സൂര്യയോ ഋഷിയോ എന്നെങ്കിലും ഇഷ്ടം തുറന്നുപറയുമോ, പുതിയ പ്രൊമോയ്ക്ക് പിന്നാലെ ആരാധകര്‍

By Midhun Raj

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. ഋഷിയുടെയും സൂര്യയുടെയും ജീവിതത്തിലൂടെ കഥ പറയുന്ന പരമ്പര മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അന്‍ഷിതയും ബിബിന്‍ ജോസുമാണ് സൂര്യയും ഋഷിയുമായി കൂടെവിടെയില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം കൃഷ്ണകുമാര്‍, ശ്രീധന്യ തുടങ്ങിയവരും പരമ്പരയില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. അതേസമയം കൂടെവിടെയുടെ പുതിയ എപ്പിസോഡില്‍ സൂര്യ കോളേജിലേക്ക് തിരിച്ചെത്തുകയാണ്. ഇതിനിടെ പരസ്പരം ഓരോന്ന് പറഞ്ഞ് പരിഭവിക്കുന്ന സൂര്യയെയും ഋഷിയെയും കാണിക്കുന്നു.

koodevide

കൂടെവിടെയുടെ പുതിയ പ്രൊമോ വീഡിയോയിലാണ് ഇത് കാണിക്കുന്നത്. 'മാഡത്തിന് ഹോസ്റ്റല്‍ ഫീസ് ഞാന്‍ പണമായിട്ട് തരാമെന്ന് പറഞ്ഞില്ലെ, എന്നിട്ടും മാഡം റൂം തരില്ലെന്ന് പിടിവാശി വെക്കുന്നത് ആര്‍ക്ക് വേണ്ടിയാ' എന്ന് സൂര്യ ചോദിക്കുന്നത് കാണിച്ചാണ് പ്രൊമോ ആരംഭിക്കുന്നത്. പിന്നാലെ എസ്പി സൂരജിനോട് എല്ലാം പറയുന്നതിന് മുന്‍പ് നടന്നതൊക്കെ തനിക്ക് എന്നോട് സൂചിപ്പിക്കാമായിരുന്നു എന്ന് ഋഷി സൂര്യയോട് പറയുന്നു. മിനിമം അത്രയെങ്കിലും മര്യാദ എന്നോട് കാണിക്കാമായിരുന്നു എന്നാണ് ഋഷി പറഞ്ഞത്.

ഇതിന് മറുപടിയായി ഞാന്‍ പെട്ടെന്ന് വീട്ടിലേക്ക് പോകാനുളള കാരണവും സാഹചര്യവും എന്താണെന്ന് സൂരജ് സാറിന് അറിയാന്‍ താല്‍പര്യമുണ്ടായിരുന്നു എന്ന് സൂര്യ പറയുന്നു. 'നമ്മളോട് ഇഷ്ടവും സ്‌നേഹവും ഒകെയുളളവര്‍ അങ്ങനെയാണ് സാര്‍. നമുക്ക് എന്താ സംഭവിക്കുന്നത് എന്ന് ഇടയ്ക്ക് വിളിച്ച് അന്വേഷിക്കും. സഹായിക്കണമെങ്കില്‍ സഹായിക്കും. അതൊക്കെയല്ലെ സാര്‍ ബന്ധവും സ്‌നേഹവും എന്നൊക്കെ പറയുന്നത്', സൂര്യ ഋഷിയോട് പറഞ്ഞു.

ദംഗല്‍ നായികയുടെ ഗ്ലാമറസ് ആന്‍ഡ് സ്‌റ്റൈലിഷ് ചിത്രങ്ങള്‍ കാണാം

അതേസമയം കൂടെവിടെ പുതിയ പ്രൊമോയ്ക്ക് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. 'സൂര്യയും ഋഷിയും എന്നെങ്കിലും ഇഷ്ടം തുറന്നുപറയുന്നത് കാണാന്‍ കാത്തിരിക്കുകയാണ്' എന്നാണ് ആരാധകര്‍ കമന്റിട്ടത്. 'സൂര്യ ട്രാക്കിലേക്ക് വരുമ്പോള്‍ ഋഷി എന്തേലും പറഞ്ഞു തെറ്റും, ഋഷി ട്രാക്കിലേക്ക് വരുമ്പോള്‍ സൂര്യ എന്തേലും പറഞ്ഞു ദേഷ്യം പിടിപ്പിക്കും, രണ്ടാളും ട്രാക്കിലേക്ക് വരുമ്പോള്‍ റാണി അമ്മ പാരവെച്ച് രണ്ടിനെയും തെറ്റിക്കും' എന്ന് മറ്റൊരാളും കുറിച്ചു.

Recommended Video

വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X