എല്ലാ വിഷമഘട്ടത്തിലും ചേച്ചിയെപ്പോലെ ഒപ്പം, ഇന്നും ആ സ്നേഹം തുടരുന്നു; കല്യാണ സാരി പേളിയുടെ ഗിഫ്റ്റോ?
സോഷ്യൽമീഡിയ ലോകത്ത് ഇച്ചാപ്പി എന്ന പേരിൽ ശ്രദ്ധ നേടിയ പെൺകുട്ടിയാണ് മാവേലിക്കര സ്വദേശിനിയായ ഇച്ചാപ്പി എന്ന് അറിയപ്പെടുന്ന ശ്രീലക്ഷ്മി എന്ന പെൺകുട്ടി. സാധാരണക്കാരിൽ സാധാരണക്കാരായ കുടുംബമാണ് ഇച്ചാപ്പിയുടേത്. ഗ്രാമത്തിന്റെ നിഷ്കളങ്കത നിറഞ്ഞ പെൺകുട്ടി. ഇച്ചാപ്പി വിവാഹിതായാകൻ ഒരുങ്ങുകയാണിപ്പോൾ. സുഹൃത്തായ സൗരവാണ് ഇച്ചാപ്പിയുടെ വരൻ.
ഇപ്പോഴിതാ വെഡ്ഡിങ് സാരി പർച്ചേസിന്റെ വീഡിയോ പങ്കിട്ടിരിക്കുകയാണ് ശ്രീലക്ഷ്മി. സോഷ്യൽമീഡിയയിൽ സജീവമായശേഷമാണ് പേളി മാണിയുമായി ഇച്ചാപ്പിക്ക് സൗഹൃദം ആരംഭിക്കുന്നത്. ഇരുവരും തമ്മിലുള്ള സ്നേഹം സഹോദരിമാരെപ്പോലെയാണ്. വെഡ്ഡിങ് സാരി ഇച്ചാപ്പിക്ക് വേണ്ടി സെലക്ട് ചെയ്തത് പേളിയാണ്. ഇച്ചാപ്പിയുടെ കല്യാണം വരികയാണ് എല്ലാവർക്കും അറിയാമല്ലോ അല്ലേ.

അതിന്റെ ഭാഗമായി കൊച്ചിയിൽ സാരി പർച്ചേസിങിലാണ് ഞങ്ങൾ. ഇച്ചാപ്പിക്കായി ഒരു അടിപൊളി സാരി തന്നെ ഞങ്ങൾ സെലക്ട് ചെയ്തു. പക്ഷെ അതൊന്നും ഞങ്ങൾ വ്ലോഗ് ചെയ്തില്ല. ഞാനാണ് സാരി സെലക്ട് ചെയ്തത്. പോകാനിറങ്ങിയപ്പോഴാണ് ഞാൻ ഇച്ചാപ്പിയോട് പറഞ്ഞത് എടീ... നമ്മൾ വ്ലോഗ് ചെയ്യാൻ മറന്നുവെന്നത്. എല്ലാവർക്കും സാരി ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു.
സാരി കാണിക്കുന്നില്ല. കല്യാണ ദിവസം കാണാം. അത് സസ്പെൻസാണ്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ശബരിയാണ് ഇച്ചാപ്പിയെ സ്റ്റൈൽ ചെയ്യുന്നത് വെഡ്ഡിങ് ഡെയിൽ. ഏറ്റവും നല്ല ലുക്കിൽ തന്നെ അവളെ റെഡിയാക്കാൻ ഞാൻ ശബരിയെ പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട്. ആര്യയുടെ കാഞ്ചീവരത്താണ് സാരി സെലക്ട് ചെയ്യാൻ എത്തിയത്.
കുറേ സാരികൾ നോക്കി. അതിൽ ഏറ്റവും മനോഹരമായതാണ് അവൾക്ക് വേണ്ടി തെരഞ്ഞെടുത്തത് പേളി പറഞ്ഞു. ഇച്ചാപ്പി വളരെ സിംപിളാണ്. അതുകൊണ്ട് തന്നെ വെഡ്ഡിങ് ഡെയിലും സിംപിൾ ലുക്കാണ് പ്ലാൻ ചെയ്യുന്നതെന്ന് ശബരിയും പറഞ്ഞു. ഇച്ചാപ്പി സിംപിൾ അല്ല. ഫയറാണ്. വെഡ്ഡിങ് ഡെയിലും അവൾ ഫയറായിരിക്കണം. പക്ഷെ അവളുടെ ഒരു സോഫ്റ്റ്നെസുണ്ട്.
അത് വരണം. അവൾ വളരെ സോഫ്റ്റും ക്യൂട്ടുമാണ്. സോഫ്റ്റ്, ക്യൂട്ട്, കാം എന്ന് പറയുമ്പോൾ ഒരു കളറുണ്ടല്ലോ. ആ കളർ വരണം എന്നായിരുന്നു ശബരിക്ക് പേളിക്ക് നൽകിയ നിർദേശം. ഞങ്ങൾക്ക് ഏറ്റവും ഫേവറേറ്റായ ഒരു ഡെയായിരുന്നു ഇന്ന്. ഒരുപാട് സന്തോഷമായി ഇന്ന്. അത്രയും മനോഹരമായിരുന്നു. ഉടനെ എന്റെ കല്യാണം ഉണ്ടാകും.

ഇത്രയും ബെറ്ററായിട്ടുള്ള ഒരാളെ എന്റെ ലൈഫിൽ വരുമെന്ന് കരുതിയില്ല. ദൈവത്തിന്റെ പ്ലാൻ എന്നൊക്കെ പറയുന്നത് പോലെയായിരുന്നു. കല്യാണം ഉടനെ വരാൻ പോകുവാണ്. വെഡ്ഡിങ് സാരി പർച്ചേസാണ് കഴിഞ്ഞത്. പേളി ചേച്ചി അതിൽ പങ്കെടുക്കാൻ വന്നിരുന്നു. അത് എനിക്ക് ഭയങ്കര സന്തോഷം തന്നു. അത് എങ്ങനെ വിവരിക്കണമെന്ന് അറിയില്ല. ചേച്ചി വരുമെന്ന് പ്രതീക്ഷിച്ചില്ല. സർപ്രൈസായിട്ടാണ് വന്നത്. കാഞ്ചീവരത്തിൽ ഒരുപാട് നല്ല കലക്ഷനുണ്ട്.
കൺഫ്യൂഷനായി പോകും. എല്ലാം അടിപൊളിയാണ്. എല്ലാം അതുകൊണ്ട് തന്നെ ഇഷ്ടപ്പെട്ട് പോകും. ഡ്രസ് പർച്ചേസിന് പോയാൽ സമയം പോകുമെന്നത് സത്യമാണ്. ഞങ്ങൾ ഉച്ചയ്ക്ക് വന്നിട്ട് വൈകീട്ടാണ് ഇറങ്ങിയത്. അമ്മമാരെ കൊണ്ട് വന്നിരുന്നുവെങ്കിൽ അവർക്ക് എല്ലാം ഇഷ്ടപ്പെട്ടേനെ. കട മുഴുവൻ അവർ വാങ്ങിയേനെ.
ഇന്ന് തിരികെ പോകാൻ പറ്റുമായിരുന്നില്ല എന്നാണ് ഇച്ചാപ്പിയും വരൻ സൗരവും തമാശയായി പറഞ്ഞത്. കുടുംബാംഗങ്ങൾക്കുള്ള ഡ്രസ് പർച്ചേസിങ് മറ്റൊരു ദിവസമാണ് തീരമാനിച്ചിരിക്കുന്നത് ഇരുവരും. എല്ലാ വിഷമഘട്ടത്തിലും ചേച്ചിയെപ്പോലെ ഒപ്പം നിന്നു. ഇന്നും ആ സ്നേഹം തുടരുന്നത് കാണാൻ കഴിയുന്നു. ഇച്ചാപ്പിയുടെ കല്യാണ സാരി പേളിയുടെ ഗിഫ്റ്റാണോ എന്നാണ് ചിലർ കമന്റ് ബോക്സിലൂടെ ചോദിച്ചത്. അതിനുള്ള മറുപടി ഇച്ചാപ്പി നൽകിയിട്ടില്ല.


Click it and Unblock the Notifications











