'ഗുണ്ട ബിനു' ഇനിയില്ല! ശരത് ഉണ്ണിത്താന്‍ വിടവാങ്ങി! അന്ത്യം അമേരിക്കയില്‍! വേദന പങ്കിട്ട് പ്രിയപ്പെട്ടവര്‍
സോഷ്യല്‍മീഡിയയിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതനായതാണ് ശരത് ഉണ്ണിത്താന്‍. ഗുണ്ട ബിനുവായി വേഷമിട്ടായിരുന്നു അദ്ദേഹം റീല്‍സും വീഡിയോകളും ചെയ്തിരുന്നത്. കുട്ടികളെപ്പോലും പൊട്ടിച്ചിരിപ്പിക്കുന്ന തരത്തിലാണ് ശരത്തിന്റെ റീല്‍സ്. ഇന്‍സ്റ്റഗ്രാമിലൂടെയായി പങ്കിടുന്ന റീലുകളെല്ലാം വൈറലായി മാറാറുണ്ടായിരുന്നു. ഇപ്പോഴിതാ ശരതിന്റെ വിയോഗ വാര്‍ത്തയാണ് പുറത്തുവന്നിട്ടുള്ളത്. അറ്റ്‌ലാന്റയില്‍ കുഴഞ്ഞുവീണായിരുന്നു മരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ശരതിന് ആദരാഞ്ജലി അറിയിച്ച് കുറിപ്പുകള്‍ പങ്കുവെച്ചിട്ടുള്ളത്.
പ്രിയ കലാകാരന്‍ അമേരിക്കയിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി പ്രിയപ്പെട്ട സ്നേഹിതൻ ശരത് ഉണ്ണിത്താൻ അമേരിക്കയില്‍ വച്ച് മരണപെട്ട വിവരം വേദനയോടെ അറിയിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഗുണ്ട ബിനു എന്ന പേരില്‍ ഒരുപാട് വൈറലായി റീല്‍സുകളും ശരത് ഉണ്ണിത്താന്‍ ചെയ്തിരുന്നു. മിമിക്രി ആർട്ടിസ്റ്റായിരുന്ന ശരത് കൊച്ചിൻ ഗിന്നസ്,തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദരാഞ്ജലികള്‍ എന്നായിരുന്നു സ്നേഹ ശ്രീകുമാർ കുറിച്ചത്.

ചിരിക്കാന്‍ വിധിയുള്ളവരെ ചിരിപ്പിക്കാന്‍ വിധിക്കപ്പെട്ടവന്‍ എന്നായിരുന്നു ശരത് തന്നെ സ്വയം വിശേഷിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വരികളും, വീഡിയോകളുമെല്ലാം വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അമേരിക്കയില്‍ ജോലി ചെയ്യുന്ന, മാവേലിക്കര സ്വദേശിയായ സിംഗിള്‍ ഗുണ്ട എന്നും ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ കുറിച്ചിട്ടുണ്ട്. ടുഡേ ഈസ് മൈ ഓണ്‍ ഡേ, താങ്ക് യൂ അമ്മ ആന്‍ഡ് അച്ഛ എന്ന ക്യാപ്ഷനോടെയായി പിറന്നാള്‍ ദിനത്തിലെ വീഡിയോ ആയിരുന്നു ഒടുവിലായി പോസ്റ്റ് ചെയ്തത്. നാല് ദിവസം മുന്‍പായിരുന്നു പിറന്നാള്‍ ആഘോഷിച്ചത്. ഇനി ഒരിക്കലും കാണാന്‍ പറ്റില്ലല്ലോ, വിശ്വസിക്കാനാവുന്നില്ല വിയോഗം, എന്താണ് പറ്റിയത് തുടങ്ങിയ ചോദ്യങ്ങളും പോസ്റ്റിന് താഴെയുണ്ട്.


Click it and Unblock the Notifications















