ലാവര്‍ക്കും പ്രിയങ്കരനായിട്ടുള്ള വ്യക്തിയാണ് സലീം കുമാര്‍. നടന്‍ എന്നതിലുപരി നല്ലൊരു വ്യക്തി കൂടിയാണ് അദ്ദേഹം. പുള്ളിയുടെ ഒരുപാട് അഭിമുഖങ്ങളൊക്കെ കണ്ടിരുന്നു. പുള്ളിയുടെ അഭിപ്രായങ്ങളില്‍ പലതിനോടും യോജിക്കുന്നൊരാള്‍ കൂടിയാണ് ഞാന്‍. പുള്ളിയുടെ പേരില്‍ എറണാകുളത്ത് ഒരു സ്മാരകം വരുന്നു. ആക്ച്വലി ഇതാര്‍ക്ക് വേണ്ടിയിട്ടാണ്. ദൈവത്തിലും മറ്റ് കോണ്‍സെപ്റ്റിലുമൊന്നും വിശ്വസിക്കാത്തൊരാളാണ് ഞാന്‍. മരണാനന്തര ജീവിതം ഉണ്ടെന്നുണ്ടെങ്കില്‍, പുള്ളി ഇത് കണ്ടിട്ട് ഒരിക്കലും സന്തോഷിക്കില്ല.
ഈ ഒരു കോടി രൂപയ്ക്ക് വീടില്ലാത്ത, പത്ത് പേര്‍ക്ക് വീട് വെച്ച് കൊടുത്താല്‍ പുള്ളി സന്തോഷിക്കും. അതായിരിക്കും അദ്ദേഹത്തിന് സന്തോഷം കൊടുക്കുന്ന കാര്യം. അതാണ് സത്യം പറഞ്ഞാല്‍ ചെയ്യേണ്ടതെന്നുമായിരുന്നു അഭിലാഷ് പറഞ്ഞത്. അഭി പറഞ്ഞത് സത്യമായ കാര്യം, നൂറ് ശതമാനം യോജിക്കുന്നു.മുഖ്യമന്ത്രിയുടെ സുഹൃത്തായതുകൊണ്ട് സലിം കുമാറിന് സ്മാരകത്തിന് ഒരു കോടി. ഇതിനുമുമ്പ് നല്ല കാര്യങ്ങൾ ചെയ്യാൻ അവർക്ക് കാശില്ല എന്തൊരു അഹങ്കാരം.

ഈ പറഞ്ഞത് നല്ല കാര്യമാണ്. കേൾക്കട്ടെ അവരുടെ ചെവിയിൽ എത്തട്ടെ. സലിം കുമാർ കോൺഗ്രസുകാരൻ ആയതു കൊണ്ടായിരിക്കും അവരുടെ പേരിൽ സ്മാരകം പണിയുന്നത്. അല്ലെങ്കിൽ അവർക്ക് മുൻപേ മരിച്ചു പോയ ഒരുപാട് കലാകാരൻമാർ മലയാളം സിനിമയിൽ നിന്ന് മരിച്ചു പോയിട്ടുണ്ട്. അവരുടെ ഒന്നും പേരിൽ ഇല്ലാത്ത ഈ സ്മാരകം എന്തിന് എന്നായിരുന്നു കമന്റുകൾ. നിരവധി പേരായിരുന്നു അഭിലാഷിന്റെ അഭിപ്രായത്തിന് യോജിപ്പ് അറിയിച്ചത്.
ഒരാൾ മരിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിന് സ്മാരകം പണിയുക എന്ന് പറഞ്ഞാൽ ഒരു ബിൽഡിംഗ് കിട്ടിയത് പൂട്ടിയിടുക എന്നതല്ല. സ്മാരകത്തിന്റെ കീഴിൽ ഒത്തിരി ജീവകാരുണ്യ പ്രവർത്തനവും സേവനങ്ങളും ഹോസ്പിറ്റലുകളും അതും ഓരോ കാര്യങ്ങളും അതിന്റെ കീഴിൽ ഉണ്ടാവുകയാണ്. ഉദാഹരണം തന്നെ ശിഹാബ് തങ്ങൾ സ്മാരക എത്രയോ ഹോസ്പിറ്റലുകളും അതുപോലെ ഡാനി സെന്ററുകളും മറ്റും ഉണ്ട്. അതുപോലെ തന്നെ ആയിരിക്കാം അല്ലാതെ ബിൽഡിംഗ് കെട്ടി അവിടെ കൂട്ടിയിടുക എന്നതല്ല എന്ന കമന്റും വീഡിയോയുടെ താഴെയുണ്ടായിരുന്നു.
മരണാനന്തര ജീവിതത്തില്‍ വിശ്വാസമില്ലാത്ത ആളാണ് താനെന്ന് സലീം കുമാര്‍ മുന്‍പ് പറഞ്ഞിരുന്നു. ഇവിടെ ചെയ്യുന്നതിനുള്ള പ്രതിഫലം ഇവിടെ തന്നെ അനുഭവിക്കണം. ദൈവത്തില്‍ വിശ്വാസമില്ലാത്ത ആളാണ് ഞാന്‍. അങ്ങനെയൊരു ശക്തിയുണ്ടെങ്കില്‍ എന്നൊന്നും തോന്നിയിട്ടില്ല. പിന്നെ ദൈവമേ എന്ന് വിളിച്ച് പോവാറുണ്ട് ഇടയ്ക്ക്. അത് മറ്റൊന്നും കൊണ്ടല്ല, കുട്ടിക്കാലം മുതലേ എന്നിലുള്ളതാണ്. പേരന്‍സൊക്കെ അങ്ങനെയാണല്ലോ പഠിപ്പിച്ചത്. മരിച്ച് കഴിഞ്ഞാല്‍ മതാചാരപ്രകാരമുള്ള ഒരു ചടങ്ങും ചെയ്യരുത്. അസ്ഥിനിമജ്ഞനം പോലെയുള്ള കാര്യങ്ങളൊന്നും ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അച്ഛന്റെ ആഗ്രഹം അതുപോലെ നിറവേറ്റുകയായിരുന്നു മക്കള്‍.


Click it and Unblock the Notifications