»   » കെട്ടാന്‍ പോകുന്ന ചെറുക്കന്റെ മിഡില്‍ സ്റ്റമ്പ് തെറിപ്പിച്ച ചന്ദനമഴയിലെ അമൃതയ്ക്ക് ലൈക്കിനെക്കാള്‍..

കെട്ടാന്‍ പോകുന്ന ചെറുക്കന്റെ മിഡില്‍ സ്റ്റമ്പ് തെറിപ്പിച്ച ചന്ദനമഴയിലെ അമൃതയ്ക്ക് ലൈക്കിനെക്കാള്‍..

Posted By: Rohini
Subscribe to Filmibeat Malayalam

പലതരം കല്യാണ വീഡിയോകളും കണ്ടിട്ടുണ്ട്. പക്ഷെ ചന്ദനമഴയിലെ അമൃതയുടെ കല്യാണവും അതിന് മുന്‍പ് നടന്ന ചടങ്ങുകളുമെല്ലാം വളരെ വ്യത്യസ്തമായിരുന്നു. അതി ഗംഭീരമായി നടന്ന വിവാഹം ഉറപ്പിക്കല്‍ ചടങ്ങും വിവാഹ നിശ്ചയവുമൊക്കെ വാര്‍ത്തയായി. അങ്ങനെ ഒടുവില്‍ ഏപ്രില്‍ 30 ന് അമൃതയായി പ്രേക്ഷകര്‍ക്ക് പരിചയമുള്ള മേഘ്‌നയുടെ വിവാഹവും കഴിഞ്ഞു.

ചന്ദനമഴയിലെ പാവം അമൃതയുടെ പ്രീ വെഡ്ഡിങ്ങ് വിഡിയോ വൈറലാവുന്നു, വിഡിയോ കാണൂ!!

വിവാഹത്തിന് മുന്‍പ് അമൃതയുടെ പ്രീ - വെഡ്ഡിങ് വീഡിയോ പുറത്തിറങ്ങിയിരുന്നു. ടൈറ്റാനിക് ദുരന്തത്തിന് ശേഷം കലടലിനെ ചുറ്റിപ്പറ്റി നടന്ന ഏറ്റവും വലിയ ദുരന്തമാണ് ഈ വീഡിയോ എന്നാണ് കാഴ്ചക്കാരുടെ അഭിപ്രായം. യൂട്യൂബില്‍ വീഡിയോ ലൈക്ക് ചെയ്തതിനെക്കാള്‍ ഡിസ് ലൈക്ക് ചെയ്തുവരുടെ എണ്ണമാണ് കൂടുതല്‍. ട്രോള്‍ പെരുമഴ നോക്കൂ...

ടൈറ്റാനിക്കിന് ശേഷം

ടൈറ്റാനിക് ദുരന്തത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ദുരന്തമാണത്രെ മേഘ്‌ന വിന്‍സന്റിന്റെ പ്രി വെഡ്ഡിങ് വീഡിയോ

ചെറുക്കന്റെ അവസ്ഥ

കല്യാണ ചെറുക്കന്റെ മിഡില്‍ സ്റ്റമ്പ് തെറിപ്പിയ്ക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. ആ വീഡിയോ ഷൂട്ട് ചെയ്ത് കഴിഞ്ഞതിന് ശേഷം ചെറുക്കന്റെ അവസ്ഥ

ചെയ്‌തോളൂ ചെയ്‌തോളൂ

ലൈക്ക് ചെയ്താലും ഡിസ് ലൈക്ക് ചെയ്താലും കാഴ്ചക്കാരുടെ എണ്ണം കൂടിക്കൂടി വരികയാണ്. അതുകൊണ്ട് ഡിസ് ലൈക്ക് ചെയ്യാനാണെങ്കിലും വീഡിയോ കണ്ട് ഷെയര്‍ ചെയ്‌തോളൂ എന്നാണ് പറയാനുള്ളത്

പ്രതിഭയല്ല, പ്രതിഭാസം

ലൈക്കിന്റെ മുപ്പത് ഇരട്ടിയോളം ഡിസ് ലൈക്ക്. ട്രെന്റിങില്‍ 33 ാം സ്ഥാനത്ത്. ഇത് പ്രതിഭയല്ല.. പ്രതിഭാസമാണ്

ഗ്രീക്ക് ദേവതയോ

രണ്ടാമത്തെ പ്രി വെഡ്ഡിങ് വീഡിയോയില്‍ മേഘ്‌നയെ കാണാന്‍ എങ്ങനെയുണ്ടായിരുന്നു.. ഒരു ഗ്രീക്ക് ദേവതയെ പോലെ...

അത് കലക്കി

അമൃതയുടെ ചന്ദനമഴ സീരിയല്‍ സ്ഥിരമായി കാണുന്ന മുത്തശ്ശി, ഈ വീഡിയോയെ കുറിച്ച് കേട്ടപ്പോള്‍ ആദ്യം ചെയ്തത് അതായിരുന്നു.. കണ്ടിട്ടൊന്ന് ഡിസ് ലൈക്ക് ചെയ്തിട്ടു

വാഗ ബോര്‍ഡിലേക്ക് ക്ഷണം

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത, സീരിയല്‍ നടി മേഘ്‌ന വിന്‍സന്റിന് വാഗ ബോര്‍ഡിലേക്ക് ക്ഷണം. വെഡ്ഡിങ് വീഡിയോയിലെ പ്രകടനം കണ്ടിട്ടാണത്രെ മിലിട്ടറി ഉദ്യോഗസ്ഥര്‍ മേഘ്‌നയെ ക്ഷണിച്ചത്

വീഡിയോ കണ്ടത്

അതാണ് ഒരു സത്യകഥ.. ചന്ദന മഴ സീരിയല്‍ കാണുന്ന വീട്ടമ്മമാരല്ല, മകനും സഹോദരനും അച്ഛനുമൊക്കെയാണ് ഈ വീഡിയോ കണ്ടത്.. അതുകൊണ്ടാണ് ഇത്രയേറെ ഡിസ് ലൈക്ക് വന്നത്.

ചെറുക്കനെവിടെ..

കല്യാണം കഴിച്ച വാര്‍ത്ത അമൃത ഊര്‍മിള ദേവിയെ അറിയിക്കാന്‍ ചെന്നപ്പോള്‍

തേങ്ങാക്കൊലയോളം വരില്ല

അതേ സമയം ഇവിടെ ലൈക്കിനെക്കാള്‍ കൂടുതല്‍ ഡിസ് ലൈക്ക് കിട്ടുന്ന ആദ്യത്തെ യൂട്യൂബ് വീഡിയോ അല്ല മേഘ്‌നയുടെ പ്രി - വെഡ്ഡിങ് വീഡിയോ. അതിനെക്കുറിച്ചറിയാന്‍ തേങ്ങാക്കൊല ടീമിനോട് ചോദിക്കണം

കിളിപോയി

ഒരു സീരിയല്‍ നടി വിവാഹം ചെയ്യുന്ന ഭര്‍ത്താവ്.. തങ്ങളുടെ പ്രി - വെഡ്ഡിങ് വീഡിയോ കണ്ടപ്പോഴുള്ള അവസ്ഥ.

വെറുക്കുന്നു

ദിവസം കൂടുന്തോറും ആളുകള്‍ വെറുക്കുന്ന നായികയാണ് മേഘ്‌ന വിന്‍സന്റ്

തെറ്റിദ്ധരിച്ചു

വീഡിയോയുടെ തുടക്കത്തില്‍ അപാര ബില്‍ഡപ് ആയിരുന്നു.. മേഘ്‌നയുടെ മുഖം തെളിഞ്ഞപ്പോഴാണ് എല്ലാം കൈവിട്ടത്

കല്യാണം പൊളിക്കാം

പ്രമോ വീഡിയോ അത്ര നന്നായില്ല. നമുക്ക് ഫുള്‍ വീഡിയോ തകര്‍ക്കാം എന്ന് അമൃത പറയുമ്പോള്‍ ഭര്‍ത്താവിന്റെ പ്രതികരണം

അത് അമൃതയോടല്ല

സത്യത്തില്‍ ആ വീഡിയോ ഡിസ് ലൈക്ക് ചെയ്തത് അതിലെ മണ്ടത്തരങ്ങള്‍ കണ്ടിട്ടല്ല, ചന്ദനമഴ എന്ന സീരിയലിനോട് പ്രേക്ഷകര്‍ക്കുള്ള വെറുപ്പാണ്

ക്ലോസ് ഇനഫ്

ഇതൊരു ക്ലോസ് ഇനഫ്.. വീഡിയോ കണ്ടു കഴിഞ്ഞതിന് ശേഷം ഭര്‍ത്താവിന്റെ പ്രതികരണം

ലൈക്കിയതാരാവും

എന്നാലും ആ ലൈക്ക് കൊടുത്തത് ആരായിരിക്കും.. വല്ല ബന്ധുക്കളുമാവും

പുറത്താക്കാന്‍ കാരണം

ചന്ദന മഴ സീരിയലില്‍ നിന്ന് മേഘ്‌ന പുറത്തായതായ വാര്‍ത്തകളുണ്ടായിരുന്നു.. പുറത്താക്കാന്‍ കാരണം ഇതായിരുന്നോ

അമ്മയും അമ്മൂമ്മയും

മേഘ്‌നയുടെ പ്രി വെഡ്ഡിങ് വീഡിയോ കണ്ട ചന്ദനമഴയുടെ സ്ഥിരം പ്രേക്ഷകരായ അമ്മയും അമ്മൂമ്മയും

സീരിയലേ അബന്ധം

മേഘ്‌നയുടെ സീരിയല്‍ കാണുക എന്നത് തന്നെ വലിയ പാടാണ്.. അതിനിടയില്‍ ആരാണ് വെഡ്ഡിങ് പ്രമോ കാണുന്നത്

ലോക പരാജയം

ഓ ഇത് കോമഡി ക്ലിപ്പായിരുന്നില്ല അല്ലേ... എന്റെ മേഘ്‌ന തന്റെ വെഡ്ഡിങ് പ്രമോ ലോക പരാജയമാണെന്ന് കട്ടപ്പനയിലെ ഋത്വിക് റോഷന്‍ സ്‌റ്റൈലില്‍

വെറൈറ്റിയല്ലേ

എന്റെ വെഡ്ഡിങ് പ്രമോ വെറൈറ്റിയല്ലേ.. ഒരുപാട് റസ്‌പോണ്ട്‌സ് കിട്ടുന്നുണ്ട്

എതൊക്കെ എന്ത്

ആ ഗോളടിയ്ക്കുന്ന രംഗം കണ്ട് മെസ്സിയും, മിഡില്‍ സ്റ്റമ്പ് തെറിപ്പിക്കുന്നത് കണ്ട് ധോണിയും മേഘ്‌നയെ ക്ഷണിച്ചു എന്നാണ് കേട്ടത്

തേങ്ങാ കൊലക്ക് ലൈക്ക്

മേഘ്‌നയുടെ വെഡ്ഡിങ് പ്രമോ കണ്ടിട്ടി ഡിസ് ലൈക്ക് അടിച്ചില്ല.. പകരം പേളി മാണിയുടെ തേങ്ങാക്കൊല എന്ന ആല്‍ബം ലൈക്ക് ചെയ്തു

സന്തോഷായില്ലേ

വെഡ്ഡിങ് പ്രമോ റിലീസായപ്പോള്‍ മേഘ്‌ന ഭാവി വരനോട് ചോദിച്ചു, സന്തോഷായില്ലേ ടോണിച്ചേട്ടാ...

English summary
Social media troll on Meghna Vincent wedding promo video

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam