ഇത് എന്റെ വാശി; വീടായി... ഇപ്പോൾ കാറും, അമ്മയെ മുന്നിലിരുത്തി ഡ്രൈവ് ചെയ്യണമെന്ന ആഗ്രഹം; ഗംഗയുടെ വിശേഷം!
വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെ ഒന്നുമില്ലായ്മയിൽ നിന്നും ഉയർന്ന വന്ന സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറാണ് ഗ്ലാമി ഗംഗ എന്ന് അറിയപ്പെടുന്ന ഗംഗ. ഇരുപത്തിയാറാം വയസിൽ ഒരു സാധാരണ മനുഷ്യൽ ആഗ്രഹിക്കുന്നതെല്ലാം ഗംഗയെന്ന മിടുക്കി നേടി കഴിഞ്ഞു. അമ്മയ്ക്കും സഹോദരിക്കും മനസമാധാനത്തോടെ ഉറങ്ങാനായി കഠിനപ്രയത്നത്തിലൂടെ മനോഹരമായ ഒരു വീട് പണിതു.
ഗൃഹപ്രവേശനത്തിന്റെ ഒന്നാം വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ അമ്മയ്ക്ക് സഞ്ചരിക്കാനായി ഒരു പുതുപുത്തൻ കാർ കൂടി ഗംഗ വാങ്ങി കഴിഞ്ഞു. അമ്മയെ മുൻ സീറ്റിലിരുത്തി സ്വന്തം കാർ ഓടിക്കണമെന്ന ആഗ്രഹം കൂടി ഗംഗ സാധിച്ചെടുത്തു. കുടുംബാംഗങ്ങൾക്ക് മുന്നിൽ സർപ്രൈസായാണ് കാർ വാങ്ങിയെന്ന വിവരം ഗംഗ പങ്കുവെച്ചത്.

ഇതൊരു സർപ്രൈസ് വീഡിയോയാണ്. ഇന്നലെ രാത്രിയൊന്നും ഞാൻ ഉറങ്ങിയിട്ടില്ല. സംഭവം എന്താണെന്ന് വെച്ചാൽ ഇന്ന് ഞാൻ ഞങ്ങളുടെ ലൈഫിലെ ആദ്യത്തെ കാർ എടുക്കാൻ പോവുകയാണ്. വീട്ടുകാർക്ക് ഇതേ കുറിച്ച് ഒരു ഐഡിയയും ഇല്ല. ടെസ്റ്റ് ഡ്രൈവ് നടത്തിയ സമയത്ത് എന്തായാലും ഒരു കാർ വാങ്ങാണമെന്നൊക്കെ വെറുതെ പറഞ്ഞിരുന്നു. ആദ്യം ബുക്ക് ചെയ്തത് വേറൊരു കാർ ആയിരുന്നു.
ഇപ്പോൾ ഞങ്ങൾ ആദ്യത്തെ കാർ ഷോറൂമിൽ നിന്നും എടുക്കാൻ പോവുകയാണ്. ഒരു അവാർഡ് ഫങ്ഷനുണ്ട്. അതിൽ പങ്കെടുക്കാൻ കുടുംബസമേതം പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടുകാരോട് ഒരുങ്ങാൻ പറഞ്ഞത്. ഫഹദ് ഫാസിലാണ് അവാർഡ് തരുന്നത് എന്നൊക്കെയാണ് ഞാൻ അമ്മയോടും വീട്ടിൽ എല്ലാവരോടും പറഞ്ഞ് വെച്ചിരിക്കുന്നത്.
ഓട്ടോയിലാണ് കാർ ഷോറൂമിലേക്ക് പോകുന്നത്. എന്തുകൊണ്ട് ഓട്ടോ തെരഞ്ഞെടുത്തുവെന്ന് ചോദിച്ചാൽ ബിലോ മിഡിൽ ക്ലാസ് ഫാമിലിക്ക് ഓട്ടോയെന്നാൽ ലക്ഷ്വറിയാണ്. ഞങ്ങളൊക്കെ ബസ്സിനെ ആയിരുന്നു ആശ്രയിച്ചിരുന്നത്. ദൈവ അനുഗ്രഹം കൊണ്ട് എനിക്ക് ഇപ്പോൾ ഓട്ടോയിൽ യാത്ര ചെയ്യാൻ കഴിയുന്നുണ്ട്. ദൂര സ്ഥലങ്ങളിലേക്ക് പോകുമ്പോൾ റെന്റിന് കാർ എടുക്കുകയാണ് ചെയ്യാറുള്ളത്.
ഇപ്പോഴിതാ സ്വന്തമായി ഒരു വാഹനം വാങ്ങാൻ പോവുകയാണ്. എന്ത് പറയണമെന്ന് പോലും എനിക്ക് ഇപ്പോൾ അറിയില്ല. അമ്മയ്ക്ക് സർപ്രൈസ് കണ്ടാൽ അറ്റാക്ക് വരുമോയെന്ന് അറിയില്ലെന്നും പറഞ്ഞാണ് ഗംഗ വീഡിയോ ആരംഭിച്ചത്. ഷോറൂമിലെത്തിച്ച് കാർ കാണിച്ച് കൊടുത്തപ്പോൾ ഗംഗയുടെ അമ്മയും മറ്റ് കുടുംബാംഗങ്ങളും അമ്പരന്നു.

വണ്ടി എടുത്തു. എന്റെ വലിയ ആഗ്രഹമായിരുന്നു എന്റെ അമ്മയെ ഫ്രണ്ടിൽ ഇരുത്തി സ്വന്തം കാർ ഓടിക്കണമെന്നത്. അത് സാധിച്ചു. മാനിഫെസ്റ്റേഷൻ സാധിച്ചു എന്നാണ് കാർ ഡെലിവറി എടുത്തശേഷം ഗംഗ പറഞ്ഞത്. മകൾ നൽകിയ സർപ്രൈസ് അമ്മയുടെ കണ്ണിനെ ഈറനണിയിച്ചു. ചെറുപ്രായത്തിൽ തന്നെ എന്റെ മകൾ ഇതെല്ലാം സാധിച്ചെടുത്തല്ലോ. ഒരു ഒന്നൊന്നര സർപ്രൈസായിരുന്നു. അടുത്ത മാസമെ കാർ കിട്ടു എന്നല്ലേ പറഞ്ഞത്. അതുകൊണ്ട് തന്നെ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു എന്നായിരുന്നു അമ്മയുടെ പ്രതികരണം.
ഗംഗയ്ക്ക് ഇതൊരു വാശിയുടെ പൂർത്തീകരണം കൂടിയാണ്. മുമ്പ് എനിക്ക് ഒരു കാറുണ്ടായിരുന്നു മാരുതി 800. നിങ്ങൾ അത് കണ്ടിട്ടുണ്ടാവില്ല. അത് എന്റെ കയ്യിൽ കിട്ടിയിട്ടില്ല. ആ വണ്ടിയിലാണ് ഞാൻ ഡ്രൈവിങ് പഠിച്ചത്. ഫെബ്രുവരി ഏഴിന് തന്നെ കാർ എടുക്കമെന്ന വാശി എനിക്കുണ്ടായിരുന്നു. കാർ ഇല്ലാത്തതിന്റെ പേരിൽ ഞാൻ വളരെ അധികം വേദനിച്ച ഒരു ദിവസമുണ്ടെങ്കിൽ അത് ഫെബ്രുവരി ഏഴാണ്.
കുറച്ച് യാത്രകൾ ഇനിയുണ്ട്. പേഴ്സണൽ റീസൺസ് ഉള്ളതുകൊണ്ടും കല്യാണ തിരക്ക് വരാൻ പോകുന്നതുകൊണ്ടുമാണ് നേരത്തെ കാർ വാങ്ങിയത്. റ്റാറ്റാ ഇവി കാറാണ് എടുത്തത്. ഓട്ടോമാറ്റിക്കാണ്. കാറിനെ കുറിച്ച് എനിക്ക് വലിയ അറിവില്ല. അതിനെ കുറിച്ച് ചോദിക്കാൻ ചെന്നാൽ മദ്ധബുദ്ധിയെ പോലെ ട്രീറ്റ് ചെയ്യുമായിരുന്നു. അതുകൊണ്ട് ചോദിക്കാനും പോയിരുന്നില്ലെന്നും പഴയ അനുഭവങ്ങൾ പങ്കിട്ട് ഗംഗ പറഞ്ഞു.


Click it and Unblock the Notifications











