സഹോദരനാണെന്നത് ശരി... വലിപ്പം ചെന്ന ചെറുക്കന്മാരെ എന്തിന് ഉമ്മ വെയ്ക്കുന്നു?; ഞാൻ അവർക്ക് അമ്മയും ചേച്ചിയും!
ഒന്നുമില്ലായ്മയിൽ നിന്നും ഉയർന്ന് വന്ന് തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചുകൊണ്ടിരിക്കുന്ന യുവ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറാണ് ഇരുപത്തിയാറുകാരിയായ ഗ്ലാമി ഗംഗ. ബ്യൂട്ടി വ്ലോഗറായ ഗംഗയും അമ്മയും സഹോദരിയും അച്ഛന്റെ അമിത മദ്യപാനം അടക്കമുള്ള കാരണം കുട്ടിക്കാലത്ത് ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചിരുന്നു. ഗംഗ യുട്യൂബ് ചാനൽ തുടങ്ങിയശേഷമാണ് കുടുംബം രക്ഷപ്പെട്ടത്. അച്ഛൻ ഉപേക്ഷിച്ച കുടുംബം സ്വന്തം ചുമലിൽ ഗംഗ ഏറ്റിയതും ചെറിയ പ്രായത്തിലാണ്.
ഇന്ന് അമ്മയ്ക്കും സഹോദരിക്കും കിടക്കാനായി മനോഹരമായ വീടും നല്ല വസ്ത്രങ്ങളും ഭക്ഷണവും എല്ലാം ഗംഗ നൽകുന്നത് സ്വന്തം യുട്യൂബ് വരുമാനം കൊണ്ടാണ്. മരിച്ചുപോയ അമ്മാവന്റെ രണ്ട് ആൺമക്കളെ പഠിപ്പിക്കുന്നതും ഗംഗയാണ്. ഇപ്പോഴിതാ പ്രേക്ഷകർ ചോദിച്ച ചില ചോദ്യങ്ങൾക്ക് പുതിയ വീഡിയോയിലൂടെ മറുപടി നൽകിയിരിക്കുകയാണ് ഗംഗ. വിവാഹം, കുടുംബം എന്നിവയെ കുറിച്ചെല്ലാം ഗംഗ സംസാരിക്കുന്നുണ്ട്.

ഒരിടയ്ക്ക് ഞാൻ ഫാമിലിക്ക് പ്രയോറിറ്റി കൊടുക്കാതെ വേറെ കുറച്ച് ആളുകൾക്കായിരുന്നു പ്രയോറിറ്റി കൊടുത്തിരുന്നത്. അതുകൊണ്ട് തന്നെ അബിയേയോ അക്കുവിനേയോ (അമ്മാവന്റെ മക്കൾ) ഒന്നും ഞാൻ സിനിമയ്ക്കോ പുറത്ത് പോകുമ്പോഴോ ഒപ്പം കൂട്ടാറില്ലായിരുന്നു. അന്ന് എനിക്കൊപ്പം ഉണ്ടായിരുന്ന ആളുകൾക്ക് ഇവർ എനിക്കൊപ്പം വരുന്നത് ഇഷ്ടമായിരുന്നില്ല. ആ ആളുകൾ എല്ലാം എന്റെ ജീവിതത്തിൽ നിന്നും പോയി.
എനിക്ക് ഇപ്പോൾ ഏറ്റവും സമാധാനമുള്ളത് എവിടെ ചെല്ലുമ്പോഴാണെന്ന് ചോദിച്ചാൽ എന്റെ വീട്ടിൽ വരുമ്പോഴാണ്. എന്റെ സന്തോഷം എന്റെ കുടുംബമാണ്. കൊച്ചിലെ മുതൽ അവരെ ഞാൻ നോക്കിയിട്ടുണ്ട്. അന്ന് മാമിയും അമ്മയും അമ്മമ്മയുമെല്ലാം ജോലിക്ക് പോകുമായിരുന്നു.
ഞങ്ങൾ തമ്മിൽ പതിമൂന്ന് വയസ് വ്യത്യാസമുണ്ട്. അമ്മയും ഞാനും മാളുവും അക്കുവും അബിയുമാണ് എന്റെ ഫാമിലി. ഞാൻ വളരെ കഷ്ടപ്പെട്ട് അച്ചീവ് ചെയ്ത് എടുത്തതാണ് സമാധാനം. എന്റേത് വളരെ പെർഫെക്ടായിട്ടുള്ള ഹോമാണ്.
വഴക്കും അടിയുമൊക്കെ ഉണ്ടെങ്കിലും ഡിസ്ഫങ്ഷണൽ ഫാമിലിയിൽ നിന്നും ഫങ്ഷണൽ ഫാമിലിയിലേക്ക് മാറിയത് അല്ലെങ്കിൽ അത് ഞാൻ ക്രിയേറ്റ് ചെയ്ത് എടുത്തതാണ്. ഞങ്ങൾ എല്ലാവരും റെസ്പോൺസിബിളാണ്. ഇമോഷണലി പരസ്പരം അവൈലബിളാണ്. എട്ട് മാസക്കാലം ഞാൻ അത്ര ഓക്കെയായിരുന്നില്ല. ആ സമയത്ത് ഞാൻ വേറെ എവിടേയും പോയി ഇരുന്ന് കരഞ്ഞിട്ടില്ല.
എന്റെ അമ്മയേയും അനിയത്തിയേയും ചേർത്ത് പിടിച്ച് ഞാൻ എന്റെ വീട്ടിൽ തന്നെ ഇരുന്നാണ് എല്ലാം ഹീൽ ചെയ്ത് എടുത്തത്. വിവാഹം കഴിക്കാത്തതിനെ കുറിച്ച് ചോദിച്ചാൽ... ഞങ്ങളുടെ ഹോമിലേക്ക് ഒരാളെ കൊണ്ടുവരുമ്പോൾ അയാൾ സമാധാനം തരുന്നയാളാണോയെന്ന് നോക്കണം. എന്റെ പങ്കാളിക്ക് വേണ്ട ബേസിക്ക് ഗുണം ചീറ്റ് ചെയ്യരുത് എന്നതാണ്.
മൈക്രോ സൈസിൽ ചീറ്റിങ് വന്നാൽ പോലും എനിക്ക് അത് ഉൾക്കൊള്ളാൻ പറ്റില്ല. അല്ലാതെ ഒരു ലക്ഷം രൂപ സാലറിയുള്ള ആളായിരിക്കണമെന്നൊന്നും എനിക്ക് ഇല്ല. ചതിക്കാത്ത ആളെ കിട്ടിയാൽ വിവാഹം കഴിക്കാം എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. അതുപോലെ എന്നേയും എന്റെ കുടുംബത്തേയും തമ്മിൽ തെറ്റിക്കുന്നയാളാകരുത്.

മാമന്റെ മക്കൾക്കും അമ്മയ്ക്കും ചിലവിന് കൊടുക്കുന്നതിന് പ്രശ്നമാണെന്ന് പറയുന്ന ആളാകരുത്. എന്റെ അമ്മയ്ക്ക് അസുഖം വന്നാൽ പോകാൻ പാടില്ലെന്നും പറയാൻ പാടില്ല. എനിക്ക് ഏറ്റവും വലുത് എന്റെ അമ്മയാണ്. കൂലിപ്പണി ചെയ്യുന്നയാളാണെങ്കിലും അയാൾ സമാധാനം തരുന്ന ചതിക്കാത്ത ആളാണെങ്കിൽ അയാളെ വിവാഹം കഴിച്ച് ഞാൻ സന്തോഷമായി ജീവിക്കും. കാരണം ഇല്ലായ്മയിൽ ജീവിക്കാൻ എനിക്ക് അറിയാം. ഒരു ഫാമിലിയാണ് ഞാൻ ആഗ്രഹിക്കുന്നത്.
അങ്ങനൊരാൾ പക്ഷെ ഇതുവരെ ജീവിതത്തിൽ വന്നിട്ടില്ല. കുഞ്ഞ് വേണമെന്ന് ആഗ്രഹമുണ്ട്. കല്യാണം കഴിച്ചില്ലെങ്കിൽ ഒരു കുഞ്ഞിനെ ദത്തെടുക്കും ഗംഗ പറഞ്ഞു. വലിപ്പം ചെന്ന ചെറുക്കന്മാരെ എന്തിന് ഉമ്മ വെയ്ക്കുന്നു?. സഹോദരനെന്നത് ഒക്കെ. ഗ്ലാമിയുടെ വീഡിയോകൾ ഇപ്പോൾ ബോറാണ് എന്നാണ് ഒരു പ്രേക്ഷകൻ കമന്റിലൂടെ ഗംഗയോട് പറഞ്ഞത്. അതിന് താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു.
അക്കുവിനും അബിക്കും ഞാൻ അവരുടെ അമ്മയും ചേച്ചിയുമാണ്. അവർ എന്നെ അങ്ങനെയാണ് കാണുന്നത്. എനിക്ക് ഒരു കൊച്ചുണ്ടായാൽ അതിന് മുപ്പത് വയസായാലും ഞാൻ ആ കൊച്ചിനെ ഉമ്മ വെയ്ക്കും. എന്റെ കുട്ടികൾക്ക് ഞാൻ ആരാണെന്നും ഏത് മുറയാണെന്നും അവർക്ക് അറിയാം.
അമ്മയെ അമ്മയായും ചേച്ചിയെ ചേച്ചിയായും കാണാൻ അവർക്ക് അറിയാം. അതേപോലെ എനിക്കും എന്റെ സഹോദരങ്ങളെ അതേപോലെ കാണാൻ അറിയാം. നിങ്ങൾക്ക് ചിലപ്പോൾ അങ്ങനെ കാണാൻ കഴിയുന്നുണ്ടാവില്ല. അമ്മയെ അമ്മയായും ചേച്ചിയെ ചേച്ചിയായും കാണാൻ അറിയാത്തവർ നിങ്ങൾക്കൊപ്പമുണ്ടാകും. അതുകൊണ്ട് ചിലപ്പോൾ പേടിച്ച് അടുത്ത് പോകാൻ പോലും പറ്റുന്നുണ്ടാവില്ല. പക്ഷെ അതുപോലെയല്ല എന്റെ വീട്ടിൽ.
എന്റെ അനിയന്മാരെ ഉമ്മവെക്കാനും അവർക്ക് എന്നെ ഉമ്മവെക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. എന്റെ അനിയന്മാർക്ക് ഇരുപത് വയസായാലും നാൽപ്പത് വയസായാലും ഞാൻ ഉമ്മ കൊടുക്കും. അവർ എനിക്ക് എന്റെ മക്കളാണെന്നും ഗംഗ പറഞ്ഞു.


Click it and Unblock the Notifications











