For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകും സംവിധായകനെ മാറ്റിയോ? നീലു തുടരുമെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ പറഞ്ഞത്? കാണൂ!

  By Nimisha
  |

  വ്യത്യസ്തമായ വിനോദ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതില്‍ ഏറെ മുന്നിലാണ് ഫ്‌ളവേഴ്‌സ് ചാനല്‍. കോമഡി ഉത്സവവും ഉപ്പും മുളകുമായിരുന്നു ഈ ചാനലിനെ വ്യത്യസ്തമാക്കിയത്. റേറ്റിങ്ങില്‍ ഏറെ മുന്നിലായ രണ്ട് പരിപാടികളായിരുന്നു ഇത്. സീരിയല്‍ വിരോധികളും ന്യൂജന്‍ പയ്യന്‍മാരും വരെ എട്ട് മണിയായാല്‍ ഉപ്പും മുളകിനുമൊപ്പമായിരുന്നു. ബാലുവും നീലുവും കുട്ടന്‍പിള്ളയും പടവലം വീടും നെയ്യാറ്റിന്‍കരയിലെ വീടുമൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതമായിരുന്നു. വിജയകരമായി മുന്നേറുന്നതിനിടയിലാണ് നായികയായ നിഷ സാരംഗ് സംവിധായകനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

  ഉപ്പും മുളകും സംവിധായകന്‍ പുഴുത്തുചാകും! നീലുവിനെ പുറത്താക്കുന്നതിനെതിരെ ട്രോളര്‍മാരും, കാണൂ!

  സംവിധായകന്‍ നേരത്തെ മോശമായി പെരുമാറിയെന്നും രൂക്ഷമായി പ്രതികരിച്ചതിനാല്‍ ശത്രുതാ മനോഭാവവുമായി പക തീര്‍ക്കുകയാണെന്നായിരുന്നു താരം പറഞ്ഞത്. അമേരിക്കയില്‍ നാഫാ അവാര്‍ഡ് സ്വീകരിക്കുന്നതിനായി പോയപ്പോള്‍ അദ്ദേഹത്തിന്റെ അനുമതിയോടെയാണ് ലീവെടുത്തത്. എന്നാല്‍ ഇതേക്കുറിച്ച് തനിക്കറിയില്ലെന്നും തന്നോട് പറയാതെ പോയതില്‍ താരത്തെ ഒരു പാഠം പഠിപ്പിക്കുമെന്നുമായിരുന്നു സംവിധായകന്‍ അടുപ്പക്കാരോട് പറഞ്ഞത്. സംവിധായകന്റെ മോശം പെരുമാറ്റത്തെക്കുറിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തലില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ നടുങ്ങിയിരുന്നു. വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് നീലുവായി നിഷ തുടരുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചറിഞ്ഞപ്പോള്‍ മറ്റൊരു ചോദ്യമാണ് ആരാധകര്‍ ഉന്നയിച്ചിട്ടുള്ളത്.

  ഉപ്പും മുളകും സീരിയലില്‍ നിന്ന് ഒഴിവാക്കി, സീരിയല്‍ രംഗത്തെ ദുരനുഭവങ്ങള്‍ പങ്കുവച്ച് നിഷാ സാരംഗ്

  നീലു തുടരുന്നത് നല്ല കാര്യം

  നീലു തുടരുന്നത് നല്ല കാര്യം

  മണിക്കൂറുകള്‍ നീണ്ട ആകാംക്ഷയ്‌ക്കൊടുവിലാണ് ഉപ്പും മുളകും പരിപാടിയില്‍ നിലുവായി നിഷ തുടരുമെന്ന സ്ഥിരീകരണമുണ്ടായത്. ചാനലിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അണിയറപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഇതോടെയാണ് പ്രേക്ഷകര്‍ക്ക് ആശ്വാസമായത്. റിപ്പോര്‍ട്ടര്‍ ചാനലിലെ അഭിമുഖത്തിനിടയിലാണ് താരം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. നീലു തുടരുമെന്നറിഞ്ഞത് ആശ്വാസമായെങ്കിലും മറ്റ് കാര്യങ്ങളെക്കുറിച്ചുള്ള സംശയമാണ് ആരാധകര്‍ ഉന്നയിച്ചിട്ടുള്ളത്.

  സംവിധായകനെ മാറ്റുമോ?

  സംവിധായകനെ മാറ്റുമോ?

  സംവിധായകനെ മാറ്റാതെ ഈ പരിപാടിയില്‍ തുടരാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് നിഷാ സാരംഗ് വ്യക്തമാക്കിയിട്ടുണ്ട്. മോശമായി പെരുമാറിയതിന് ചുട്ട മറുപടി നല്‍കിയതിന് ശേഷമാണ് അദ്ദേഹം തന്നോട് ശത്രുതാ മനോഭാവത്തില്‍ പെരുമാറാന്‍ തുടങ്ങിയത്. മോശം പെരുമാറ്റത്തെക്കുറിച്ച് ശ്രീകണ്ഠന്‍ നായരോടും ഭാര്യയോടും സൂചിപ്പിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തിന് താക്കീത് നല്‍കിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം വീണ്ടും തനിക്കെതിരെ പകപോക്കാന്‍ തുടങ്ങിയതെന്നും താരം വ്യക്തമാക്കിയിരുന്നു.

   അതേക്കുറിച്ചാണ് അറിയേണ്ടത്?

  അതേക്കുറിച്ചാണ് അറിയേണ്ടത്?

  നീലുവിന്റെ തിരിച്ചുവരവ് വളരെ സന്തോഷമേകുന്ന കാര്യമാണെങ്കിലും സംവിധായകനെ മാറ്റുന്ന കാര്യത്തിന് കൂടി തീരുമാനമാവണം. എന്നാലേ തങ്ങള്‍ക്ക് സമാധാനമാവുള്ളൂവെന്നാണ് ആരാധകര്‍ പറയുന്നത്. നിഷ സാരംഗിന്റെ തിരിച്ചുവരവ് വ്യക്തമാക്കിയുള്ള കുറിപ്പിന് കീഴില്‍ നിരവധി പേരാണ് ഇത്തരത്തിലുള്ള കമന്റുകള്‍ കുറിച്ചിട്ടുള്ളത്. സംവിധായകനെ മാറ്റിയാലും കാര്യങ്ങള്‍ വിജയകരമായി മുന്നേറുമെന്നും ഇവര്‍ പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ചാനല്‍ മൗനം പാലിക്കുകയാണെന്നതാണ് മറ്റൊരു കാര്യം.

  വിട്ടുപോയവരൊക്കെ തിരിച്ചുവരും

  വിട്ടുപോയവരൊക്കെ തിരിച്ചുവരും

  പരിപാടിയില്‍ നിന്നും നേരത്തെ വിട്ടുപോയവരൊക്കെ അദ്ദേഹത്തെ മാറ്റിനിര്‍ത്തിയാല്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്. സംവിധായകനോടുള്ള അതൃപ്തി വ്യക്തമാക്കി ചിലര്‍ പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. തന്നെ വേദനിപ്പിക്കുന്ന കാര്യത്തെക്കുറിച്ച് മറ്റുള്ളവരും പ്രതികരിച്ചിരുന്നു. ഓഫ് മൂഡില്‍ താന്‍ അഭിനയിക്കുമ്പോള്‍ എങ്ങനെ മറ്റുള്ളവര്‍ സന്തോഷത്തോടെ അഭിനയിക്കുമെന്നായിരുന്നു നായകനടക്കമുള്ളവര്‍ ചോദിച്ചത്.

  നീലുവിന് ശക്തമായ പിന്തുണ

  നീലുവിന് ശക്തമായ പിന്തുണ

  നീലുവിനെ പുറത്താക്കിയേക്കുമെന്ന വാര്‍ത്ത വന്നതോടെയാണ് സോഷ്യല്‍ മീഡിയ ഈ വിഷയം ഏറ്റെടുത്തത്. നിരവധി പേരാണ് ഈ വിഷയത്തെക്കുറിച്ചുള്ള പ്രതികരണവുമായി എത്തിയത്. മമ്മൂട്ടിയും മാലാപാര്‍വതിയുമുള്‍പ്പടെയുള്ള താരങ്ങളും താരത്തെ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു. ഫ്‌ളവേഴ്‌സ് ചാനലിന്റെ ഔദ്യോഗിക പേജില്‍ ആരാധകരുടെ പൊങ്കാലയായിരുന്നു. താരസംഘടനയായ അമ്മയും ഡബ്ലുസിസിയും ആത്മയും താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

  English summary
  Social Media response about Uppum Mulakum controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X