ഇതൊക്കെ സുധി ചേട്ടന് വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ ആശ്വാസം, സുധിക്ക് വേണ്ടിയല്ല അവൾക്ക് വേണ്ടിയാണ്; കുറിപ്പ്

ഭർത്താവിന്റെ മരണത്തോടെയാണ് രേണു സുധി ലൈം ലൈറ്റിലേക്ക് എത്തുന്നത്. മുപ്പത്തിനാലുകാരിയും അഞ്ച് വയസുകാരന്റെ അമ്മയുമായ രേണു അഭിനയത്തിൽ മാത്രമല്ല മോഡലിങിലും സജീവമാണ്. മോഡേൺ, ട്രെഡീഷണൽ വസ്ത്രങ്ങൾ എല്ലാം ധരിക്കാറുള്ള രേണു കഴിഞ്ഞ ദിവസം ഐഎഫ്ഇ മിസ്സ്‌ കേരളാ മത്സരവേദിയിൽ ഷോ സ്റ്റോപ്പറായി എത്തിയിരുന്നു. സെറ്റും മുണ്ടും ട്രെഡീഷണൽ സ്റ്റൈലിൽ ധരിച്ചാണ് രേണു വേദിയിൽ പ്രത്യക്ഷപ്പെട്ടത്.

എന്നാൽ‌ പതിവുപോലെ ഇത്തവണയും പരിഹാസവും വിമർശനവുമാണ് രേണുവിന് ഏറെയും ലഭിച്ചത്. ഇപ്പോഴിതാ രേണുവിനെ പരിഹസിക്കുന്നവരെ വിമർശിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സ്വന്തം ശരീരത്തെ പരിഹ​സിച്ച് കേട്ടതിനെയെല്ലാം തള്ളി കളഞ്ഞ് തന്റെ ശരീരത്തോട് സ്നേഹം പ്രകടിപ്പിച്ചാണ് ഇക്കാണുന്ന വേദികളിൽ എല്ലാം രേണു പ്രത്യക്ഷപ്പെടുന്നതെന്നും അതിലേക്ക് കൊല്ലം സുധിയെ വലിച്ചിടേണ്ട കാര്യമില്ലെന്നും കുറിപ്പിൽ പറയുന്നു.

Renu Sudhi
Photo Credit: Renu Sudhi / instagram

സ്വന്തം ശരീരത്തെ ഇതുപോലെ അഭിമാനത്തിലും അതിലുപരി കോൺഫിഡൻസിലും കാണിക്കാനൊരുങ്ങുന്ന ഒരു സ്ത്രീയെന്നത് അത്ര നിസാരമാണെന്നാണോ കരുതുന്നത്?. പ്രത്യേകിച്ചും പല്ലി, എലി എന്നൊക്കെയുള്ള തുടർച്ചയായ സോഷ്യൽമീഡിയ അധിക്ഷേപങ്ങൾ ഇന്നും സ്വന്തം ശരീരത്തിന് നേരെ ഏൽക്കേണ്ടി വരുന്ന ഒരു സ്ത്രീ..?. ഒരിക്കൽ രേണു എവിടെയോ പറഞ്ഞതായി ഓർക്കുന്നു... ഒരു കുഞ്ഞിനെ പ്രസവിച്ച ആളാണ് താനെന്നും തന്റെ വയറിലേക്ക് നോക്കിയാൽ അറിയാൻ പറ്റുമോയെന്നും.

ഒരു പ്രസവം കഴിഞ്ഞതിന്റെ ഉടച്ചിൽ ഒന്നും തട്ടാത്ത തന്റെ വയർ തനിക്കിഷ്ടമാണെന്നും അവർ പറഞ്ഞിട്ടുണ്ടായിരുന്നു. ബോഡിഷെയ്മിങ്ങ് അനുഭവിക്കുന്ന തനിക്ക് തന്നോടും തന്റെ ശരീരത്തോടുമുള്ള സ്നേഹം റദ് ചെയ്യാൻ പറ്റില്ല എന്നായിരുന്നു രേണു അന്ന് ആ പറഞ്ഞ വാക്കുകളുടെ അർത്ഥം.

നോക്കൂ... ബോഡിഷെയ്മിങ് അനുഭവിക്കുന്നവരൊക്കെയും തങ്ങളുടെ ശരീരത്തെ മറയ്ച്ച് വെക്കുന്നത്ര വലിയ സാമൂഹിക സമ്മർദ്ദങ്ങളിൽ ചെന്ന് വീഴാറുണ്ട് പലപ്പോഴും. പക്ഷെ രേണു അങ്ങനെയല്ലെന്ന് വേണം മനസിലാക്കാൻ. അതായത് കേട്ടതിനെയെല്ലാം തള്ളി കളഞ്ഞാണ് അവർ തന്റെ ശരീരത്തോട് സ്നേഹം പ്രകടിപ്പിച്ചിങ്ങനെ വേദിയിൽ നിൽക്കുന്നത്. അതിനൊരു ന്യായമായ പേര് തന്നെയുണ്ട്. ബോഡി റിക്ലമേഷൻ... സ്വന്തം ശരീരത്തെ മറ്റുള്ളവർ വിമർശിച്ചാലും നിരസിച്ചാലും ശരി അതിനെ ഞാൻ ആത്മാഭിമാനത്തോടെ വീണ്ടും ഏറ്റെടുക്കുന്നു എന്നാണ് അതിന്റ അർത്ഥം.

ഒരർത്ഥത്തിൽ അത്‌ ആത്മാഭിമാനത്തിന്റെ ശബ്ദമാണ്. സാമൂഹികമായി മേൽവിലാസം കൈവരിക്കാൻ ഉള്ള പ്രതിഷേധമാണ്. രേണുവിന്റ ഈ ഫോട്ടോയ്ക്ക് താഴെ എല്ലായ്‌പ്പോഴും എന്നപോലെ പോലെ ഒരു കമന്റ് വരുന്നത് കണ്ടു... ഇതൊക്കെ സുധി ചേട്ടന് വേണ്ടിയാണല്ലോ എന്നോർക്കുമ്പോഴാണ് ആശ്വാസം എന്ന്.

Renu Sudhi
Photo Credit: Renu Sudhi / instagram

എന്തിനാണ് ഇവരൊക്കെ കൊല്ലം സുധിയെ ഇതിലേക്ക് വലിച്ചിടുന്നത്?. പരിഹാസമാണെങ്കിലും ശരി എന്താണതിന്റെ ആവശ്യം എന്നാണ് ഞാൻ ചോദിക്കുന്നത്. അതായത് രേണു ഇതൊന്നും ചെയ്യുന്നത് നിങ്ങൾ പരിഹസിക്കുന്നത് പോലെ ആ കൊല്ലം സുധിക്ക് വേണ്ടിയല്ല. അത് അവൾക്ക് വേണ്ടി തന്നെയാണ്. അത്‌ നിങ്ങൾക്കുമറിയാം അവൾക്കുമറിയാം എനിക്കുമറിയാം.

അതുകൊണ്ട് കൊല്ലം സുധിയെ വിടൂ. എന്നിട്ട് രേണു പറഞ്ഞതിന്റെ അർത്ഥം മനസിലാക്കൂ. അതിങ്ങനെയാണ്... നിങ്ങൾക്ക് എന്റെ ശരീരം പരിഹാസമാണെങ്കിലും എനിക്കെന്റെ ശരീരം അഭിമാനം മാത്രമാണ് എന്നാണെന്നുമായിരുന്നു കുറിപ്പ്. നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് രേണു ലൈം ലൈറ്റിലേക്ക് എത്തിയത്. നാടകം അവസാനിച്ചശേഷം മ്യൂസിക്ക് വീഡിയോ, സിനിമ, ഷോർട്ട് ഫിലിമുകൾ എന്നിവയിലേക്ക് അവസരം ലഭിച്ചു.

രേണു ആ​ഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ മത്സരാർത്ഥിയായി എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ബി​ഗ് ബോസിൽ പങ്കെടുക്കാൻ ആ​ഗ്രഹമുണ്ടെന്നും എന്നാൽ ഇതുവരെയും അങ്ങനൊരു ക്ഷണം വന്നിട്ടില്ലെന്നുമാണ് രേണു അടുത്തിടെ പ്രതികരിച്ച് പറഞ്ഞത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X