ഇനിയൊന്നും മറച്ച് വെക്കുന്നില്ല! ഞങ്ങള്‍ വേര്‍പിരിഞ്ഞു! 20 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചു

സിലു ടോക്‌സ് വ്‌ളോഗുമായി സജീവമാണ് സല്‍ഹ. തന്റെ ജീവിത വിശേഷങ്ങളെല്ലാം അവര്‍ വീഡിയോയിലൂടെയായി പങ്കുവെക്കാറുണ്ട്. 17ാം വയസിലായിരുന്നു സല്‍ഹ വിവാഹിതയായത്. പഠിച്ച് ജോലി നേടണമെന്നൊക്കെയായിരുന്നു ആഗ്രഹിച്ചതെങ്കിലും അതിനുള്ള സാഹചര്യമുണ്ടായിരുന്നില്ല. ഇടയ്ക്ക് പഠനം തുടങ്ങിയെങ്കിലും വീട്ടുകാര്‍ അറിഞ്ഞതോടെ പ്രശ്‌നങ്ങളായിരുന്നു. യൂട്യൂബ് നോക്കി പഠിച്ചായിരുന്നു സല്‍ഹ വീഡിയോ ചെയ്ത് തുടങ്ങിയയത്. മോണിറ്റൈസേഷനായതോടെയായിരുന്നു വരുമാനം ലഭിച്ച് തുടങ്ങിയത്. ഒന്നിന് പിന്നാലെ ഒന്നായി നാല് ചാനലുകളായിരുന്നു സല്‍ഹ തുടങ്ങിയത്. വ്യത്യസ്തമായ കണ്ടന്റുകളുമായി ചാനലുകളെല്ലാം ആക്ടീവാണ്. ഭര്‍ത്താവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് സല്‍ഹ ഇപ്പോള്‍.

സന്തോഷത്തോടെയൊന്നുമല്ല ഇതേക്കുറിച്ച് പറയുന്നത്. ഭര്‍ത്താവ് എവിടെ, ആളെ ഒളിപ്പിച്ച് വെച്ച് റീച്ചിന് വേണ്ടിയുള്ള ശ്രമങ്ങളാണോ, ആള് വേറെ പെണ്ണ് കെട്ടിയോ, അങ്ങനെ കുറേ ചോദ്യങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. 2006 ല്‍ ആയിരുന്നു ഞങ്ങളുടെ വിവാഹം നടക്കുന്നത്. അന്ന് എനിക്ക് 17 വയസും മൂന്ന് മാസവുമായിരുന്നു. 20 വര്‍ഷമാവുന്നു, ഇപ്പോള്‍ ഞങ്ങള്‍ സെപ്പറേറ്റഡാണ്. ഞാനും എന്റെ അഞ്ച് മക്കളും സെപ്പറേറ്റായാണ് താമസിക്കുന്നത് എന്നത് പുറംലോകത്തെ അറിയിക്കേണ്ടെന്ന് കരുതിയാണ് പറയാതിരുന്നത്. തനിച്ചാണ് താമസം എന്ന് വീഡിയോയിലൂടെ പറയേണ്ടെന്ന് എല്ലാവരും പറഞ്ഞിരുന്നു. കുറുവ സംഘമൊക്കെയുള്ള കാലമല്ലേ, എന്നെയും, മക്കളെയും തലക്കടിച്ച് കൊന്നാലോ എന്നൊക്കെയുള്ള ഭയമുണ്ട്.

Silu Talks Salha about Divorce
Photo Credit: Silu Talks Salha/ Facebook

എന്തുകൊണ്ട് വേര്‍പിരിഞ്ഞു, ആരാണ് തെറ്റുകാര്‍ അങ്ങനെ കുറേ ചോദ്യങ്ങളൊക്കെയുണ്ടാവും ആളുകള്‍ക്ക്. ശരിക്കും കുറേ വീഡിയോ ചെയ്യാനുള്ള സ്‌കോപ്പുണ്ട്. എനിക്ക് അതിന് താല്‍പര്യമുണ്ടായിരുന്നില്ല. അതൊഴിവാക്കാനാണ് ശ്രമിച്ചത്. അതേക്കുറിച്ച് പറഞ്ഞ് പൈസ ഉണ്ടാക്കാന്‍ താല്‍പര്യമില്ല. ഞങ്ങള്‍ വീട് മാറി. നിരന്തരം ചോദ്യങ്ങള്‍ വന്നതിനാല്‍ എനിക്ക് ഇതൊക്കെ ഇവിടെ പറയേണ്ടി വന്നു. എല്ലാം മനസിലൊതുക്കി, മുന്നോട്ട് പോവാനുള്ള ശ്രമത്തിലായിരുന്നു. കണ്ടന്റിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നൊക്കെ കേള്‍ക്കുന്നുണ്ട്. പത്ത് പതിനഞ്ച് വര്‍ഷമായി പ്രശ്‌നങ്ങളിലായിരുന്നു. അങ്ങേയറ്റം പിടിച്ച് നിന്നിരുന്നു. എല്ലാം കൈവിട്ട് പോവുമെന്ന അവസ്ഥ വന്നപ്പോഴാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.

എന്റെ അധ്വാനം മുഴുവനും ഇട്ട ആ വീട്ടില്‍ നിന്നും ഞാന്‍ ഇറങ്ങി. മക്കളുടെ വാപ്പയെ കുറ്റം പറയാന്‍ ആര്‍ക്കും അര്‍ഹതയില്ല. ഞാനാണ് കൂടെ ജീവിച്ചത്. ഈ പറയുന്ന ആള്‍ക്കാരൊന്നും, കൂടെ ജീവിക്കുകയോ, അദ്ദേഹവുമായി ഇടപഴകുകയോ ചെയ്തിട്ടില്ല. എന്റെ ക്യാരക്ടറും ആളുടെ ക്യാരക്ടറും തികച്ചും വ്യത്യസ്തമായിരുന്നു. അതുവെച്ച് പോവുന്നതിനിടയില്‍ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഒറ്റയ്ക്ക് ജീവിക്കാന്‍ ധൈര്യമില്ലായിരുന്നു. എപ്പോഴും സപ്പോര്‍ട്ട് സിസ്റ്റം വേണമായിരുന്നു. മക്കളെയും കൊണ്ട് എങ്ങനെ ഒറ്റയ്ക്ക് ജീവിക്കും എന്നോര്‍ത്തായിരുന്നു പേടി. ഒന്നും ഒറ്റയ്ക്ക് ചെയ്ത് പരിചയമില്ലായിരുന്നു. ഒരു വഴിയും ഇല്ലാതെ വന്നതോടെയാണ് ഈ തീരുമാനം എടുത്തത്. ഈ പ്രശ്‌നങ്ങളും, എന്റെ കരച്ചിലും മക്കളും കാണുന്നുണ്ടായിരുന്നു. അവര്‍ക്ക് നോര്‍മലായൊരു ലൈഫ് കൊടുക്കണമായിരുന്നു. ഉപ്പയില്ലാതെയോ, ഉമ്മയില്ലാതെയോ അവരെ വളര്‍ത്താന്‍ എനിക്ക് ആഗ്രഹമില്ല.

അയാളെ ഒറ്റപ്പെടുത്താതിരിക്കാനായി മക്കളെ അവിടെ വിട്ട് പോരണമായിരുന്നോ. അങ്ങനെ വന്നിരുന്നുവെങ്കില്‍ മക്കളെപ്പോലും നോക്കാതെ ഇറങ്ങിപ്പോയി എന്ന് പറയും. അവര്‍ക്ക് ബുദ്ധിമുട്ടാവണ്ട എന്ന് കരുതിയാണ് ഞാനും മക്കളും അവിടെ നിന്നും ഇറങ്ങിയത്. അവിടെ നിന്നും ഇറങ്ങേണ്ടി വരുമെന്ന് കരുതി ഒരു വാടക വീട് നോക്കിവെച്ചിരുന്നു. എന്തോ ദൈവാനുഗ്രഹം ലീസ് പോലെയൊരു വീട് കിട്ടി. അവര്‍ക്ക് ഇനിയും പൈസ കൊടുക്കാനുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ പൈസയും കൊടുത്ത് രജിസ്റ്റര്‍ ചെയ്യുന്നത് പോലെയാണ് കാര്യങ്ങള്‍. യൂട്യൂബും, ഇന്‍സ്റ്റഗ്രാമും ആണ് എന്റെ പ്രധാന വരുമാന മാര്‍ഗം. പിന്നെ മറ്റ് ചില ബിസിനസുകളുണ്ട്. യൂട്യൂബില്‍ നിന്നും കിട്ടുന്ന പൈസയെ ഞാന്‍ ഗതികെട്ട പൈസ എന്നാണ് പറയുന്നത്. അത്രയും മോശമായ കമന്റുകളാണ് വരുന്നത്.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X