റെഡ് അലേർട്ട്; മുസ്ലീം ബ്രൈഡൽ ലുക്കിൽ രേണു സുധി, ഇത്രയൊക്കെ മേക്കപ്പ് നടിമാരും ചെയ്യാറുണ്ടെന്ന് കമന്റ്!
കൊല്ലം സുധിയുടെ മരണശേഷമാണ് രേണു സുധി ലൈം ലൈറ്റിലേക്ക് എത്തുന്നത്. അടുത്ത കാലത്തായി സോഷ്യൽമീഡിയയിൽ ഏറ്റവും വൈറലായി നിൽക്കുന്ന വ്യക്തികളിൽ ഒരാൾ കൂടിയാണ് രേണു. ഭർത്താവിന്റെ മരണശേഷം രേണുവാണ് കുടുംബത്തിലെ ഏക വരുമാനമാർഗം. സുധി സ്റ്റേജ് ഷോകളിലൂടെയും സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സമ്പാദിക്കുന്ന തുക ഉപയോഗിച്ചായിരുന്നു അതുവരെയും കുടുംബം മുന്നോട്ട് പോയിരുന്നത്.
പത്ത്, പതിനഞ്ച് വർഷത്തോളം കലാ മേഖലയിൽ പ്രവർത്തിച്ചുവെങ്കിലും ഫെയ്സ് വാല്യുവുള്ള താരമായി മാറി തുടങ്ങിയപ്പോഴേക്കും മരണം സംഭവിച്ചു. അതുകൊണ്ട് തന്നെ കാര്യമായി സമ്പാദിക്കാനും സുധിക്ക് കഴിഞ്ഞിരുന്നില്ല. മാത്രമല്ല പ്രോഗ്രാമുകളിലൂടെ യും മറ്റും ലഭിക്കുന്ന പണം തന്നോട് സഹായം ചോദിക്കുന്നവർക്ക് മുന്നും പിന്നും നോക്കാതെ കൈ അയച്ച് സഹായിക്കുന്ന പ്രകൃതവുമായിരുന്നു.

സ്വന്തം കാര്യങ്ങൾക്ക് വേണ്ടി പണം ഉപയോഗിക്കുന്നതിനേക്കാൾ തനിക്ക് പ്രിയപ്പെട്ടവർക്ക് വേണ്ടി പണം ചിലവഴിക്കാനാണ് സുധി എന്നും ഇഷ്ടപ്പെട്ടിരുന്നതെന്ന് രേണുവും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ മരിക്കുമ്പോൾ സ്വന്തമായി ഒരു വീടോ ബാങ്ക് ബാലൻസോ ഒന്നും സുധി മക്കൾക്കായി ഉണ്ടാക്കിയിരുന്നില്ല. വാടക വീട്ടിലാണ് ഭാര്യയ്ക്കും മക്കൾക്കും ഒപ്പം സുധി കഴിഞ്ഞിരുന്നത്. കൊവിഡ് കാലത്ത് വലിയൊരു കടബാധ്യത സുധിയെ അലട്ടിയിരുന്നു.
അന്ന് സുധിക്ക് പണം കൊടുത്തവർ അത് വലിയൊരു വിവാദമാക്കി മാറ്റുകയും ചെയ്തിരുന്നു. സുധിയുടെ മരണശേഷം കുറച്ച് മാസങ്ങൾ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്നാണ് വീടിന്റെ വാടക, നിത്യ ചിലവിനുള്ള തുക എന്നിവ രേണുവിനും മക്കൾക്കും നൽകിയിരുന്നത്. പിന്നീട് സന്നദ്ധ സംഘടന ഇടപെട്ട് വീട് നിർമ്മിച്ച് നൽകുകയും മക്കളുടെ പഠന ചിലവ് ഏറ്റെടുക്കുകയും ചെയ്തു.
അപ്പോഴും നിത്യ ചിലവിനുള്ള വരുമാനത്തിന് മാർഗമുണ്ടായിരുന്നില്ല. അങ്ങനെയാണ് രേണു അഭിനയത്തിലേക്ക് എത്തുന്നത്. പലവിധ ജോലികൾക്ക് ശ്രമിച്ചുവെങ്കിലും അവയിൽ ഒന്നും തുടരാൻ തനിക്ക് കഴിയില്ലെന്ന് മനസിലാക്കിയതോടെയാണ് രേണു അഭിനയത്തിലേക്ക് എത്തുന്നത്. നാടകത്തിലൂടെയായിരുന്നു തുടക്കം. ഇന്ന് സിനിമകളിലും മ്യൂസിക്ക് വീഡിയോകളിലും എല്ലാം രേണു അഭിനയിക്കുന്നുണ്ട്. മോഡലിങുമായും സജീവമാണ്.
അഭിനയം പ്രൊഫഷനായി തെരഞ്ഞെടുത്തശേഷം വസ്ത്രം, രൂപം, അഭിനയം എന്നിവയുടെ പേരിൽ എല്ലാം രേണു പരിഹാസം കേൾക്കുകയും വിമർശനം ഏറ്റുവാങ്ങുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ രേണുവിന്റെ പുതിയ ഗ്ലാമർ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. ചുവന്ന നിറത്തിലുള്ള ഹെവി ലഹങ്കയിൽ മുസ്ലീം ബ്രൈഡൽ ലുക്കിലാണ് പുതിയ ഫോട്ടോഷൂട്ടിൽ രേണു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ആദ്യമായാണ് ഇത്തരമൊരു ലുക്ക് രേണു പരീക്ഷിക്കുന്നത്. കൺമഷി എന്ന ബ്രൈഡൽ മേക്കോവർ സ്റ്റുഡിയോയാണ് രേണുവിന്റെ പുതിയ ലുക്കിന് പിന്നിൽ. മുമ്പും ഇതേ ടീമിന് വേണ്ടി ഹിന്ദു ബ്രൈഡായും രേണു പ്രത്യക്ഷപ്പെട്ടിരുന്നു. ഫോട്ടോഷൂട്ട് വൈറലായശേഷം പതിവുപോലെ പോസിറ്റീവും നെഗറ്റീവുമായ കമന്റുകൾ പ്രത്യക്ഷപ്പെട്ടു.
ഇതുവരെ രേണു ചെയ്തതിൽ ഏറ്റവും നല്ല മേക്കോവർ ലുക്കാണ് ഇതെന്നാണ് ഏറെയും കമന്റുകൾ. അതേസമയം ചിലർ ഹെവി മേക്കപ്പ് ചെയ്തതിനെ വിമർശിച്ചു. ഇത്രയൊക്കെ മേക്കപ്പ് മുൻനിര നടിമാരും ചെയ്യാറുണ്ടെന്നായിരുന്നു അതിന് വന്ന മറുപടി കമന്റ്. നിരവധി ബോഡി ഷെയ്മിങ് കമന്റുകളും ഫോട്ടോയ്ക്ക് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സുധിയുമായി അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതം മാത്രമെ രേണുവിന് ലഭിച്ചിട്ടുള്ളു.
കൊവിഡ് കാലത്തെ പ്രതിസന്ധികളെല്ലാം കടന്ന് ജീവിച്ച് തുടങ്ങിയതായിരുന്നു താനും സുധിയുമെന്നും അപ്പോഴാണ് മരണം സംഭവിച്ചതെന്നുമാണ് അടുത്തിടെ രേണു പറഞ്ഞത്. സുധിയുമായുള്ള ദാമ്പത്യത്തിൽ ഒരു മകൻ രേണുവിനുണ്ട്. സുധിയുടെ ആദ്യ വിവാഹത്തിലെ മകൻ രാഹുലും രേണുവിന്റെ സംരക്ഷണയിലാണ്.


Click it and Unblock the Notifications