'നിന്റെ ഭർത്താവിന്റെ വീട്ടുകാർ ഇതൊന്നും കേൾക്കുന്നില്ലേ, അവൻ പോയത് നിന്റെ സ്വഭാവ ഗുണം കൊണ്ടായിരിക്കുമല്ലോ'
കോഴിക്കോട് യുവതി ലെെംഗികാതിക്രമമെന്ന് ആരോപിച്ച് വീഡിയോ പങ്കുവെച്ചതിന്റെ പേരിൽ ദീപക് എന്ന വ്യക്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരളത്തിലൊട്ടാകെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെ യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യയും പ്രതികരിച്ചു. വീഡിയോ പ്രചരിപ്പിച്ച യുവതി സോഷ്യൽ മീഡിയ താരം ജാസിയെ പിന്തുണച്ചയാളാണെന്നും അപ്പോൾ തന്നെ അവരുടെ നിലവാരം അറിയാമല്ലോ എന്നുമാണ് ഹെലൻ പറഞ്ഞത്. ഇപ്പോഴിതാ ഹെലനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ജാസി.
ഈ പറയുന്ന നിന്റെ നിലവാരമെന്താണ്. നീ എല്ലാവരുടെയും നിലവാരം അളക്കുന്ന ആളാണല്ലോ. നീ കുറേ സ്റ്റഡി ചെയ്തപ്പോൾ അറിഞ്ഞതാണല്ലോ ഇവർ ജാസിയെ സപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന്. എന്നാൽ ആ സപ്പോർട്ട് ചെയ്ത വീഡിയോ കൊണ്ട് വാ. എന്റെ സഹോദരിയോ കുഞ്ഞുമ്മയുടെ മോളോ അല്ല ഈ പെൺകുട്ടി. നീ എങ്ങനെയാണോ ഈ പെൺകുട്ടിയെ അറിയുന്നത്, അത്ര അറിവേ എനിക്കുമുള്ളൂ. വെെറലായപ്പോഴാണ് ഈ കുട്ടിയെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്. റീച്ചിന് വേണ്ടിയാണ് എന്റെ പേരെടുത്തിട്ടത്. ഞാൻ എവിടെയെങ്കിലും മോളുടെ പേര് പറഞ്ഞിട്ടുണ്ടോ. മോളെ പറഞ്ഞിട്ടുള്ള റീച്ച് എനിക്ക് വേണ്ട.

ഇത് ചീപ്പ് പബ്ലിസിറ്റിയായിപ്പോയി. ഇങ്ങനെയാെരു സ്ത്രീയുടെ കൂടെ എന്റെ പേര് വലിച്ചിഴച്ചത്. വെറുതെ എന്തിനും എന്റെ പേര് വലിച്ചിഴയ്ക്കുക. നിന്റെയൊക്കെ വീഡിയോ ഒരു കുട്ടിയുടെ മുന്നിൽ വെച്ച് കേൾക്കാൻ പറ്റുമോ. കുട്ടികളുടെ കാര്യം വിട്, വലിയ ആൾക്കാരുടെ മുന്നിൽ വെച്ച് കേൾക്കാൻ പറ്റുമോ. എനിക്ക് ചോദിക്കാനുള്ളത് ഇവളുടെ അച്ഛനോടും അമ്മയോടുമാണ്. നിങ്ങളൊന്നും ഈ വീഡിയോ കാണുന്നില്ലേ. തന്നെ വിട്ട് വേറേ ഏതെങ്കിലും വിഷയം കണ്ടന്റാക്കൂയെന്നും ജാസി പറഞ്ഞു.
എല്ലാ മോശപ്പെട്ട കാര്യങ്ങളിലും ജാസിയുടെ പേര് ഇട്ടാൽ എന്നെ ആളുകൾ പരമാവധി വെറുക്കും എന്നൊരു ചിന്തയാണ് ഇവർക്ക്. അത് നടക്കില്ലന്നും ജാസി പറഞ്ഞു. നീ ഇങ്ങനെ തെറി പറയുന്ന വീഡിയോകൾ നിന്നെ കല്യാണം കഴിച്ചയാളുടെ വീട്ടുകാരൊന്നും കാണുന്നില്ലേ. മുമ്പ് നിന്റെയും ഒരു ചെക്കന്റെയും കല്യാണമുറപ്പിച്ച് സേവ് ദ ഡേറ്റ് അടക്കം പോസ്റ്റ് ചെയ്തതാണല്ലോ. ആ ചെക്കൻ എവിടെ പോയി. നിന്റെ സ്വഭാവ ഗുണം കൊണ്ടായിരിക്കുമല്ലോ ആ ചെക്കൻ പോയതെന്നും ജാസി ഹെലനെതിരെ തുറന്നടിച്ചു.


Click it and Unblock the Notifications











