പത്തോ പന്ത്രണ്ടോ പുരുഷന്മാരുമായി മാത്രമല്ലേ... അ​ങ്ങനെയെങ്കിൽ അവളെ കന്യകയെന്ന് വേണം വിളിക്കാൻ; ജാസിൽ ജാസി

By Desk

കഴിഞ്ഞ മാസം ബസിൽ വെച്ച് മോശമായി പെരുമാറി എന്നാരോപിച്ച് ഷിംജിത ദൃശ്യം ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയിരുന്നു. വിഷയത്തിൽ കേരള‍ത്തിലെ ഭൂരിഭാ​ഗം ജനങ്ങളും ഷംജിതയെ വിമർശിച്ചപ്പോൾ അവർക്ക് അനുകൂലമായി സംസാരിച്ച് ചില സ്ത്രീകൾ രം​ഗത്ത് എത്തിയിരുന്നു. അതിൽ ഒരാൾ ആക്ടിവിസ്റ്റായ ശ്രീലക്ഷ്മി അറയ്ക്കലാണ്. അതിനുശേഷം കടുത്ത സൈബർ ആക്രമണമാണ് ശ്രീലക്ഷ്മിക്ക് നേരിടേണ്ടി വന്നത്.

അതിന് എതിരെ കഴിഞ്ഞ ദിവസം ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ശ്രീലക്ഷ്മി പ്രതികരിക്കുകയും ജീവിത കഥ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. തന്നെ പലരും സമൂഹമാധ്യമങ്ങളിലൂടെ വേശ്യയെന്ന് വിളിച്ച് അധിക്ഷേിക്കുന്നത് കണ്ടുവെന്നും അത് തന്നെ വേദനിപ്പിച്ചുവെന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു.

Jasil Jasi Sreelakshmi Arakkal

ഇപ്പോഴിതാ ശ്രീലക്ഷ്മിയെ പരിഹസിച്ച് സോഷ്യൽമീ‍ഡിയ ഇൻഫ്ലൂവൻസർ ജാസിൽ ജാസി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ശ്രീലക്ഷ്മിയെ കന്യകയെന്നാണ് വിളിക്കേണ്ടതെന്ന് ജാസി പറയുന്നു. പത്തോ പന്ത്രണ്ടോ പുരുഷന്മാരുമായി മാത്രമെ ബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ളുവെന്ന് ശ്രീലക്ഷ്മി പറയുന്നത് കേട്ടു. അങ്ങനെയാണെങ്കിൽ അവൾ കന്യാസ്ത്രീയാണ്.

അല്ല ക്ഷമിക്കണം കന്യകയാണ് അവൾ കന്യക. അതുകൊണ്ട് തന്നെ അവളെ ഒരിക്കലും മോശം പദപ്രയോ​ഗങ്ങൾക്കൊണ്ട് വിശേഷിപ്പിക്കരുത്. ആകെ പന്ത്രണ്ട് പേരോടൊപ്പം മാത്രമല്ലേ ബന്ധം പുലർത്തിയിട്ടുള്ളു. അങ്ങനെയുള്ള അവൾ കന്യകയാണ് എന്നാണ് ജാസി പറഞ്ഞത്. വിവാഹം എന്ന കോൺസപ്റ്റിനോട് തനിക്ക് താൽപര്യമില്ലെന്ന് നേരത്തെ തന്നെ ശ്രീലക്ഷ്മി തുറന്ന് പറഞ്ഞിരുന്നു. ഞാൻ കല്യാണം കഴിക്കുകയില്ല.

ലിവിങ് ടു​ഗെതറും താൽപര്യമില്ല. ഇതുവരെ പ്രേമിച്ച എല്ലാവരോടും എനിക്ക് ആത്മാർത്ഥ പ്രേമമായിരുന്നു. പിന്നെ പ്രണയത്തിന്റെ അവസാനം എന്ന് പറയുന്നത് കല്യാണമല്ല. പത്ത് പേരുമായിട്ട് പോലും എനിക്ക് സെക്ഷ്വൽ കോൺ‌ടാക്ട് ഉണ്ടായിട്ടില്ല. പ്രേമിച്ച് കുറച്ച് കാലം കഴിയുമ്പോൾ ആ പ്രേമമങ്ങ് വറ്റിപോകും. പരിചയപ്പെട്ട് മുന്നോട്ട് പോകുമ്പോൾ സംഭവിക്കുന്നതാണ് അത്.

പിന്നെ അവർ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോകേണ്ടി വരും. എന്റെ ലൈഫിൽ സംഭവിച്ചതാണ് ഞാൻ പറയുന്നത്. പ്രണയിച്ച് നടക്കുക. ഒരാളോടുള്ള പ്രണയം അവസാനിക്കുമ്പോൾ അടുത്തയാളെ പ്രണയിക്കുക എന്നതിനോട് എനിക്ക് താൽപര്യം. എന്റെ ലൈഫ് അങ്ങനെയായിരിക്കണം. അതാണ് എനിക്ക് ഇഷ്ടം. സെക്ഷ്വൽ കോൺടാക്ട് ഉണ്ടായശേഷം കംഫർട്ടബിൾ അല്ലെന്ന് തോന്നിയ ആളുകളെ വിട്ടുകളഞ്ഞ കേസും ഉണ്ടായിട്ടുണ്ട് എന്നാണ് ശ്രീലക്ഷ്മി പറഞ്ഞത്.

Jasil Jasi

തന്റെ അച്ഛൻ വിവാഹത്തട്ടിപ്പുകാരനായിരുന്നുവെന്നും അമ്മ ഒറ്റയ്ക്കാണ് തന്നെ വളർത്തിയതെന്നും പഠനത്തിനുള്ള ചിലവ് സ്വയം അധ്വാനിച്ചാണ് കണ്ടെത്തിയിരുന്നതെന്നും ശ്രീലക്ഷ്മി അഭിമുഖങ്ങളിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് കുളിച്ച് ട്യൂഷന് പോയി അവിടെ നിന്ന് നേരെ ബിഎഡ് കോളേജിൽ പോയി പഠിച്ച് വീട്ടിൽ വരാതെ അടുത്ത ട്യൂഷനെടുത്ത് രാത്രി എട്ട് മണിക്ക് വന്ന് ബിഎഡിന്റെ എല്ലാ വർക്കും എഴുതി തീർത്തിട്ടുണ്ട് ഞാൻ.

അങ്ങനെ ജോലി ചെയ്ത് ജീവിച്ചയാളായ എന്നെ നിങ്ങൾ വേശ്യയെന്ന് പറയരുത്. ഭയങ്കര മോശമാണത്. ഞാനത്രയ്ക്ക് കഷ്ടപ്പെട്ടാണ് ഞാൻ ജീവിച്ചത്. പക്ഷെ നിങ്ങളെല്ലാവരും എന്നെ വേശ്യ എന്നാണ് വിളിക്കുന്നത്. അങ്ങനെ ജീവിക്കാം. പക്ഷെ അത് പറ്റില്ല. ആ ജോലി മോശമായത് കൊണ്ടല്ല. പക്ഷെ എനിക്ക് പറ്റില്ല.

അങ്ങനെയാണെങ്കിൽ ഇപ്പോൾ വീടും കാറുമെല്ലാമായേനെ. ഫോൺ വരെ എത്രയോ കൊല്ലമായി ഉപയോഗിക്കുന്നു. ഹാങ് ആയിപ്പോകുന്നു. ഫോൺ പോലും മാറ്റാൻ പൈസയില്ല. 9ാം ക്ലാസ് തൊട്ട് ഞാൻ ട്യൂഷൻ എടുക്കാൻ തുടങ്ങിയതാണ് എന്നാണ് ജീവിത കഥ വെളിപ്പെടുത്തി ശ്രീലക്ഷ്മി പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X