എല്ലാം ഇട്ടെറിഞ്ഞ് വരാനാണ് ഉമ്മ പറയുന്നത്, ജാസിയെ ഉപേക്ഷിക്കാൻ കഴിയില്ല, വീട്ടിലേക്ക് പണം കൊടുക്കാറുണ്ട്; ആഷി

സോഷ്യൽമീഡിയയിലെ വൈറൽ കപ്പിളാണ് ട്രാൻസ്ജെന്ററായ ജാസിൽ ജാസിയും ആഷിയും. ഇരുവരും പ്രണയത്തിലാണ്. വളരെ വർഷത്തെ സൗഹൃദത്തിനുശേഷമാണ് ഇരുവരും പ്രണയത്തിലായത്. എന്നാൽ ആഷിയുടെ കുടുംബം ജാസിയുമായുള്ള ബന്ധത്തിന് എതിരാണ്. അതിനാൽ തന്നെ കഴിഞ്ഞ കുറച്ച് കാലങ്ങളായി സ്വന്തം വീട്ടിലേക്കും ആഷി പോകാറില്ല. കഴിഞ്ഞ ദിവസം ആഷിയുടെ ഉമ്മയുടെ ഒരു വോയ്സ് ക്ലിപ്പ് പുറത്ത് വന്നിരുന്നു.

ജാസിയാണ് തന്റെ മകൻ ആഷിയെ പിടിച്ച് വെച്ചിരിക്കുന്നതെന്ന തരത്തിലായിരുന്നു ഉമ്മയുടെ വോയ്സ് ക്ലിപ്പ്. ആഷി തന്നെ ചീത്ത പറഞ്ഞതായും ഉമ്മ വെളിപ്പെടുത്തുന്നുണ്ട്. ഇപ്പോഴിതാ ഉമ്മയെ കാണാൻ പോകാത്തതിന് പിന്നിലെ കാരണം പുതിയ വീഡിയോയിലൂടെ വെളിപ്പെടുത്തുകയാണ് ആഷിയും ജാസിയും. വൈറലാകുന്നത് ആഷിയുടെ ഉമ്മയുടെ വീഡിയോ തന്നെയാണ്.

jasi ashi news
Photo Credit: jasi ashi / instagram

ഇപ്പോൾ ഈ വീഡിയോ ഇടുന്നത് ഞങ്ങൾ മനസാക്ഷി ഇല്ലാത്തവരാണന്ന് നിങ്ങൾക്ക് തോന്നാതിരിക്കാൻ വേണ്ടിയാണ്. ആഷിയെ ഒന്നും പറയാൻ സമ്മതിക്കാതെ ഞാൻ പിടിച്ച് വെച്ചിരിക്കുകയാണെന്നൊക്കെ പലരും പറയുന്നത് കേട്ടു. ഇന്ന് ഈ വീഡിയോയിൽ സംസാരിക്കാൻ പോകുന്നത് ആഷിയാണ്. സോഷ്യൽമീഡിയയിൽ വന്ന് സംസാരിക്കാൻ അധികം താൽപര്യമില്ലാത്തയാളാണ് ആഷി. അതുകൊണ്ടാണ് മിക്ക വീഡിയോയിലും സൈലന്റായി ഇരിക്കുന്നത്.

എനിക്ക് ഇഷ്ടമുള്ളതുകൊണ്ട് മാത്രമാണ് വീഡിയോയിൽ ആഷി വരുന്നത്. ആഷിയുടെ ഉമ്മയെ ഞാൻ ഒരിക്കലും കുറ്റം പറയില്ല. അവർ ആഷിയുടെ വിവാഹം, കുടുംബം, കുട്ടികൾ എന്നിവയെ കുറിച്ചെല്ലാം സ്വപ്നം കണ്ടിട്ടുണ്ടാകും. എന്നെപ്പോലൊരു വ്യക്തിയെ കല്യാണം കഴിച്ച് ജീവിക്കേണ്ട വ്യക്തിയല്ല ആഷി. കാലം മാറുമ്പോൾ ആഷിയുടെ ഉമ്മ എന്നെ അക്സപ്റ്റ് ചെയ്തേക്കും.

ആ ഉമ്മ എന്നെ എന്തൊക്കെ പറഞ്ഞാലും ഞാൻ തിരിച്ച് ഒരിക്കലും മോശമായി ഒന്നും പറയില്ലെന്ന് ജാസി പറയുന്നു. ശേഷമാണ് കുടുംബവുമായുള്ള പ്രശ്നങ്ങളെ കുറിച്ച് ആഷി വിശദീകരിച്ചത്. മറുപടി കൊടുക്കുന്നില്ലെന്നാണ് ആദ്യം കരുതിയത്. പക്ഷെ സോഷ്യൽമീഡിയയിൽ ചിലർ ഇടുന്ന കമന്റുകളും വീഡിയോകളും കണ്ടപ്പോൾ മറുപടി പറയണമെന്ന് തോന്നി.

ദുബായിൽ നിന്നും കേരളത്തിൽ വന്നിട്ടും സ്വന്തം നാട്ടിലേക്ക് പോയി ഞാൻ വീട്ടുകാരെ കാണാത്തതിന് കാരണമുണ്ട്. പണ്ട് എനിക്ക് നാട്ടിൽ ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. ഞാൻ ദുബായിൽ പോയി വന്നശേഷം പഴയതുപോലെയല്ല അവ​രാരും എന്നോട് പെരുമാറുന്നത്. വീട്ടിൽ പോലും ഒറ്റയ്ക്കായി. ജാസി എന്നെ പിടിച്ച് നിർത്തിയിട്ടില്ല. എനിക്ക് ഒരു ഡാർക്ക് സിറ്റുവേഷൻ ഉണ്ടായിരുന്നു. മരിക്കാമെന്ന് തീരുമാനിച്ച് ഞാൻ നിൽക്കുകയായിരുന്നു.

jasi ashi news
Photo Credit: jasi ashi / instagram

ആ അവസ്ഥയിൽ എനിക്കൊപ്പം നിന്നത് ജാസി മാത്രമാണ്. മാത്രമല്ല നല്ല മനസോടെയാണ് ഞാൻ ജാസിക്കൊപ്പം നിൽക്കുന്നത്. ഉമ്മയുടെ വോയ്സ് ലീക്കായി എന്നറിഞ്ഞപ്പോൾ ഉമ്മയെ ‍ഞാൻ വിളിച്ചിരുന്നു. എല്ലാം ഇട്ടെറിഞ്ഞ് വന്നാൽ നിനക്ക് ഒരു പ്രശ്നവും ഉണ്ടാവില്ലെന്നാണ് ഉമ്മ പറഞ്ഞത്. ഉമ്മയെ ഞാൻ ഫോൺ വിളിച്ചാൽ എടുക്കാറില്ല. എന്റെ മൂത്ത ചേട്ടൻ അറിയാതെ ഉമ്മയ്ക്ക് ഞാൻ പൈസ അയച്ച് കൊടുക്കാറുണ്ട്. പെരുന്നാളിനും പൈസ അയച്ചിരുന്നു.

എന്റെ ഉമ്മയുടെ വീഡിയോ ലീക്കാക്കിയതിനും പലരും എടുത്ത് വീഡിയോ ചെയ്യുന്നതിനും കാരണം ജാസിയെ എല്ലാവരും വെറുക്കണം എന്നത് മാത്രമാണ്. ഞങ്ങളെ തമ്മിൽ പിരിക്കണം എന്ന് ആ​ഗ്രഹിക്കുന്നവരുമുണ്ട്. ഞാൻ ഇന്നേവരെ എന്റെ കുടുംബവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പുറത്ത് വിട്ടിട്ടില്ല. അവരെ ഒന്നും ബാധിക്കരുതെന്ന് കരുതി തന്നെയാണ് പറയാത്തത്. ഞാൻ എല്ലാം ഇട്ടെറിഞ്ഞ് വീട്ടിലേക്ക് പോകണം എന്നതാണ് അവരുടെ ആവശ്യം.

എന്റെ ഉമ്മയുടെ വോയ്സ് പുറത്ത് വന്നതിലൂടെ നഷ്ടം വരാൻ പോകുന്നത് എനിക്കാണ്. അത് പുറത്ത് വിട്ടവർക്ക് ഒന്നും സംഭവിക്കാനില്ല. എന്റെ ഉമ്മയെ ഇതിലേക്ക് വലിച്ചിഴക്കേണ്ടിയിരുന്നില്ല. ഞാൻ ഉമ്മയെ വിളിച്ചപ്പോൾ നീ അമ്പലത്തിൽ പോയില്ലേ എന്നൊക്കെയാണ് ചോ​ദിച്ചത്. കൊറ്റംകുളങ്ങരയിലെ വീഡിയോ കണ്ടിട്ട് ചോദിച്ചതാകും. പണം നൽകി ഇപ്പോഴും താൻ കുടുംബത്തെ സഹായിക്കാറുണ്ടെന്നും ആഷി പറയുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X