ഒരുപാട് കാമുകന്മാരുണ്ടായിരുന്നു, ശാസ്ത്രജ്ഞയാകാൻ ആ​ഗ്രഹിച്ചു, കൊയ്ത്ത് മുതൽ ക്ലർക്ക് ജോലി വരെ; നാഗ സൈരന്ദ്രി

സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്നവർക്ക് സുപരിചിതയാണ് നാഗ സൈരന്ദ്രി ദേവി. തെറിവിളികളും പോര്‍വിളികളും നിറഞ്ഞ വീഡിയോകളാണ് നാഗ സൈരന്ദ്രിയെ വൈറലാക്കിയത്. കൊല്ലം കുളനടയിൽ താമസിക്കുന്ന നാഗ സൈരന്ദ്രിയുടെ യഥാർത്ഥ പേര് ദിവ്യ രാജൻ എന്നാണ്. യുട്യൂബ് ചാനലിൽ നാ​ഗ പങ്കുവെക്കുന്ന വീഡിയോകളിൽ ഭൂരിഭാ​ഗവും കോമഡിയായാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. നാഗ സൈരന്ദ്രി ലൈവിന് ഇടയിലും വീഡിയോകളിലും പറയുന്ന പല ഡയലോ​ഗുകളും നിത്യ ജീവിതത്തിൽ ഉപയോ​ഗിക്കുന്നവരുമാണ് മലയാളികൾ.

എന്നാൽ നാഗ സൈരന്ദ്രിക്ക് പ്രേക്ഷകർക്ക് അറിയാത്ത കഴിഞ്ഞൊരു കാലമുണ്ട്. തന്റെ കുട്ടിക്കാലം, വിദ്യാഭ്യാസം, ജോലികൾ, ആ​ഗ്രഹങ്ങൾ എന്നിവയെ കുറിച്ചെല്ലാം മനസ് തുറന്നിരിക്കുകയാണിപ്പോൾ നാഗ സൈരന്ദ്രി. മെയിൻ സ്ട്രീം വൺ ലൈറ്റിന് നാഗ സൈരന്ദ്രി നൽകിയ അഭിമുഖത്തിലൂടെ തുടർന്ന് വായിക്കാം... നാഗ സൈരന്ദ്രി ദേവി, ആത്മാനന്ദ ദേവി എന്ന പേരുകൾ ഞാൻ തന്നെ എനിക്ക് ഇട്ടതാണ്.

Naga Sairandhri Devi
Photo Credit: Naga Sairandhri / MainstreamOne Lite

സൈരന്ദ്രി എന്ന പേര് അമ്മ എനിക്ക് കുട്ടിക്കാലത്ത് ഇട്ടതാണ്. മഹാഭാരതത്തിൽ സൈരന്ദ്രി എന്നൊരു കഥാപാത്രമുണ്ട്. ആ കഥാപാത്രം പോലെ തന്നെ‌യാണ് ഞാനും. സൈരന്ദ്രിക്ക് അഞ്ച് ഭർത്താക്കന്മാരുണ്ടെന്ന് പറയുന്നുണ്ട്. അതുപോലെ എനിക്കും ഒരുപാട് കാമുകന്മാരുണ്ടായിരുന്നു. കുന്തിയേയും എനിക്ക് ഇഷ്ടമായിരുന്നു. കുന്തി ദേവിക്കും കുറേ ഭർത്താക്കന്മാരുണ്ടല്ലോ. എന്നാലും മറ്റുള്ളവരേക്കാൾ എനിക്ക് എന്നെ തന്നെയാണ് ഏറ്റവും ഇഷ്ടം നാഗ സൈരന്ദ്രി പറഞ്ഞ് തുടങ്ങുന്നു.

പന്തളം കോളേജിലാണ് ഞാൻ പഠിച്ചത്. ബിഎ പൊളിറ്റിക്സായിരുന്നു. പക്ഷെ പഠിക്കുന്നതൊന്നും തലയിൽ കയറുമായിരുന്നില്ല. മനശാസ്ത്രം പഠിക്കാനായിരുന്നു എനിക്ക് ആ​ഗ്രഹം. കുട്ടിക്കാലം മുതൽ ശാസ്ത്രജ്ഞയാകാൻ ആ​ഗ്രഹിച്ചിരുന്നു. സിനിമ നടി, ചിത്രകാരി, ശിൽപി, ഫാഷൻ ഡിസൈനർ, പൊതുപ്രവർത്തക എന്നിങ്ങനെയൊക്കെ ആകണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. ശാസ്ത്രജ്ഞയാകാൻ ആ​ഗ്രഹിച്ചു.

പിന്നീട് ശാസ്ത്രം എന്താണെന്ന് ഞാൻ മനസിലാക്കി. മനുഷ്യന്റെ ഉള്ളിലാണ് ശാസ്ത്രം ഉടലെടുക്കുന്നത്. കോളേജ് കാലത്ത് ഞാൻ ഒരു സ്റ്റാറായിരുന്നു. ഒരുപാട് ആരാധകർ ഉണ്ടായിരുന്നു. ക്ലാസ് ലീ‍ഡറായിരുന്നു. ഞാൻ മിടുക്കിയായിരുന്നു. കഥയും കവിതയും എല്ലാം എഴുതുമായിരുന്നു. ടീച്ചർമാർക്കും എന്നെ ഇഷ്ടമായിരുന്നു. കൂട്ടുകാർക്കിടയിൽ ഞാൻ ഒച്ചയും ബഹളവും വെച്ച് നടന്നിരുന്നയാളാണ്. പക്ഷെ പുറത്തേക്കിറങ്ങിയാൽ വളരെ അടക്കവും ഒതുക്കവുമുള്ള കുട്ടിയായിരുന്നു.

എല്ലാവർക്കും പ്രിയപ്പെട്ടവളുമായിരുന്നു. എന്റെ കോളേജിലെ പിള്ളേരെ സിനിമയ്ക്ക് കൊണ്ടുപോയിരുന്നത് ഞാനായിരുന്നു. കാരണം എനിക്ക് മാത്രമെ ധൈര്യം ഉണ്ടായിരുന്നുള്ളു. അവർ എനിക്ക് ടിക്കറ്റെടുത്ത് തരും. കോളേജിൽ പഠിക്കുമ്പോൾ ക്ലാസിൽ കയറാറില്ലായിരുന്നു. ലൈബ്രറി, അമ്പലം, പള്ളി, പ്രഭാഷണങ്ങൾ നടക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് സമയം ചിലവഴിച്ചിരുന്നത്.

Naga Sairandhri Devi
Photo Credit: Naga Sairandhri

ക്ലാസിൽ കയറിയാലും ചിത്ര വരയോ കവിത എഴുതുകയോ മറ്റോ ചെയ്ത് കൊണ്ടിരിക്കും. എല്ലാവരുടെ ഉള്ളിലും ആത്മീയതയുണ്ട്. കുട്ടിക്കാലം മുതൽ ജോലി ചെയ്യുന്നയാളാണ് ഞാൻ. കൊയ്ത്ത്, ചവിട്ട്, മെതി, അഡ്വക്കറ്റ് ക്ലർക്ക്, തയ്യൽ, മെഴുകുതിരി നിർമ്മാണം, ചിത്രരചന പഠിപ്പിക്കൽ, ബാലെ തുടങ്ങിയ ജോലികളെല്ലാം ചെയ്തിട്ടുണ്ട്. വയ്യാതെ കടക്കുന്നവരെ ശുശ്രൂഷിക്കാനും പോയിട്ടുണ്ട്. ഓർമ കുറവ് വന്നതോടെയാണ് ജോലി ചെയ്യുന്നത് നിർത്തിയത്.

എന്നെ വിഷമിപ്പിക്കുന്ന സംഭവങ്ങൾ നടന്നാലും ഞാൻ അതെല്ലാം പോസിറ്റീവാക്കി മാറ്റും. ഇന്ന് നിങ്ങൾ കാണുന്ന നാഗ സൈരന്ദ്രിയായി ഞാൻ മാറിയതിന് കാരണം എന്റെ ചിന്തകളാണ്. ഒരു സമയം വരെ അയൽവാസികൾക്കെല്ലാം എന്നെ ഇഷ്ടമായിരുന്നു. പിന്നീട് ഇടക്കാലത്ത് അവർ എന്നെ കാരണമില്ലാതെ വെറുത്തു. എനിക്ക് ഭ്രാന്താണെന്നൊക്കെയാണ് പറഞ്ഞത്. അത് കേട്ടപ്പോൾ സങ്കടമായി. എന്നെ വീട്ടിൽ കേറി വെട്ടണം കൊല്ലണം എന്നൊക്കെ പറയുമായിരുന്നു.

എല്ലാവരും കൂട്ടം കൂടിയാണ് ഇതിനെല്ലാം വന്നതും പ്ലാനിട്ടതും. പോലീസ് കേസും വഴക്കുമെല്ലാമായി. കുടുംബത്തെ വരെ ബാധിച്ചു. ഞാൻ എപ്പോഴും എന്നിൽ മാത്രം ചുറ്റിപറ്റി നിൽക്കുന്നയാളാണ് അതുകൊണ്ടാണ് കുടുംബത്തെ കുറിച്ചൊന്നും സംസാരിക്കാത്തതെന്നും നാഗ സൈരന്ദ്രി പറയുന്നു.

More from Filmibeat

Read more about: youtube
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X