'എന്റെ ലവ് ലാ​ഗ്വേജ് ഫിസിക്കലാണ്, ഞങ്ങൾക്ക് ഇവിടെ നോർമലായി തോന്നുന്നത് നാട്ടിലുള്ളവർക്ക് ഓവറായി തോന്നും'

സോഷ്യൽമീഡിയ സ്ഥിരമായി ഉപയോ​ഗിക്കുന്നവർക്ക് സുപരിചിതരായിട്ടുള്ള കപ്പിളാണ് മല്ലു ​ഗോമസ് കപ്പിൾ. അമേരിക്കയിൽ ഡോക്ടേഴ്സായി ജോലി ചെയ്യുന്ന ദമ്പതികളാണ്. കണ്ടന്റ് ക്രിയേറ്റേഴ്സായി അടുത്ത കാലത്താണ് ടെനി ഹെന്റി ​ഗോമസും ഭാര്യ ജോർജിയ തെക്കെത്തൊട്ടിയിലും ശ്രദ്ധ നേടിയത്. എന്നാൽ അഡൽട്ട് കണ്ടന്റുകൾ റീലായി പോസ്റ്റ് ചെയ്യുന്നുവെന്നുള്ള വിമർശനം ഇരുവർക്കും എതിരെ അടുത്തിടെയായി ഉയരുന്നുണ്ട്. അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ദമ്പതികൾ ഇപ്പോൾ.

തങ്ങൾക്ക് ഇവിടെ നോർമലായി തോന്നുന്നത് നാട്ടിലുള്ളവർക്ക് ഓവറായി തോന്നുമെന്ന് ഇരുവരും വിമർശിക്കുന്നവരോടുള്ള മറുപടിയായി പോപിൻസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഡബിൾ മീനിങ് സംസാരങ്ങൾ ഇരുവരുടേയും റീലുകളിൽ നിരന്തരമായി വരുന്നതിനേയും ഒരു വിഭാ​ഗം ആളുകൾ വിമർശിക്കുന്നുണ്ട്.

Mallu Gomez couple
Photo Credit: Mallu Gomez couple / Instagram

ഇരുവരുടേയും അറേഞ്ച്ഡ് മാരേജായിരുന്നു. എന്നാൽ റീലുകൾ കണ്ട് ദമ്പതികൾ പ്രണയിച്ച് വിവാഹിതരായവരാണെന്നാണ് ഫോളോവേഴ്സ് കരുതിയത്. മാട്രിമോണി വഴിയാണ് ടെനിയും ജോർജിയയും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് പെണ്ണുകാണൽ ചടങ്ങ് നടന്നു. വീട്ടുകാരും ബന്ധത്തോട് താൽപര്യം പ്രകടിപ്പച്ചതോടെ വിവാഹത്തിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു.

രണ്ട് മക്കളുമായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരുവരും അമേരിക്കയിലാണ് താമസം. ഞങ്ങൾ കണ്ടന്റ് പങ്കുവെച്ച തുടങ്ങിയ കാലം മുതൽ വരുന്ന കമന്റാണ് ഞങ്ങളുടെ കണ്ടന്റ് കണ്ടശേഷം കല്യാണം കഴിക്കാൻ തോന്നി തുടങ്ങി എന്നത്. എടുത്ത് ചാടരുത്... നല്ലോണം ആലോചിച്ച് വേണം തീരുമാനിക്കാൻ എന്നാണ് അങ്ങനെ കമന്റുകൾ ഇടുന്നവരോട് ഞങ്ങൾ പറയാറുള്ളത്.

കാരണം വഴക്ക് കൂടുന്നത് ഞങ്ങൾ പങ്കുവെയ്ക്കാറില്ലല്ലോ. ഹാപ്പി മൊമന്റ്സ് മാത്രമെ പങ്കുവെയ്ക്കാറുള്ളു. അങ്ങനൊരു പ്രശ്നം സോഷ്യൽമീഡിയയ്ക്ക് ഉണ്ടല്ലോ. ജീവിതത്തിലെ നല്ല നിമിഷങ്ങളാകും ഒട്ടുമിക്ക ആളുകളും സോഷ്യൽമീഡിയയിൽ പങ്കുവെക്കുക. റിയാലിറ്റിയിലേക്ക് വരുമ്പോൾ അത് മാത്രമല്ലല്ലോ ജീവിതത്തിൽ ഉണ്ടാവുക ടെനിയും ജോർജിയയും പറഞ്ഞ് തുടങ്ങി. അനുയോജ്യമായ പങ്കാളിയെ കിട്ടുക എന്നത് ഒരു അനു​ഗ്രഹമാണ്.

ഞങ്ങളുടെ ലൈഫിൽ നാച്വറി ചെയ്യുന്ന കാര്യങ്ങളാണ് ഓൺലൈനിൽ ഇടുന്നത്. ഇവിടുത്തെ കൾച്ചറും നാട്ടിലെ കൾച്ചറും വ്യത്യസ്തമാണ്. ആളുകൾ എന്ത് പറഞ്ഞാലും നമ്മൾ അത് കാര്യമാക്കുന്നില്ല. ഞങ്ങൾ ഞങ്ങളുടെ ലൈഫ് ഇവിടെ ജീവിച്ച് പോകുന്നു. അഡൽട്ട് ജോക്ക്സ് ഞങ്ങൾ പറയാറുണ്ട്. പക്ഷെ അഡൽട്ട് കണ്ടന്റോ സിനിമയോ അല്ല ഞങ്ങൾ സൃഷ്ടിക്കുന്നത്. ബിക്കിനി ഇടുന്നതിനെ അഡൽട്ട് കണ്ടന്റ് എന്ന് പറയുന്നവരുടെ തോട്ട് പ്രോസസ് നമുക്ക് മാറ്റാൻ കഴിയില്ല ജോർജിയ പറഞ്ഞു.

Mallu Gomez couple
Photo Credit: Mallu Gomez couple / Instagram

ബെഡ്റൂം സീൻസ് എന്തിന് കണ്ടന്റാക്കുന്നുവെന്ന് ചോദ്യം വരാറുണ്ട്. അതിന് ഒരു ഉദാഹരണം പറയുകയാണെങ്കിൽ ഒരു ദിവസം എന്റെ ബാക്ക് അദ്ദേഹം ചൊറിഞ്ഞ് തരുന്നതായി ചിത്രീകരിച്ചിരുന്നു. ടീ ഷർട്ടിന് ഇള്ളിലൂടെയാണ് ചെയ്യുന്നത്. അത് റിയലായി നടക്കാറുള്ളതാണ്. എന്റെ പുറത്ത് തൊട്ട് കഴിയുമ്പോൾ ഞാൻ അങ്ങനെ ചെയ്യാൻ അദ്ദേഹത്തോട് ആവശ്യപ്പെടാറുള്ളതാണ്. അത് റീലായി ചിത്രീകരിച്ചുവെന്ന് മാത്രം. പക്ഷെ അത് കണ്ട് പോലും ആളുകൾ ഇത് ബെഡ്റൂം സീനല്ലേ എന്ന് ചോദിച്ച് വരാറുണ്ട്.

എന്താണ് ബെഡ്റൂം സീനെന്ന് എനിക്ക് മനസിലാവുന്നില്ല. അത് ഒരു നോർമൽ കപ്പിൾ ചെയ്യാറുള്ളതാണ്. ഇതൊന്നും ഞാൻ മാത്രം ചെയ്യുന്ന കാര്യമായിരിക്കില്ലെന്ന് എനിക്ക് ഉറപ്പാണ്. ആ സമയത്ത് ഒരുപാട് ഭർത്താക്കന്മാർ മെസേജ് അയച്ചിരുന്നു. എന്റെ ഭാര്യയും ഇത് തന്നെയാണ് അവസ്ഥ എന്നൊക്കെ പറഞ്ഞുകൊണ്ട്. നമ്മുടെ ലൈഫിന്റെ വലിയൊരു പങ്ക് ബെഡ്റൂമിലാണ്. സിനിമ കാണുന്നത് പോലും ബെഡ് റൂമിൽ വെച്ചാണ് ജോർജി കൂട്ടിച്ചേർത്തു.

എന്റെ ലവ് ലാ​ഗ്വേജ് ഫിസിക്കലാണ്. ഞാൻ എപ്പോഴും അവളെ കെട്ടിപിടിച്ചും തൊട്ടും പിടിച്ചുമൊക്കെയാണ് ഇരിക്കാറുള്ളത്. അങ്ങനെയാണ് ഒരുപാട് കണ്ടന്റുകൾ അതിൽ നിന്നും ഉണ്ടാകുന്നത്. മാങ്ങയുള്ള മാവിലെ കല്ലെറിയൂവെന്ന് ആളുകൾ പറയാറുണ്ട്. അത് തന്നെയാണ് സംഭവം. ഞങ്ങൾക്ക് ഇവിടെ നോർമലായി തോന്നുന്നത് നാട്ടിലുള്ളവർക്ക് ഓവറായി തോന്നുമെന്ന് ടെനിയും പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X