ധൈര്യമുണ്ടെങ്കിൽ സ്വന്തം അക്കൗണ്ടിൽ നിന്നും കമന്റിടൂ...; വെല്ലുവിളിച്ച് ധന്യ, ആ ചോദ്യത്തോട് ഇപ്പോഴും മൗനം!
ഇക്കഴിഞ്ഞ നവംബർ അവസാനമാണ് വിവാഹിതയായ വിവരം സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ ഹെലൻ ഓഫ് സ്പാർട്ട എന്ന് അറിയപ്പെടുന്ന ധന്യ എസ് രാജേഷ് പുറത്തുവിട്ടത്. സുഹൃത്തായ ഹർഷിതാണ് ധന്യയെ വിവാഹം ചെയ്തത്. ആദ്യം ധന്യ പുറത്തുവിട്ടത് വരന്റെ മുഖം വെളിപ്പെടുത്താതെയുള്ള ചിത്രങ്ങളായിരുന്നു. അന്ന് എല്ലാവരും കരുതിയത് അത് പ്രമോഷന്റെ ഭാഗമായി നടത്തിയ ഷൂട്ടാകുമെന്നാണ്.
അതുകൊണ്ട് തന്നെ ഫോളോവേഴ്സിനും ധന്യയുടെ വിവാഹം കഴിഞ്ഞുവെന്ന വാർത്ത വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു. പക്ഷെ പിന്നീട് ഭർത്താവ് എന്ന് തന്നെ ഹർഷിതിനെ ധന്യ പരിചയപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് താലികെട്ടിന്റെയും വരന്റെയും മുഖം വെളിപ്പെടുത്തിയുള്ള ഫോട്ടോകളും വീഡിയോയും ധന്യ പങ്കിട്ടത്. സോഷ്യൽമീഡിയയിൽ ഏറെ ആരാധകരുള്ള ഇൻഫ്ലൂവൻസറാണ് ധന്യ.

അതുകൊണ്ട് തന്നെ വിവാഹ വീഡിയോകളും ഫോട്ടോകളും വളരെ വേഗത്തിൽ വൈറലായി. ഒപ്പം നിരവധി നെഗറ്റീവ് കമന്റുകളും പ്രത്യക്ഷപ്പെട്ടു. അധികകാലം ഈ ബന്ധം നീണ്ടുനിൽക്കുകയില്ലെന്ന് പ്രവചിച്ചുകൊണ്ട് അടക്കം നെഗറ്റീവ് കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ നെഗറ്റീവ് കമന്റുകൾ കുറിച്ചവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ധന്യ.
ധൈര്യമുണ്ടെങ്കിൽ സ്വന്തം അക്കൗണ്ടിൽ നിന്നും കമന്റിടൂ എന്നാണ് തന്നെ വിമർശിച്ചവരോട് ധന്യ പറഞ്ഞത്. ഞാൻ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഭർത്താവുമൊത്തുള്ള എന്റെ ഫോട്ടോസിലും വീഡിയോസിലും ഒരുപാട് പേർ ഒരുപാട് കമന്റിട്ടിരുന്നു. അതിൽ വളരെ വളരെ സന്തോഷം... സ്നേഹം. നിങ്ങളുടെ എല്ലാവരുടേയും ആശംസകൾ വളരെ സന്തോഷത്തോട് കൂടി ഞാൻ സ്വീകരിക്കുന്നു.
അതിൽ ഒരുപാട് നെഗറ്റീവ് കമന്റുകൾ കുത്തിക്കയറ്റിയ നല്ലവരായ കുറച്ച് മക്കളുണ്ട്. അവരോട് എനിക്ക് പറയാനുള്ളത് ഇതാണ്. എന്റെ പൊന്നുമക്കളെ നിങ്ങൾക്കൊക്കെ ധൈര്യമുണ്ടെങ്കിൽ നിങ്ങളുടെ സ്വന്തമായുള്ള അക്കൗണ്ടിൽ നിന്ന് വന്ന് ബാഡ് കമന്റോ നെഗറ്റീവ് കമന്റോ ഇടുക. അതിന് ഒരു അന്തസുണ്ട്. അത് ചെയ്യാതെ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയല്ല കമന്റ് ഇടേണ്ടത്.
എന്താണെന്ന് അറിയില്ല എനിക്ക് നല്ലൊരു ആശ്വാസം തോന്നുന്നു എന്ന് പറഞ്ഞാണ് ധന്യ വീഡിയോ അവസാനിപ്പിച്ചത്. വിമർശിച്ചവർക്കും പരിഹസിച്ചവർക്കും കൃത്യമായ മറുപടി നൽകിയതിന് ധന്യയെ പ്രശംസിച്ചായിരുന്നു ഏറെയും കമന്റുകൾ. അതേസമയം വിവാഹ വീഡിയോകളിലും ഫോട്ടോകളിലും അമ്മയുടേയും അച്ഛന്റേയും സഹോദരിയുടേയും സാന്നിധ്യം ഇല്ലാതിരുന്നതിനെ കുറിച്ചുള്ള കമന്റുകളോട് ധന്യ പ്രതികരിച്ചിട്ടില്ല.

ധന്യ പങ്കിട്ട റിയാക്ഷൻ വീഡിയോകളിലും മാതാപിതാക്കളുടെ അസാന്നിധ്യത്തെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. കാസർഗോഡ് സ്വദേശിനിയായ ധന്യ ടിക്ക് ടോക്ക്, ഇൻസ്റ്റഗ്രാം റീൽസ് എന്നിവയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പത്ത് ലക്ഷത്തിൽ അധികം ഫോളോവേഴ്സുള്ളതാണ് ധന്യയുടെ ഇൻസ്റ്റഗ്രാം പേജ്. എന്നാൽ ആരെയും ധന്യ ഫോളോ ചെയ്യുന്നില്ല. അത് പലരിലും അമർഷം ഉണ്ടാക്കി. ചിലർ ധന്യ അൺഫോളോ ചെയ്യുകയും ചെയ്തു.
അതോടെയാണ് ധന്യയെ ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയത്. റീലുകൾക്ക് പുറമെ സോഷ്യൽമീഡിയയിലും മറ്റും ചർച്ചയാകുന്ന വിഷയങ്ങളെ കുറിച്ചും ധന്യ സംസാരിക്കാറുണ്ട്. മാതാപിതാക്കൾ-മക്കൾ സ്നേഹത്തെ കുറിച്ചൊക്കെ വാചാലായവുകയും ഫാമിലി വ്ലോഗേഴ്സിന്റെ ചില പ്രവൃത്തികളെ വിമർശിക്കുകയും ചെയ്യാറുള്ള ധന്യ എന്തുകൊണ്ടാണ് വിവാഹത്തിന് മാതാപിതാക്കളെ പങ്കെടുപ്പിക്കാതിരുന്നതെന്നാണ് ചോദ്യങ്ങൾ ഉയരുന്നത്.
ധന്യയുടെ മാതാപിതാക്കൾ മാത്രമല്ല വരൻ ഹർഷിതിന്റെ കുടുംബത്തിന്റെ സാന്നിധ്യവും ഫോട്ടോകളിലും വീഡിയോകളിലും ഉണ്ടായിരുന്നില്ല. ഡിഗ്രി പഠനം പൂർത്തിയാക്കിയ ധന്യയ്ക്ക് സ്ത്രീകൾക്ക് വേണ്ടിയുള്ള വസ്ത്രങ്ങളുടെ വലിയൊരു കലക്ഷനുള്ള ഷോപ്പും സ്വന്തമായുണ്ട്. യുട്യൂബ് വ്ലോഗിങ്, പ്രമോഷൻ തുടങ്ങിയവയിലൂടെയും നല്ലൊരു തുക ധന്യ ഓരോ മാസവും സമ്പാദിക്കുന്നുണ്ട്.


Click it and Unblock the Notifications











