'ദുബായിൽ എത്തിയാൽ ജാസ് പെണ്ണും നാട്ടിൽ എത്തിയാൽ ആണുമാകും എന്നൊക്കെ കമന്റ്സ് കാണാറുണ്ട്'; മുഹമ്മദ് ജാസിൽ!
പെണ്‍കുട്ടികൾ പോലും പരീക്ഷിക്കാത്ത ചമയക്കൂട്ടുകൾ കൊണ്ട് അലങ്കാരങ്ങളും അണിഞ്ഞൊരുങ്ങാനും വളരെ താൽപര്യമാണ് മുഹമ്മദ് ജാസിലിന്. സോഷ്യൽമീഡിയ ഉപഭോക്താക്കൾക്ക് സുപരിചിതനാണ് മുഹമ്മദ് ജാസിൽ. എല്ലാവരും വിളിക്കുന്നതും സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നതും ജാസിൽ ജാസി എന്ന പേരിലാണ്.
മലപ്പുറം കുറ്റിപ്പുറമാണ് സ്വദേശം. ഉപ്പ, ഉമ്മ രണ്ട് സഹോദരിമാർ അവരുടെ കുടുംബം കുഞ്ഞുങ്ങൾ എന്നതാണ് ജാസിലിന്റെ ലോകം. ദുബായി ദേറയിൽ ഒരു പെർഫ്യൂം കമ്പനിയിലാണ് ജോലി ചെയ്യുന്നത്. കൂടാതെ മേക്കപ്പ് ആർട്ടിസ്റ്റ്, ഇൻഫ്ലൂവൻസർ തുടങ്ങിയ മേൽവിലാസങ്ങളുമുണ്ട് ജാസിലിന്.
ടിക്ടോക് കാലംതൊട്ടാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. നിരവധി വീഡിയോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാനമായും ബ്യൂട്ടി ടിപ്സ് വീഡിയോകളാണ്. ഇപ്പോഴും ബ്യൂട്ടി ടിപ്സ് വീഡിയോയും ബ്രാന്റ് പ്രമോഷനുമെല്ലാം ജാസിൽ ചെയ്യാറുണ്ട്. പൊതുവെ മേക്കപ്പ് ചെയ്യാൻ താൽപര്യപ്പെടുന്ന ജാസിലിന് അതുകൊണ്ട് തന്നെ വലിയ രീതിയിൽ ആക്ഷേപം കേൾക്കേണ്ടി വരാറുണ്ട്.

നടപ്പിലും പെരുമാറ്റത്തിലും സ്ത്രൈണതയുണ്ടെന്ന് പറഞ്ഞാണ് സോഷ്യൽമീഡിയ വഴി ജാസിലിന് ഏറെയും സൈബർ ആക്രമണങ്ങൾ ലഭിക്കുന്നത്. ഇടയ്ക്ക് കുറിക്കുകൊള്ളുന്ന മറുപടി ജാസിൽ നൽകുകയും ചെയ്യും.
സോഷ്യൽമീഡിയ സെലിബ്രിറ്റിയും വീഡിയോ ക്രിയേറ്ററുമായ ശ്രുതി തമ്പിയുടെ അടുത്ത സുഹൃത്ത് കൂടിയായ ജാസിൽ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന രീതിയിലുള്ള തന്റെ ജീവിതത്തെ കുറിച്ചും തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള മോശം അനുഭവങ്ങളും വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.
റീൽസ് വീഡിയോകൾ കാണുന്നവർ കമന്റിലൂടെ അധിക്ഷേപിക്കാറുണ്ടെന്നും ദുബായിൽ എത്തിയാൽ ജാസ് പെണ്ണും നാട്ടിൽ എത്തിയാൽ ആണുമാകും എന്നൊക്കെ കമന്റ്സ് കാണാറുണ്ടെന്നും ജാസിൽ പറയുന്നു.
അടുത്തിടെ കേസിൽ കുടുങ്ങിയ ഇൻസ്റ്റഗ്രാം ഇൻഫ്ലൂവൻസർ മീശക്കാരനൊപ്പം റീൽസ് ചെയ്തതിന്റെ പേരിലാണ് ശ്രുതി തമ്പി ഇപ്പോഴും വിമർശനം കേൾക്കുന്നത്. ശ്രുതിയോടാണ് ജാസിലിന് സൗഹൃദം കൂടുതൽ എന്നതുകൊണ്ട് തന്നെ ആ ബന്ധത്തെയും പലരും വിമർശിക്കാറുണ്ട്. 'എന്താണ് ലേഡീസിന്റെ ഡ്രസിൽ, ഗേ ആണോ ട്രാൻസ് ആണോ എന്നും ചോദ്യങ്ങൾ നിരന്തരമായി കിട്ടുന്നുണ്ട്. എനിക്ക് ഇഷ്ടപെട്ട കഥാപാത്രങ്ങളെ സ്‌ക്രീനിൽ പ്രസന്റ്റ് ചെയ്യാൻ ഇഷ്ടമാണ്.'
'അതുകൊണ്ടാണ് ധാവണിയിലൊക്കെ എത്തിയത്. ആണായിട്ട് വേഷം ഇട്ടാലും നെഗറ്റീവ് പറയുന്നവരുണ്ട്. ദുബായിൽ എത്തിയാൽ ജാസ് പെണ്ണും നാട്ടിൽ എത്തിയാൽ ജാസ് ആണും ആണെന്നൊക്കെയുള്ള കമന്റ്സ് കാണാറുണ്ട്.'

'എന്നാണ് നിന്നെ ലോകം അംഗീകരിക്കുന്നത് അന്ന് ലോകം അവസാനിക്കുന്നത് എന്നൊക്കെ പറയുന്നവരുമുണ്ട്. ലോകം അംഗീകരിക്കുന്ന ആ നിമിഷത്തിനായാണ് ഞാൻ കാത്തിരിക്കുന്നത്. ട്രാൻസുമായി നല്ല ഫ്രണ്ട്ഷിപ്പാണ്. ഞാൻ ഒരു സ്ത്രീ ആകുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലെന്നും', ജാസ് പറയുന്നു. ജാസിൽ പെണ്ണായാൽ തങ്ങൾക്കെല്ലാം വെല്ലുവിളിയാകുമെന്നായിരുന്നു അപ്പോൾ ശ്രുതിയുടെ കമന്റ്.
രണ്ട് ആൺസുഹൃത്തുക്കൾ തമ്മിൽ വീഡിയോസ് ഇട്ടാൽ ഉടനെ നമ്മൾ ഗേ ആണോയെന്നാണ് ചിലരുടെ ചോദ്യം. ചില കമന്റുകൾ കാണുമ്പോൾ ചിരിക്കാറുണ്ടന്നും ജാസിലും ശ്രുതിയും പറയുന്നു. മുമ്പ് ജാസിയും സുഹൃത്ത് അസിയും തമ്മിൽ പിരിഞ്ഞത് വലിയ വാർത്തയായിരുന്നു.
വർഷങ്ങളായി സുഹൃത്തുക്കളായിരുന്ന ഇവർ വളരെ അടുപ്പത്തിലായിരുന്നു ജീവിച്ചിരുന്നത്. ജാസിയെ കൈവിട്ട് അസി മറ്റൊരു പെൺകുട്ടിയുമായി സൗഹൃദത്തിലായതാണ് ഇരുവരും തമ്മിൽ വഴക്കുണ്ടാകാനും തുടർന്ന് വേർപിരിയാനും കാരണമായതെന്നാണ് ഇവർ പിന്നീട് പറഞ്ഞത്. ജാസിയും അസിയും നാട്ടിൽ നിന്നാണ് സൗഹൃദം ആരംഭിച്ചത്. അത് പിന്നീട് യുഎഇയിലെത്തിയിട്ടും തുടരുകയായിരുന്നു. ജാസിയുടെയും അസിയുടെയും കപ്പിൾ വീഡിയോസിനായിരുന്നു ആരാധകർ കൂടുതൽ.


Click it and Unblock the Notifications











