മാസങ്ങളുടെ പ്രണയം, അലിൻ ജോസ് പെരേര വിവാഹിതനായി, ആലോചിച്ച് എടുത്ത തീരുമാനമെന്ന് വധു ശ്രീലക്ഷ്മി!

By Desk

സോഷ്യൽമീ‍ഡിയ സ്ഥിരമായി ഉപയോ​ഗിക്കുന്നവർക്ക് സുപരിചിതനാണ് സിനിമ റിവ്യുകളിലൂടെ ശ്രദ്ധേയനായ അലിൻ ജോസ് പെരേര. ഇപ്പോഴിതാ അലൻ വിവാഹിതനായി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. വധു ഹിന്ദുവായതുകൊണ്ട് തന്നെ ചടങ്ങുകൾ ഹിന്ദു ആചാരപ്രകാരം ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്. ശ്രീലക്ഷ്മിയാണ് വധു. അടുത്ത സുഹൃത്തുക്കളാണ് വിവാഹത്തിൽ പങ്കെടുത്തത്. അലിൻ ജോസ് പെരേര വിവാഹിതനായി എന്നുള്ള തരത്തിൽ തുടക്കത്തിൽ വീഡിയോ പ്രചരിച്ചപ്പോൾ ഷോർട്ട് ഫിലിമിന്റെ ഷൂട്ടോ പ്രമോഷന്റെ ഭാ​ഗമോ ആയിരിക്കുമെന്നാണ് എല്ലാവരും കരുതിയത്.

എന്നാൽ യഥാർത്ഥ വിവാഹം തന്നെയാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ. മാസങ്ങൾ നീണ്ട പ്രണയമായിരുന്നു. ആർഭാടങ്ങളില്ലാതെ ആയിരം രൂപയ്ക്ക് അടുത്ത് മാത്രം ചിലവഴിച്ചാണ് അലിനും ശ്രീലക്ഷ്മിയും വിവാഹിതരായത്.

Alin Jose Perera
Photo Credit: Alin Jose Perera / Facebook

പ്രണയം ആരംഭിച്ചതെങ്ങനെയെന്ന് മീഡിയയോട് സംസാരിക്കവെ വധു ശ്രീലക്ഷ്മി പറഞ്ഞു. അലിന് പെണ്ണ് കിട്ടില്ല എന്നൊക്കെയുള്ള തരത്തിലുള്ള കമന്റുകൾ നിരവധി താൻ കണ്ടിരുന്നുവെന്നും അലിന് എന്തെങ്കിലും കുഴപ്പമുള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്നും ശ്രീലക്ഷ്മി പറഞ്ഞു. അലിൻ എന്നോട് ഒരു ദിവസം മെസേജ് അയച്ച് പറഞ്ഞു ശ്രീ എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന്.

ഒരു ചായയൊക്കെ കുടിച്ച് സംസാരിച്ചാലോയെന്ന് ചോദിച്ചപ്പോൾ പുള്ളിക്കാരൻ ഇടപ്പള്ളിയിൽ വന്നു. അങ്ങനെ ഞങ്ങൾ സംസാരിച്ചു. പുള്ളി എന്നോട് പറഞ്ഞു എനിക്ക് തന്നെ ഭയങ്കര ഇഷ്ടമാണ് കല്യാണം കഴിക്കാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ചു. ഞാൻ ഒന്ന് ആലോചിച്ചിട്ട് പറയാമെന്ന് പറഞ്ഞു. അങ്ങനെ വീട്ടിൽ ചെന്ന് ഞാൻ കുറേനേരം ആലോചിച്ചു. എന്നിട്ട് എത്തിയ തീരുമാനമാണ് ഇത്.

അലിന് എന്താണ് കുഴപ്പം. അലിന് പ്രത്യേകിച്ച് കുഴപ്പമുള്ളതായൊന്നും എനിക്ക് തോന്നിയിട്ടില്ല. കുറേ ആൾക്കാർ പറയുന്നുണ്ടോല്ലോ അലിന്റെ കല്യാണം ഒരിക്കലും നടക്കില്ല. അലിന് പെണ്ണ് കിട്ടില്ല എന്നൊക്കെ. അത്തരത്തിലുള്ള കമന്റുകൾ നിരവധി ഞാൻ കണ്ടിരുന്നു. അങ്ങനെ അലിന് പെണ്ണ് കിട്ടിയിരിക്കുകയാണ്. ഞങ്ങൾ തമ്മിൽ കല്യാണം കഴിച്ച് സെറ്റായി എന്നാണ് ശ്രീലക്ഷ്മി പറഞ്ഞത്. വിവാഹ​ത്തിന്റെ വീഡിയോയും ഫോട്ടകളും അതുമായി ബന്ധപ്പെട്ട വന്ന പോസ്റ്റുകളും എല്ലാം അലിനും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

അലിന്റെ വിവാ​ഹത്തെ കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തി സുഹൃത്തായ ആറാട്ടണ്ണനും സോഷ്യൽമീഡിയയിൽ എത്തിയിരുന്നു. ഇപ്പോൾ വൈറലായ ന്യൂസാണ് സൂപ്പർസ്റ്റാർ എജെപി അഥവാ അലിൻ ജോസ് പെരേരയുടെ വിവാഹം കഴിഞ്ഞുവെന്നത്. എനിക്ക് ഒരു ഐഡിയ ഉണ്ടായിരുന്നു മീഡിയയുമായി ഒരു ഫോട്ടോഷൂട്ട്.

Alin Jose Perera
Photo Credit: Alin Jose Perera / Facebook

ആ ഐഡിയ കോപ്പിയടിച്ചതാണ് അലിൻ ജോസ് പെരേര. വൈറലായി നിൽക്കാൻ വേണ്ടി പുള്ളി ചെയ്യുന്നതാണ്. അതുപോലെ ബി​ഗ് ബോസിൽ കേറാനും പുള്ളിക്ക് ആ​ഗ്രഹമുണ്ട്. ശരിക്കുമുള്ള കല്യാണമല്ല. ആ പെൺകുട്ടി എന്തിനാണ് ഇതിന് നിന്ന് കൊടുത്തതെന്ന് അറിയില്ല. ഇത് ചെയ്തത് ഫെയിം നിലനിർത്താനും വൈറലായി ബി​ഗ് ബോസിൽ കയറാനും വേണ്ടിയാണ് എന്നാണ് ആറാട്ടണ്ണൻ പറഞ്ഞത്. ശ്രീലക്ഷ്മിയും സോഷ്യൽമീഡിയയിൽ ആക്ടീവാണ്.

അടുത്തകാലത്ത് അലിനും ആറാട്ടണ്ണനെന്ന സന്തോഷ് വർക്കിക്കും എതിരെ ഒരു സ്ത്രീ കേസ് കൊടുത്തിരുന്നു. പീഡന പരാതിയാണ് ഇവർക്കെതിരെ നൽകിയത്. സൂപ്പർ നടന്മാരുടെ വാല്യൂ ഉള്ളതുകൊണ്ടാണ് ഞങ്ങൾക്കെതിരെ കേസ് വന്നത് എന്നാണ് അന്ന് ഇരുവരും പ്രതികരിച്ച് പറഞ്ഞത്. അലിനും ആറാട്ടണ്ണനെന്ന സന്തോഷ് വർക്കിയും ഇതിനോടകം നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ അഭിനയിച്ച് കഴിഞ്ഞു.

അലിൻ ഒരു സീരിയലിലും അഭിനയിച്ചിരുന്നു. മഴവില്‍ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മീനൂസ് കിച്ചൺ എന്ന സീരിയലിലാണ് അലിൻ ജോസ് അഭിനയിച്ചത്. കല്യാണ ബ്രോക്കറിന്‍റെ വേഷത്തിലാണ് അലിൻ സീരിയലിൽ എത്തിയത്.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X