'നാല് മാസത്തിനുള്ളിൽ ​ഗർഭിണി, ഞാനിപ്പോൾ കണ്ണാടി നോക്കാറില്ല, ഇവൻ മൊണ്ണയാണോ എന്നൊക്കെയാണ് ചോദ്യങ്ങൾ'

റീൽസ് വീഡിയോകളിലൂടെ ജനശ്രദ്ധ നേടിയ കപ്പിളാണ് ​ഗ്രീഷ്മ ബോസും അഖിൽ വിദ്യാദറും. ഇരുവരും അടുത്തിടെ‌യാണ് ത്രാൺ എന്ന ആൺകുഞ്ഞിന് ജന്മം നൽകിയത്. കോമഡിയൊക്കെ ചെയ്യുന്ന ചേച്ചി ടാ​ഗാണ് ​ഗ്രീഷ്മയ്ക്ക് സോഷ്യൽമീഡിയയിൽ. എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന റീലുകളാണ് ​ഗ്രീഷ്മയും അഖിലും ഏറെയും ചെയ്യാറുള്ളത്. അതുകൊണ്ട് തന്നെയാണ് ഇരുവരുടേയും വീഡിയോകൾ മില്യൺ അടിക്കുന്നതും.

ഇപ്പോഴിതാ കുഞ്ഞ് വന്നശേഷമുള്ള ജീവിതത്തെ കുറിച്ച് ഐ ആം വിത്ത് ധന്യ വർമ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് ഇരുവരും. ​ഗർഭകാലത്തെയും പ്രസവശേഷമുള്ള ജീവിതത്തെയും കുറിച്ച് ​ഗ്രീഷ്മയാണ് ആദ്യം മനസ് തുറന്നത്. പ്രസവശേഷം എന്റെ ലൈഫാകെ മാറി. പഴയ ഞാനെയല്ല. അഖിലിനും അത് തോന്നി തുടങ്ങി.

Greeshma Bose
Photo Credit: Greeshma Bose / Instagram

നിനക്കിപ്പോൾ എന്നെയല്ല... മോനെയാണ് ഇഷ്ടമെന്ന് ഇടയ്ക്ക് എന്നോട് പറയും. കുഞ്ഞ് വരും മുമ്പ് ഞങ്ങൾ ഒരുമിച്ച് അല്ലാത്ത സമയത്ത് പോലും ഞാനും അഖിലും ഒരുപാട് സംസാരിക്കും എല്ലാ അപ്ഡേറ്റ്സും പരസ്പരം കൈമാറുകയും എല്ലാം ചെയ്യുമായിരുന്നു. എന്നാലിപ്പോൾ അങ്ങനെയല്ല. അഖിൽ വിളിച്ചാൽ പോലും എനിക്ക് ഫോൺ എടുക്കാൻ പറ്റാറില്ല. കുഞ്ഞുള്ളതുകൊണ്ട് ഫോൺ മിക്കപ്പോഴും സൈലന്റായിരിക്കും.

പിന്നെ കോൾ കണ്ടാലും തിരിച്ച് വിളിക്കുമ്പോൾ വൈകും. കല്യാണം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ ഞാൻ ​​ഗർഭിണിയായി. പ്ലാൻഡല്ല. ​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മിക്സഡ് ഫീലിങ്ങായിരുന്നു. പ്രിപ്പയറും ആയിരുന്നില്ല. പ്രസവിക്കുക എന്നത് എനിക്ക് പേടിയുള്ള കാര്യമായിരുന്നു. അക്കാരണം കൊണ്ട് ഒന്ന്, രണ്ട് കല്യാണ ആലോചനകൾ ഞാൻ വേണ്ടെന്ന് പോലും വെച്ചിട്ടുണ്ട്.

എന്റെ നേച്വർ മദർ ഹുഡ്ഡിന് പറ്റിയതാണോയെന്നും എനിക്ക് അറിയില്ലായിരുന്നു. പക്ഷെ കുഞ്ഞ് വന്നശേഷം ഞാൻ ആകെ മാറി. ​ഗർഭിണിയായിരുന്ന സമയത്ത് അമ്മ ഫീലിങ് ഒന്നും എനിക്കുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കുഞ്ഞ് വന്നാൽ അതിനെ സ്നേഹിക്കാൻ പറ്റുമോ എന്നൊക്കെ തോന്നലുണ്ടായിരുന്നു. എന്റെ ലൈഫിപ്പോൾ കുഞ്ഞിനെ ചുറ്റിപറ്റിയാണ്. വീഡിയോസ് ചെയ്യാൻ പോലും പറ്റാറില്ല. ചിലപ്പോഴൊക്കെ എനിക്ക് വിഷമം വരും.

ഞാനിപ്പോൾ കണ്ണാടി നോക്കാറില്ല. ഞാനല്ല ആ നിൽക്കുന്നതെന്ന തോന്നൽ വരും. ഡെലവിറി കഴിഞ്ഞിട്ട് വയർ ചുരുങ്ങിയിട്ടില്ല. സ്ട്രെച്ച് മാർക്ക്സുണ്ട്. മൊത്തത്തിൽ ഞാൻ ഞാനല്ലാത്ത അവസ്ഥയിലാണ് നിൽക്കുന്നത്. മോന്റെ ചിരിയാണ് ഇപ്പോൾ എനിക്കുള്ള ഹാപ്പിനെസ്. പോസ്റ്റ്പാർട്ടം ഡിപ്രഷനിലേക്ക് പോകാത്തത് അമ്മയും അഖിലും സപ്പോർട്ടായി ഒപ്പമുള്ളതുകൊണ്ടാണ്.

Greeshma Bose
Photo Credit: Greeshma Bose / Instagram

ഹണിമൂൺ ഫെയ്സ് കഴിഞ്ഞപ്പോൾ തന്നെ ഞാൻ ​ഗർഭിണിയായിരുന്നു എന്നാണ് ​ഗ്രീഷ്മ പറഞ്ഞത്. ഭാര്യയ്ക്ക് പിന്തുണ നൽകി നിൽക്കുന്നതിന്റെ പേരിൽ വിമർശനം നേരിടുന്നയാളാണ് താനെന്ന് അഖിൽ പറയുന്നു. ഡെലിവറി സമയത്ത് ഞാനും ​ഗ്രീഷ്മയ്ക്കൊപ്പം ഉണ്ടായിരുന്നു. ആ പ്രോസസ് എന്താണെന്ന് അറിയണമെന്ന് എനിക്കുണ്ടായിരുന്നു. എല്ലാ പുരുഷന്മാരും അത് അറിഞ്ഞിരിക്കണം. സ്ത്രീകളോടുള്ള ബഹുമാനം കൂടും. എനിക്കൊന്നും ഇത്ര വേദന സഹിക്കാൻ കഴിയില്ല.

​ഗ്രീഷ്മയ്ക്ക് സപ്പോർട്ടായി ഞാൻ നിൽക്കുന്നത് പലർക്കും ഇഷ്ടമല്ല. അത്തരം കമന്റുകൾ വരാറുണ്ട്. ഇവൻ മൊണ്ണയാണോ എന്നൊക്കെ ചോദിച്ചാണ് കമന്റ്. ഓരോരുത്തർ അവരുടെ ഫ്രസ്ട്രേഷൻ കമന്റ് ബോക്സിൽ വന്ന് തീർക്കുന്നതാണ്. ഞങ്ങൾ ചെയ്യുന്ന മിക്ക വീഡിയോകളും ഷൂട്ട് ‌ചെയ്യുന്നത് ​ഗ്രീഷ്മയുടെ വീട്ടിലാണ്. അതുകൊണ്ട് തന്നെ ഇവന് വീടില്ലേ?, ഇവൻ അച്ചിവീട്ടിലാണോ താമസിക്കുന്നത് എന്നൊക്കെ കമന്റുകൾ ചിലപ്പോൾ വരാറുണ്ട്.

കല്യാണം കഴിഞ്ഞ് ഇത്രയും നാളായിട്ടും പത്ത് ദിവസം പോലും ഞാൻ ​​ഗ്രീഷ്മയുടെ വീട്ടിൽ തുടർച്ചയായി നിന്നിട്ടില്ല. പക്ഷെ റീൽസ് കാണുന്നവരുടെ വിചാരം ഞാൻ എപ്പോഴും ​ഗ്രീഷ്മയുടെ വീട്ടിലാണെന്നാണ്. അവളേയും കുഞ്ഞിനേയും കാണാൻ നിരന്തരം പോകുമെങ്കിലും കുറച്ച് സമയം ചിലവഴിച്ചിട്ട് തിരികെ ഞാൻ താമസിക്കുന്ന വീട്ടിൽ വരും എന്ന് അഖിൽ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X