ഹോസ്റ്റൽ മുറിയിൽ പൊട്ടിക്കരഞ്ഞ ദിവസങ്ങൾ ഉണ്ടായിരുന്നു, ഇപ്പോഴിത മഷൂറയെ പുകഴ്ത്തി സോഷ്യൽ മീഡിയ
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ കുടുംബമാണ് ബഷീർ ബഷിയുടേത്. രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ നിരവധി വിമർശനങ്ങളായിരുന്നു ഇദ്ദേഹത്തിനും കുടുംബത്തിനും കേൾക്കേണ്ടി വന്നത്. ബഷീറിനെ പോലെ തന്നെ മഷൂറയ്ക്കും രൂക്ഷമായ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ അതെല്ലാം തരണം ചെയ്ത് ധൈര്യമായി മുന്നോട്ട് പോവുകയായിരുന്നു.
കുടുംബവും സമൂഹവും പരിഹസിക്കാൻ തുടങ്ങിയതോടെ മഷൂറക്ക് ഒപ്പം ധൈര്യം പകർന്നു നിന്നത് ബഷീർ ബഷിയായിരുന്നു, മഷൂറയ്ക്ക് നേരിടേണ്ട വന്ന പ്രയാസങ്ങളെ കുറിച്ചും അനുഭവിച്ച വേദനകളെ കുറിച്ചും കുടുംബം തുറന്ന് പറഞ്ഞിരുന്നു.

വിവാഹത്തിന് ശേഷവും മഷൂറ പഠനം തുടരുകയായിരുന്നു. ഹോസ്റ്റലിൽ നിന്നാണ് കോളേജിൽ പോയിരുന്നത്. ആ സമയത്തും മറ്റൊരു ഭാര്യ ഉള്ള ആളെ വിവാഹം കഴിച്ചതിന്റെ പേരിലും, വ്‌ളോഗിങിന്റെ പേരിലും സുഹൃത്തുക്കൾ അടക്കം ഉള്ളവർ വിമർശിച്ചിരുന്നു.എന്നാൽ ആ സമയവും ഒപ്പം ഉണ്ടായിരുന്നത് ബഷീർ ആണ്, ഫോണിലൂടെ ധൈര്യം പകർന്നു നൽകിയ ബഷീർ, മൂന്നുവർഷത്തിനുള്ളിൽ നിന്നെ പുച്ഛിക്കുന്നവർ ബഹുമാനിക്കുന്ന ഒരു കാലം വരും എന്ന് മഷൂറയോട് പറഞ്ഞതായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ബഷീർ ബിഗ് ബോസ് ഹൗസിലേയ്ക്ക് പോകുന്നത്. അപ്പോഴും മഷൂറയ്ക്ക് നേരെ സൈബർ ആക്രമണം ഉണ്ടായിരുന്നു. മഷൂറ ഹോസ്റ്റലിന്റെ ബാത്ത് റൂമിൽ കയറിയാണ് ബഷീറിനോട് സങ്കടങ്ങൾ പറഞ്ഞുകൊണ്ട് മെസേജ് അയച്ചുകൊണ്ടിരുന്നത്. 85 ദിവസങ്ങൾക്ക് ശേഷം പുറത്തിറങ്ങിയ ബഷീർ മഷൂറയുടെ സന്ദേശങ്ങൾ കേട്ടിരുന്നു കരഞ്ഞ കഥ കഴിഞ്ഞദിവസം കുടുംബം തുറന്ന് പറഞ്ഞിരുന്നു,

എന്നാൽ അന്ന് വിമർശിച്ചവർ ഇപ്പോൾ മഷൂറയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ആദ്യകാലങ്ങളിൽ തനിക്ക് എതിരെ മോശമായി വന്ന ട്രോൾ അടങ്ങുന്ന വീഡിയോ സഹിതമാണ് തന്റെ ഉയർത്തെഴുന്നേല്പിന്റെ കഥ മഷൂറ പറയുന്നത്. മികച്ച പ്രതികരണമാണ് മഷൂറയ്ക്ക് ഇപ്പോൾ ലഭിക്കുന്നത്.
അടിപൊളി പെർഫോമൻസ് തകർപ്പൻ സീൻ അങ്ങനെ വേണം പെണ്ണ് ആയാൽ നല്ല പവർ വേണം നല്ല ചങ്കുറ്റം വേണം പെണ്ണുങ്ങൾ ആയാൽ എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് മഷൂറക്ക് ലഭിക്കുന്നത്.
Recommended Video

പ്രതിസന്ധികൾക്കിടയിലും തളരാതെ പഠിച്ചു കൊണ്ടിരുന്ന കോഴ്സ് ഡിസ്റ്റിൻങ്ക്ഷനോടെയാണ് മഷൂറ പാസായത്. ഇന്ന് ബ്രാൻഡ് പ്രമോഷനും മറ്റുമായി, അഞ്ചുലക്ഷത്തിനു മുകളിൽ മഷൂറ ഒരു മാസം സമ്പാദിക്കുന്നുണ്ട് എങ്കിൽ, യൂ ട്യൂബ് വരുമാനവും കൂടി ചേർത്ത് പത്തുലക്ഷത്തിനു മുകളിൽ ആണ് ഒരുമാസം മഷൂറ സമ്പാദിക്കുന്നതെന്ന് ബഷീർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഈ അടുത്ത ദിവസമാണ് മഷൂറ ഒരു മില്യൺ സബ്സ്ക്രൈബേ ഴ്സിനെ സ്വന്തമാക്കിയത്. എന്നാൽ ആ യാത്രയിൽ ഒരുപാട് കടമ്പകൾ കടക്കണമായിരുന്നു എന്ന് കഴിഞ്ഞദിവസം ആരാധകരോടായി പറഞ്ഞിരുന്നു.പ്രണയിക്കുന്ന സമയം മുതൽ നേരിട്ട പ്രതിസന്ധികളിൽ തളരാതെയാണ് മഷൂറ ഈ നേട്ടത്തിലേക്ക് എത്തിയതെന്നും ബഷീർ പറഞ്ഞിരുന്നു.


Click it and Unblock the Notifications