For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വൈകിപ്പോയി സുഹാന, കുറച്ച് നേരത്തെ ആയിരുന്നെങ്കിൽ ഒരുത്തി കൂടി ഭാര്യയെന്ന് പറഞ്ഞു വരില്ലായിരുന്നു': ആരാധകർ

  |

  ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് ബഷീർ ബഷി. ബിഗ് ബോസ് സീസൺ‌ ഒന്നിലാണ് ബഷീർ മത്സരിച്ചത്. എഴുപത് ദിവസത്തോളം ഹൗസിൽ നിന്ന ശേഷമാണ് പുറത്തായത്. ശേഷം ബഷീർ യൂട്യൂബ് ചാനൽ ആരംഭിച്ചു. ഇടയ്ക്ക് ഭാര്യമാർക്കും സുഹൃത്തുക്കൾക്കും ഒപ്പം ചെറിയ വെബ് സീരിസുകൾ പോലുള്ളവ ചെയ്ത് പങ്കുവെക്കാറുമുണ്ട് ബഷീർ. തനിക്ക് രണ്ട് ഭാര്യമാർ ഉണ്ടെന്ന കാര്യം ബിഗ് ബോസ് ഹൗസിൽ വെച്ചാണ് ബഷീർ വെളിപ്പെടുത്തിയത്.

  Also Read: ഐ ലവ് യു എന്ന് അവസാനം പറഞ്ഞയാള്‍! സിനിമയിലെ ആദ്യ പ്രതിഫലം എത്രയെന്നും മമ്മൂട്ടി

  ഹൗസിലേക്ക് കയറുന്നതിന് കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ബഷീറിന്റെ രണ്ടാം വിവാഹം. രണ്ട് വിവാഹം കഴിച്ച് ഭാര്യമാർക്കൊപ്പം ഒരു വീട്ടിലാണ് താമസമെന്ന് കൂടി ബഷീർ വെളിപ്പെടുത്തിയതോടെ ബഷീറിന് പിന്നീട് സൈബർ ആക്രമണം അതിന്റെ പേരിലായിരുന്നു. ഇപ്പോഴും ബഷീറും കുടുംബവും സൈബർ ആക്രമണം നേരിടുന്നുണ്ട്. ബഷീറിന്റെയും ഭാര്യമാരുടെയും മക്കളുടെയുമായി അഞ്ചോളം യൂട്യൂബ് ചാനലുകളാണ്‌ പ്രവർത്തിക്കുന്നത്.

  ഇപ്പോഴിതാ ബഷീറിന്റെ ആദ്യ ഭാര്യ സുഹാന സോഷ്യൽമീഡിയയിൽ പങ്കുവെച്ചൊരു വീഡിയോയും അതിന് പ്രേക്ഷകർ നൽകിയ കമെന്റുകളുമാണ്‌ വൈറൽ ആകുന്നത്. ജയ ജയ ജയ ജയ ഹേ എന്ന ബേസിൽ ജോസഫ്-ദർശന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് ചെയ്ത സംഘട്ടന രംഗമാണ് ബഷീറും സുഹാനയും ചേർന്ന് റീൽസ് വീഡിയോയിൽ പുനരാവിഷ്കരിച്ചത്. ബഷീറും സുഹാനയും മനോഹരമായാണ് റീൽസ് ചെയ്തിരിക്കുന്നത്.

  Also Read: 'ഉമ്മ വെക്കലൊക്കെ പേഴ്‌സണൽ കാര്യങ്ങളാണ്; സോഷ്യൽ മീഡിയയിലൂടെ നാട്ടുകാരെ കാണിക്കില്ല!', ശരണ്യയും ഭർത്താവും


  ജയ ജയ ജയ ജയ ഹേ തിയേറ്ററിൽ എത്തിയപ്പോൾ ഏറ്റവും കൂടുതൽ കയ്യടി കിട്ടിയ രംഗവും ഇത് തന്നെ ആയിരുന്നു. പതിവുപോലെ നെഗറ്റീവ് കമന്റുകളും പോസിറ്റീവ് കമ്മന്റുകളും പുതിയ വീഡിയോക്കും ലഭിച്ചു. സുഹാന നേരത്തെ തന്നെ രണ്ട് ഇടി ബഷീറിന് കൊടുക്കാതിരുന്നത് കൊണ്ടാണ് വേറെ ഒരുത്തി കൂടി ഭാര്യയെന്നും പറഞ്ഞ് വീട്ടിൽ കയറിവന്നത് എന്നാണ് ചിലർ കുറിച്ചത്. അതേസമയം കുടുംബത്തെ പിന്താങ്ങിയും ചിലർ കമന്റുകളിലൂടെ എത്തുന്നുണ്ട്.


  ഇവർ തെറ്റിപിരിയുന്നത് കാണാൻ എത്ര ആളുകളാണ് വെയിറ്റ് ചെയ്ത് ഇരിക്കുന്നത്... കഷ്ട്ടം... ബഷി രണ്ട് കെട്ടിയിട്ടുണ്ടെങ്കിൽ അവരെ അന്തസ്സായി നോക്കുന്നുമുണ്ട്. ഇവിടെ കമന്റിട്ട് മെഴുക്കുന്നവർ ആദ്യം സ്വന്തം ഭാര്യയെ മര്യാദക്ക് നോക്ക്. എന്നാണ് പിന്തുണച്ചുകൊണ്ടുള്ള കമന്റുകളിൽ പറയുന്നത്. അതേസമയം ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറ ഗർഭിണിയാണ്. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് മഷൂറയ്ക്ക് കുട്ടി പിറക്കാൻ പോകുന്നത്. അതിന്റെ ത്രില്ലിലാണ് ബഷീറും വീട്ടുകാരും

  അടുത്തിടെ മഷൂറയുടെ അപ്പത്തമംഗലം ആഘോഷമായി നടത്തിയിരുന്നു. മഷൂറ ഇപ്പോൾ എട്ട് മാസം ഗർഭിണിയാണ്. ബിഗ് ബോസിന് ശേഷം സൂര്യ ടി വി അവതരിപ്പിക്കുന്ന സൂപ്പർ ജോഡി നമ്പർ വണ്ണിലെ മത്സരാർഥികളായും മഷൂറയും ബഷീർ ബഷിയും എത്തിയിരുന്നു. ഷോയിൽ സുഹാനയും ഇടക്ക് ഭാഗമായിരുന്നു. മാത്രമല്ല കല്ലുമ്മക്കായ എന്ന ഇവരുടെ വെബ് സീരീസിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. രണ്ടാം ഭാര്യയ്ക്ക് ആദ്യ ഭാര്യയെക്കാൾ കൂടുതൽ കെയറിങ് നൽകുന്നു, വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ ആദ്യ ഭാര്യയെ പരിഗണിക്കുന്നില്ല എന്ന് തുടങ്ങി നിരവധി പരാതികളാണ് സോഷ്യൽ മീഡിയയയ്ക്ക് ബഷീറിനോട് ഉള്ളത്. എന്നാൽ ഇതൊന്നും തങ്ങളെ ബാധിക്കാതെ തന്നെ പൂർവ്വാധികം പവർഫുള്ളായി തന്നെ ബഷിയും കുടുംബവും മുമ്പോട്ട് പോകുകയാണ്.

  എട്ടാം മാസത്തിൽ എത്തിയതോടെ മഷൂറയ്ക്ക് ക്ഷീണം പോലുള്ളവ തുടങ്ങി. തനിക്ക് ഇപ്പോൾ തീരെ വയ്യെന്നും ചില സമയങ്ങളിൽ ശ്വാസം മുട്ട് ഉണ്ടാകാറുണ്ടെന്നും മഷൂറ അടുത്തിടെ പങ്കുവെച്ചവീഡിയോയിൽ പറഞ്ഞിരുന്നു. തനിക്ക് വയ്യ എന്ന് ആകുമ്പോൾ ഞാൻ ഉടനെ പ്രസവിക്കും എന്നാണ് സുനുവിന്റെ വിചാരമെന്നും മഷൂറ പറഞ്ഞിരുന്നു. തനിക്ക് കുഞ്ഞു പിറക്കാത്തതിൽ പലരും ആക്ഷേപിച്ചിരുന്നുവെന്ന് മഷൂറ പറഞ്ഞിട്ടുണ്ട്.

  Read more about: basheer bashi
  English summary
  Social Media In Splits After Seeing The New Video Of Basheer Bashi And Suhana
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X