'സ്ത്രീധനം വാങ്ങിയിട്ടില്ല, അവൾ ധരിച്ചത് ഞാൻ നൽകിയ ആഭരണങ്ങൾ‌'; സ്വർണ്ണത്തിൽ മുങ്ങിയ വധുവിനെ കുറിച്ച് ഖാദർ!

അടുത്ത കാലത്തായി സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന രീതിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സോഷ്യൽമീഡിയ സെലിബ്രിറ്റിയാണ് ഖാദർ കരിപ്പൊടി. കാസർഗോഡ് സ്വദേശിയായ ഖാദർ സാമൂഹിക പ്രതിബദ്ധതയോടെ സമകാലിക വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാറുള്ളതുകൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിയായി മാറിയത്. പബ്ലിക്ക് കേരള എന്നാണ് ഖാദർ കരിപ്പൊടിയുടെ യുട്യൂബ് ചാനലിന്റെ പേര്.

പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഖാദർ കരിപ്പൊടി കേരളത്തിൽ പലപ്പോഴായി ചർച്ചയായിട്ടുള്ള വിഷയങ്ങളിൽ ഇടപെട്ട് തന്റെ അഭിപ്രായം പറയുകയും പല കേസുകളിലും തന്റേതായ രീതിയിൽ അന്വേഷണം നടത്തി തെളിവുകൾ കണ്ടെത്തുകയും ചെയ്തിട്ടുള്ള വ്യക്തി കൂടിയാണ്. കഴിഞ്ഞ ദിവസമായിരുന്നു ഖാദർ കരിപ്പൊടിയുടെ വിവാഹം നടന്നത്. വിവാഹത്തിന്റെ വീഡിയോ സോഷ്യയൽമീഡിയയിൽ വൈറലായിരുന്നു.

Khader Karippody

എറണാകുളം സ്വദേശിയായ അസ്മിനയെയാണ് ഖാദർ‌ വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഖാദറിന്റെ വീഡിയോകൾ കണ്ട് ഇഷ്ടപ്പെട്ട് മെസേജ് അയക്കുകയായിരുന്നു അസ്മിന. ശേഷം ഇരുവരും അവരവരുടെ വീട്ടുകാരോട് കാര്യങ്ങൾ അവതരിപ്പിക്കുകയും, തുടർന്ന് രണ്ട് കുടുംബങ്ങളും ചേർന്ന് തീരുമാനിച്ച പ്രകാരം വിവാഹം നടക്കുകയായിരുന്നു.

വിവാഹ വീഡിയോയിൽ സർവാഭരണ വിഭൂഷിതയായാണ് അസ്മിന എത്തിയത്. അതുകൊണ്ട് തന്നെ ഖാദർ കരിപ്പൊടിയുടെ വിവാഹ വീഡിയോ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഖാദർ സ്ത്രീധനം കൈപ്പറ്റി എന്ന തരത്തിൽ വരെ ചർച്ചകളുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ വിവാദങ്ങൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് ഖാദർ കരിപ്പൊടി.

തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി ഖാദർ കരിപ്പൊടി നൽകിയത്. 'വിവാഹം വളരെ നല്ല രീതിയിൽ നടന്നു. വളരെ സന്തോഷത്തോടെ ചടങ്ങുകൾ നടക്കുകയും ചെയ്തു. എന്നാൽ പതിവുപോലെ തന്നെ വിവാദങ്ങളും ഇത്തവണ തല പൊക്കിയിട്ടുണ്ട്. അത് മറ്റൊന്നുമല്ല ഞാൻ ആഡംബര കല്യാണം നടത്തി, ഒരുപാട് സ്ത്രീധനം വാങ്ങിയാണ് വിവാഹം നടന്നത് എന്നൊക്കെയുള്ള വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്.'

'ഒരുപാട് തലക്കെട്ടുകൾ ഞാൻ കണ്ടു. ഒരു ഗ്രാം പൊന്നുപോലും ഞാൻ സ്ത്രീധനം വാങ്ങിയിട്ടില്ല. അവളുടെ കുടുംബം ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ തന്നെ ഞാൻ വേണ്ട എന്നാണ് പാഞ്ഞത്. പിന്നെ അവളുടെ കഴുത്തിൽ കണ്ടത് എന്താണെന്ന് ചോദിച്ചാൽ അതിൽ കുറച്ച് ഞാൻ കൊടുത്തതാണ്. ബാക്കി അവളുടെ ഉപ്പ കൊടുത്തതുമാണ്‌. ഞാൻ ഒരു സംഭവവും വേണ്ട എന്നാണ് പറഞ്ഞത്.'

Khader Karippody

'നിനക്ക് വേണമെങ്കിൽ ഞാൻ വാങി തരാം എന്നാണ് ഞാൻ അവളോട് പറഞ്ഞത്. ദൈവസഹായം കൊണ്ട് സ്ത്രീധനം വാങ്ങി ജീവിക്കേണ്ട അവസ്ഥ എനിക്ക് ഇല്ല എന്നത് നിങ്ങൾക്ക് അറിയാം. എനിക്ക് ഇതൊന്നും വിഷമയല്ല. എന്റെ ഉപ്പ അതിൽ ഇല്ലാഞ്ഞതാണ് എന്നെ ഏറ്റവും ദുഖിപ്പിച്ചത്. അത് വല്ലാത്ത ഒരു വേദനയാണ്. എന്റെ ഉപ്പയെ എനിക്ക് വല്ലാതെ മിസ് ചെയ്തിരുന്നു. എന്റെ കല്യാണം എന്റെ ഉപ്പ ആഗ്രഹിച്ച സ്വപ്നം കണ്ട ഒരു സംഭവമായിരുന്നു.'

'ആ സമയത്ത് എന്റെ ഉപ്പ വിവാഹത്തിന് ഇല്ലാതെ ഇരുന്നത് വലിയ ദുഖം തന്നെയാണ് സമ്മാനിച്ചത്. എന്റെ വീട് കുടിയാകുന്ന ദിവസം കൂടിയായിരുന്നു. എന്റെ സുഹൃത്തുക്കൾ അക്ഷീണമാണ് പരിശ്രമിച്ചത്. വിവാദങ്ങൾക്ക് ഒന്നും ഞാൻ ചെവി കൊടുക്കുന്നില്ല. ഞാൻ എന്താണെന്ന് എനിക്ക് നന്നായി അറിയാം. ഞാൻ എങ്ങനെയാണ് മുമ്പോട്ട് പോകുന്നതെന്ന് കൃത്യമായി അറിയാം. അത് മനസിലാക്കുക എന്നുള്ളത് മറ്റൊരാൾക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. പരിപൂർണ്ണമായി ആർക്കും ഒരാളെ മനസിലാകില്ല.'

'സ്ത്രീധത്തെ കുറിച്ച് ഞാൻ ആ വീട്ടുകാരോട് എന്താണ് പറഞ്ഞതെന്ന് എനിക്കും കുടുംബക്കാർക്കും അറിയാം. സ്വർണ്ണം അണിഞ്ഞ് വരുന്നതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു. വളരെ നല്ല രീതിയിലുള്ള സ്നേഹ സമ്പന്നയായ ഒരാളെയാണ് എനിക്ക് ഇണയായി കിട്ടിയത്. എല്ലാം നല്ല രീതിയിൽ നടന്നു. എന്റെ ദുഖം എന്റെ ഉപ്പയെ മിസ് ചെയ്യുന്നത് മാത്രമാണ്. നൂറുശതമാനം പൂർത്തീകരണം കിട്ടാതെ പോയത് ഉപ്പ ഇല്ലാഞ്ഞത് മാത്രമാണ്.'

'പക്ഷെ എല്ലാവരുടെയും സ്നേഹവും സഹകരണവും കൊണ്ട് വളരെ നല്ല രീതിയിൽ നടന്നു. ആഡംബരം, ആർഭാടം എന്നൊക്കെ ആളുകൾ പറയുമ്പോൾ ഞാൻ കരുതുന്നത് ഒന്ന് മാത്രമാണ് ആളുകളെ എല്ലാം വിളിച്ചതുകൊണ്ട് അവർക്ക് ഭക്ഷണം വിളമ്പിയതുകൊണ്ട് അത് എങ്ങനെ ആർഭാടമാകും', എന്നാണ് എല്ലാ വിവാദങ്ങൾക്കുമുള്ള മറുപടിയായി ഖാദർ കരിപ്പൊടി പറഞ്ഞത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X