ആ പുരോഹിതനെ ഇങ്ങനെ ക്രൂശിക്കരുത്! സഹായിച്ചതിനുള്ള ശിക്ഷയാണോ! രേണു ചെയ്തത് ശരിയായില്ലെന്ന് സോഷ്യല്‍മീഡിയ
രേണു സുധിക്ക് വീടിനായി സ്ഥലം നല്‍കിയ ബിഷപ്പും, വീട് വെച്ച് നല്‍കിയ ഫിറോസുമെല്ലാം വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. എന്റെ പേരിലല്ല വീട് നല്‍കിയതെന്നും, മക്കളുടെ ഭാവി ഓര്‍ത്താണ് അത് സ്വീകരിച്ചതെന്നും രേണു വ്യക്തമാക്കിയിരുന്നു. വീടിനായി സ്ഥലം നല്‍കിയ പുരോഹിതനെ അപമാനിച്ച രേണുവിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. വ്‌ളോഗേഴ്‌സടക്കം നിരവധി പേരാണ് ഇതേക്കുറിച്ച് സംസാരിച്ചിട്ടുള്ളത്. ഷെഫീന ബീവിയുടെ വീഡിയോയും, രേണുവിന്റെയും സുഹൃത്തുക്കളുടെയും പ്രതികരണവുമൊക്കെ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. തന്റെ ലൈവ് വീഡിയോയുടെ താഴെയായി ബിഷപ്പ് നോബിള്‍ ഫിലിപ്പ് കമന്റ് ചെയ്തിരുന്നു. ഇതുവരെ അനുഭവിച്ച വിഷമതകളും, ഇപ്പോഴത്തെ കാര്യങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള ലൈവായിരുന്നു. അതിന് താഴെയായാണ് അദ്ദേഹം സപ്പോര്‍ട്ട് എന്ന് കമന്റ് ചെയ്തത്.
ഫാദറും, ഫൈസലുമായുമൊക്കെയായി നല്ല ബന്ധമുണ്ട് എനിക്ക്. നന്മയാണ് ഞങ്ങളുടെ ഉദ്ദേശം. നന്മ പ്രവര്‍ത്തിക്കുന്നവര്‍ തമ്മിലൊരു ബന്ധം എപ്പോഴും കാണും. അതിലൂടെ പണമോ, റീച്ചോ, സബ്‌സ്‌ക്രൈബേഴ്‌സോ അങ്ങനെ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഫാദര്‍ എന്റെ ലൈവില്‍ വന്ന് ഒരു കമന്റിട്ടതിന് നിങ്ങളെന്തിനാണ് ഇങ്ങനെ അസ്വസ്ഥയാവുന്നത്. ഫാദറിന് മറ്റൊരാളെയും കമന്റ് ചെയ്യാന്‍ പാടില്ലേ. പിന്നെ ഞാന്‍ ലൂണയ്ക്ക് കമന്റിട്ടത്, വളരെ കൃത്യമായി കാര്യങ്ങള്‍ അവതരിപ്പിക്കുകയല്ലേ അവര്‍ ചെയ്തത്. അതിലെന്താണ് പ്രശ്‌നം. രേണു സുധി ഇപ്പോള്‍ ചെയ്യുന്ന പല കാര്യങ്ങളിലും എതിര്‍പ്പുകളുണ്ട്. വസ്തു കൊടുത്ത ആള്‍ക്കിപ്പോള്‍ കിടക്കപ്പൊറുതിയില്ല. വീടിന് ഡാമേജ് ഉണ്ടെന്നൊക്കെ പറഞ്ഞാണ് ഫിറോസിന് വിമര്‍ശനം. ഫാദര്‍ ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ ഇത്രയും സിവിയറാണെന്ന് എനിക്കറിയില്ലായിരുന്നു.

ഒരു കാര്യവുമില്ലാതെ എന്നെ സൈബര്‍ ബുള്ളിയിംഗ് ചെയ്യുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു പുരോഹിതനല്ലേ, അദ്ദേഹത്തെ എന്തിനാണ് ഇങ്ങനെ അപമാനിക്കുന്നത്. അടുത്തിടെ ഒരാള്‍ക്ക് വീട് വെച്ച് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം വിളിച്ചിരുന്നു. ആ ചടങ്ങില്‍ പങ്കെടുക്കാന്‍ വിളിച്ചിരുന്നു. സുഖമില്ലാത്തതിനാല്‍ പോയില്ല. ഞാന്‍ എന്‍ജിഒ ചെയ്യുന്നുണ്ട്. എനിക്ക് പബ്ലിസിറ്റ് ആവശ്യമില്ല. എനിക്കും കുറച്ച് കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്. ആ വസ്തുവും വീടും ഇഷ്ടമില്ലെങ്കില്‍ അവിടെ നിന്നും ഇറങ്ങിക്കോളൂ. അതല്ലേ ചെയ്യേണ്ടത്. അല്ലാതെ പോവുന്നിടത്തെല്ലാം അതേക്കുറിച്ച് മോശം പറയുകയാണോ ചെയ്യേണ്ടത്. ഇന്നുവരെ അദ്ദേഹം വന്ന് ആരെക്കുറിച്ചും ഒരു മോശവും പറഞ്ഞിട്ടില്ല.
രേണുവിനെ അപമാനിക്കാനല്ല ഞാന്‍ ഇതൊന്നും പറയുന്നത്. അങ്ങനെയൊരു ഉദ്ദേശവുമില്ല. പക്ഷേ, അവരെ സഹായിച്ചതിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്നവരെക്കുറിച്ചാണ് പറഞ്ഞത് എന്നുമായിരുന്നു ഷെഫീനയുടെ വിശദീകരണം. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി അഭിപ്രായം രേഖപ്പെടുത്തിയത്. അര്‍ഹതയുള്ളവരെ വേണം സഹായിക്കാന്‍, അല്ലെങ്കില്‍ സഹായം ചെയ്യുന്നവന്റെ അവസ്ഥ ഭസ്മാസുരന് വരം കൊടുത്ത ശിവനെ പോലെയായിപ്പോവും. ഇല്ലായ്മയില്‍ സഹായിച്ചവരെ തള്ളിപ്പറയുന്നത് ശരിയല്ല.
ഷെഫീനയുടെ വീഡിയോയ്ക്ക് മറുപടിയുമായി രേണുവും സുഹൃത്തുക്കളും എത്തിയിരുന്നു. ഇത് രേണു തന്നെയാണോ, ഇതെന്താണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നതെന്നായിരുന്നു ചോദ്യങ്ങള്‍. ഉദ്ഘാടനങ്ങളും, സിനിമയുമൊക്കെയായി സജീവമാണ് രേണു. അടുത്തിടെയായിരുന്നു സ്വന്തമായൊരു കാര്‍ എന്ന ആഗ്രഹം സഫലീകരിച്ചത്. മകന്‍ എപ്പോഴും അമ്മാ, നമ്മളെന്നാണ് കാര്‍ വാങ്ങുന്നത് എന്ന് ചോദിക്കുമായിരുന്നു. അങ്ങനെയാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്ന് രേണു വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











