വേദിയില്‍ നിന്നും ഇറക്കിവിട്ട ആ കൗമാരക്കാരന്‍ പിന്നീട് നടന്ന എല്ലാ ആനിവേഴ്‌സറികളിലും ഫസ്റ്റടിച്ചു, കുറിപ്പ്
കോമഡി സര്‍ക്കസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ഡെയിന്‍ ഡേവിസ്. കോമഡി സര്‍ക്കസിന് പിന്നാലെ നായികാ നായകന്‍ ഷോയില്‍ അവതാരകനായും ഡീഡി എത്തിയിരുന്നു. കൂടാതെ സിനിമകളിലും പ്രാധാന്യമുളള വേഷങ്ങളില്‍ നടന്‍ അഭിനയിച്ചു. നിലവില്‍ മഴവില്‍ മനോരമയിലെ തന്നെ ഉടന്‍ പണം 3.0 പരിപാടിയിലൂടെയാണ് ഡെയിന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്. മീനാക്ഷി രവീന്ദ്രനൊപ്പം അവതരിപ്പിക്കുന്ന പരിപാടിക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.
ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
സിനിമയിലെ കഥാപാത്രങ്ങളായി മാറിയുളള ഇവരുടെ അവതരണം പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. അതേസമയം ഡെയിന്‍ ഡേവിസിനെ കുറിച്ചുളള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. "എന്ന് മുതലാണ് മിനി സ്‌ക്രീനില്‍ ഒരു പ്രോഗ്രാമിലുപരി അത് അവതരിപ്പിക്കുന്ന അവതാരകന്റെ പ്രകടനം കണ്ടു ആസ്വദിക്കാന്‍ ആയി കസേര വലിച്ചിട്ടു ടിവിക്കു മുന്നില്‍ ഇരുന്നു തുടങ്ങിയത്?.

പ്രണയം നുരയുന്ന ആല്‍ബം സോങ്ങുകളും, അതിനേക്കാള്‍ ലഹരിയുള്ള അവതരണവുമായി ഏഷ്യാനെറ്റില്‍' മിസ്‌ററ് ' എന്ന പ്രോഗ്രാമില് കരുണ്‍ മാത്യുവും, വീണയും നിറഞ്ഞു തുടങ്ങിയ നാളുകളില്‍ ആണോ?, അതോ കിരണ്‍ ടി വി യില്‍ നാഷ് എന്ന നീളന്‍ മുടിക്കാരന്‍ തന്റേതു മാത്രമായ മാനറിസങ്ങളിലൂടെ 'ലൈവ് ' ഷോ ചെയ്തിരുന്ന നാളുകളില്‍ ആയിരുന്നോ?. അതോ അസാധ്യ ഭംഗിയുള്ള വാക്കുകള്‍ കൊണ്ടും , അപാരമായ അവതരണ ശൈലികൊണ്ടും സന്തോഷ് പാലി എന്ന മനുഷ്യന്‍ ഹൃദയത്തില്‍ കൂട് കൂടിയിരുന്ന ആ നാളുകളില്‍ ആണോ?.

അതോ സ്‌പോട് കൗണ്ടറുകള്‍ വാരി വിതറി കാഴ്ചക്കാരെ മുഴുവന്‍ ചിരിയുടെ ലോകത്തേക്ക് കൂട്ടികൊണ്ടു പോയിരുന്ന' ബ്ലഫ് മാസ്റ്റേഴ്‌സ് ' എന്ന പ്രോഗ്രാമില്‍ രമേശ് പിഷാരടിയും, ധര്‍മജനും തരംഗമായ ആ കാലത്താണോ?. അറിയില്ല, പക്ഷെ ഒന്നറിയാം ഇന്ന് മിനി സ്‌ക്രീനില്‍ ടിവി യുടെ മുന്നില്‍ കണ്ണും നട്ടു കാത്തിരിക്കുന്നത് ഡെയ്ന്‍ ഡേവിസ് എന്ന അവതാരകന്‍ സ്‌ക്രീനില്‍ നിറയുമ്പോള്‍ ആണു. മനോരമയില്‍ 'നായിക നായകന്‍ ' എന്ന ഷോ അവതരിപ്പിക്കാന്‍ ആയി അയാളുടെ മുഖം സ്‌ക്രീനില്‍ തെളിഞ്ഞു തുടങ്ങിയ കാലം മുതല്‍ കണ്ണുകള്‍ അയാളില്‍ നിന്നും മാറാന്‍ കൂട്ടാക്കാറില്ല.

ഉടന്‍ പണം 3.0 ഷോയില്‍ ഓരോ ദിവസവും, സിനിമയിലെ പ്രശസ്തമായ ഓരോ കാരക്റ്റര്‍ ആയി വേഷമിട്ടു വന്നു കാഴ്ചക്കാരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന അതെ ഡെയ്ന്‍
അസാധ്യമായ നര്‍മ്മബോധം, താളബോധം, ഡാന്‍സ്, മിമിക്രി, വോയിസ് മോഡുലേഷന്‍ , ടൈമിംഗ്, ഏതു കഥാപാത്രം ആയും നിമിഷ നേരം കൊണ്ട് മാറാനുള്ള കഴിവ്. ആളുകളെ പിടിച്ചിരുത്തുന്ന ഒഴുക്കുള്ള സംസാരം എന്നിവ കൊണ്ട് ആരാധകരുടെ ഹൃദയം കവര്‍ന്ന അവരുടെ പ്രിയപ്പെട്ട ഡി ഡി.

'മോനെ നീ പറയുന്നത് ആര്‍ക്കും മനസിലാകുന്നില്ല ക്ലാരിറ്റി കുറവുണ്ട് നന്നായിട്ടു വ്യക്തമായിട്ടു സംസാരിക്കണം കേട്ടോ ' എന്നൊരു ഉപദേശവുമായി സ്‌കൂള്‍ ആനിവേഴ്‌സറിയില്‍ ' മോണോ ആക്ട് ' മത്സരത്തിനിടെ ടീച്ചര്‍ വേദിയില്‍ നിന്നും ഇറക്കി വിട്ട ഒരു ആറാം ക്ലാസ്സുകാരനെയും, ആ സ്‌കൂളില്‍ നിന്നും ഇറങ്ങുന്നത് വരെ പിന്നീടു നടന്ന എല്ലാ ആനിവേഴ്‌സറികളിലും മോണോ ആക്ടിന്റെ ഫസ്റ്റ് പ്രൈസ് എന്നും തന്റെ കയ്യില്‍ പിടിച്ചിരുന്ന ആ കൗമാരക്കാരന്റെ നിശ്ചയദാര്‍ട്യത്തേയും.

അപ്രതീക്ഷിതമായുള്ള സാമ്പത്തീക ബാധ്യതകള്‍ മൂലം തകര്‍ന്നു പോയ കുടുമ്പത്തിനെ കൈത്താങ്ങുവാന്‍ ആയി ഒരു ചാനലില്‍ നടക്കുന്ന റിയാലിറ്റി ഷോ ജയിച്ചേ മതിയാവു എന്നൊരു മൈന്‍ഡ്സെറ്റോടെ പ്രോഗ്രാമില്‍ പങ്കെടുത്തു ഉള്ളില്‍ എരിയുന്ന നൊമ്പര കനലുകള്‍ എല്ലാം ഒരു തരി പുറത്തു കാണിക്കാതെ ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ചു മനോരമയുടെ 'കോമഡി സര്‍ക്കസ് ' എന്ന ഷോയുടെ വിന്നര്‍ എന്ന ടൈറ്റിലും നേടി വീട്ടിലേക്കു പോയ അയാളുടെ വാശിയേയും പരിശ്രമങ്ങളെയും ഇന്നും ഓര്മയുള്ളതു കൊണ്ടാകും അയാളോടുള്ള ഇഷ്ടം ആരാധനക്ക് വഴി മാറുന്നതും.

കുട്ടന്‍പിള്ളയുടെ ശിവരാത്രി..കാമുകി..ഒറ്റക്കൊരു കാമുകന്‍, പ്രേതം 2, ചെമ്പരത്തി പൂ..അയാള്‍ പതുക്കെ തന്റെ സാന്നിധ്യം ബിഗ് സ്‌ക്രീനിലും അറിയിച്ചു തുടങ്ങുക ആണു. നാളെയുടെ തിരശീലയില്‍ അയാളുടെ മുഖം ഒരു സ്ഥിരം കാഴ്ച ആയില്ലെങ്കില്‍ അതായിരിക്കും അത്ഭുതവും. ഡെയ്ന്‍ ഡേവിസ് എന്ന ഡി ഡി. പ്രതിഭ ആണു. നെഞ്ചോട് ചേര്‍ത്തു പിടിച്ചേക്കണം.


Click it and Unblock the Notifications











