ദുബായിൽ നിന്ന് വരുമ്പോൾ നിരവധി ലെ​ഗേജ്, ഇടനിലക്കാരിയായി രേണു എന്താണ് കടത്തുന്നതെന്ന് അന്വേഷിക്കണം; ഷെഫീന!

രേണു സുധിയും വളർത്തുമകൻ കിച്ചു സുധിയും തമ്മിലുള്ള വിവാദങ്ങളാണ് സോഷ്യൽമീഡിയയിലെ ഏറ്റവും പുതിയ ചർച്ച വിഷയം. കൊല്ലം സുധി മരിച്ച് മൂന്ന് വർഷം പിന്നിടുന്ന സാഹചര്യത്തിലാണ് ഇത്രയും കാലം അനുഭവിച്ചതെല്ലാം കിച്ചു ആദ്യമായി വെളിപ്പെടുത്തിയത്. ബാർ റെസ്റ്റോറന്റ് പ്രമോഷന് വേണ്ടി ​ദുബായിൽ ആയതിനാൽ രേണു പ്രതികരിച്ചിട്ടില്ല. രണ്ട് വീഡിയോകളുമായി രേണു എത്തിയിരുന്നുവെങ്കിലും ഒന്നിലും കൃത്യമായ മറുപടി നൽകിയിട്ടില്ല.

ഇപ്പോഴിതാ രേണുവിന്റെ ഇടയ്ക്കിടെയുള്ള വി​ദേശ യാത്രകളുമായി ബന്ധപ്പെട്ട് തനിക്കുള്ള സംശയങ്ങൾ പങ്കുവെക്കുകയാണ് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയയായ വ്ലോ​ഗർ ഷെഫീന ബീവി. രേണു എന്തിന്റെയെങ്കിലും കാരിയറാണോയെന്ന് സംശയിക്കുന്നുവെന്നും കൃത്യമായ അന്വേഷണം ഇതിൽ വേണമെന്നും ഷെഫീന പറയുന്നു.

Renu Sudhi Foreign Trips

ഷെഫീനയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... തുണിയുരിഞ്ഞാൽ‌ മാത്രമെ പൈസ കിട്ടുവെങ്കിൽ രേണു അങ്ങനെ ജീവിച്ചോളൂ. പക്ഷെ പബ്ലിക്ക് മുന്നിൽ വന്ന് സുധി ചേട്ടന്റെ ഭാര്യയാണ്, വിധവയാണ് എന്ന് പറയരുത്. നിങ്ങൾ ചെയ്ത ഒരോ അന്യായങ്ങളും കിച്ചു എടുത്ത് പറഞ്ഞിട്ടുണ്ട്. അത് ഞാൻ കാരണമല്ല. എനിക്ക് ഇതെല്ലാം നേരത്തെ തന്നെ അറിയാം.

കിച്ചുവിനെ കൊണ്ട് നിനക്ക് എതിരെ പറയിപ്പിക്കണമായിരുന്നുവെങ്കിൽ എന്നേ ഞാൻ അത് ചെയ്യുമായിരുന്നു. അവൻ പറയണമെന്നാണ് ഞാൻ വിചാരിച്ചത്. ഇതിനേക്കാൾ കൂടുതൽ ബിഷപ്പിനെ കുറിച്ച് പറയിപ്പിക്കാം. പറയിച്ചോ?. എനിക്ക് താൽപര്യ‍മില്ല. വേണ്ട വിഷയങ്ങൾ മാത്രമെ ഞാൻ എടുക്കാറുള്ളു. രേണുവിനെ എന്തിനാണ് ദുബായിൽ കൊണ്ടുപോയി നിർത്തിയിരിക്കുന്നത്. പ്രമോ‌ഷൻ എന്ന് പറഞ്ഞാണ് കൊണ്ടുപോയിരിക്കുന്നത്.

ഏഴ് ദിവസത്തെ വിസ കൊടുക്കുന്നതൊക്കെ മനസിലാക്കാം. പതിനാല് ദിവസത്തെ വിസയിൽ അവിടെ കൊണ്ടുപോയി രേണുവിനെ അവിടെ ആടി പാടിപ്പിച്ചിട്ട് എന്ത് ഉദ്ദേശമാണ് അവിടേക്ക് രേണുവിനെ കൊണ്ടുപോകുന്നവർക്കുള്ളത്. ദുബായിക്ക് പോകുമ്പോൾ ഇത്രയേറെ പെട്ടി കെട്ടി ചുമന്ന് കൊണ്ടുപോകുന്നത് എന്തിനാണ്. തിരികെ വരുമ്പോൾ ഇത്രയേറെ ല​ഗേജ് രേണുവിന് എവിടെ നിന്നാണ്?. എന്തി‌ന്റെ കാരിയറാണ് രേണു?.

ഇതെല്ലാം അന്വേഷിക്കപ്പെടണം. ഒരു മീഡിയ രേണുവിനെ പിന്തുണച്ച് വീഡിയോ ഇടുന്നുണ്ട്. അത് എന്തിനാണ്?. മാത്രമല്ല ആ ചാനൽ ജനറേറ്റ് ചെയ്യുന്നത് ദുബൈയിൽ നിന്നാണ്. അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തെ കുറിച്ച് മുമ്പും ഞാൻ വെളിപ്പെടുത്തിയിട്ടുണ്ട്. അവിടെ നിന്നും എന്തോ ഇവിടേക്ക് കടത്താനുള്ള ഇടനിലക്കാരിയായിട്ടാണ് രേണുവിനെ ഉപയോ​ഗിക്കുന്നതെന്ന് സംശയിക്കുന്നു.

Renu Sudhi Foreign Trips

സംതിങ് വെരി ഫിഷി. രേണു തിരികെ വരുമ്പോൾ ലെ​​ഗേജ് നന്നായി പരിശോധിച്ച ശേഷം മാത്രം എയർപോട്ടിൽ നിന്നും പുറത്തേക്ക് വിടാൻ പാടുള്ളു. എന്താണ് കാരി ചെയ്യുന്നതെന്ന് രേണുവിന് മാത്രമെ അറിയൂ. അതുപോലെ കിച്ചുവിന്റെ അമ്മയല്ല രേണു എന്നത് വലിയൊരു സത്യമാണ്. അമ്മയായിരുന്നവെങ്കിൽ താൻ മോശമായ രീതിയിൽ വസ്ത്രം ധരിച്ചാൽ എന്റെ മകൻ മറ്റുള്ളവരുടെ മുന്നിൽ അപമാനിതനാകുമെന്ന ബോധം വരുമായിരുന്നു രേണുവിന്.

അന്തസുള്ള അമ്മമാർ രേണു ചെയ്യുന്ന പ്രവൃത്തികൾ ചെയ്യില്ല എന്നുമായിരുന്നു ഷെഫീനയുടെ വാക്കുകൾ. ഏപ്രിൽ ആദ്യ വാരത്തോടെ മാത്രമെ രേണു തിരികെ നാട്ടിലെത്തു. ബി​ഗ് ബോസിനുശേഷമാണ് നിരന്തരം രേണു വിദേശത്തും പ്രമോഷനും മറ്റുമായി പോയി തുടങ്ങിയത്. അവിടെ നിന്നുള്ള വീ‍ഡിയോകളും രേണു പങ്കിടാറുണ്ട്.

കൊല്ലം സുധിയുടെ മൂത്ത മകനാണ് കിച്ചു. ആദ്യ വിവാഹത്തിലാണ് സുധിക്ക് കിച്ചു ജനിച്ചത്. പിന്നീട് നടന്റെ ആ ദാമ്പത്യം തകർന്നു. ശേഷം സുധി വീണ്ടും വിവാഹം കഴിച്ചു. അതും പരാജയപ്പെട്ടതോടെയാണ് രേണുവിനെ സുധി വിവാഹം ചെയ്യുന്നത്. രേണുവിൽ സുധിക്ക് റിതുൽ എന്നൊരു മകൻ കൂടിയുണ്ട്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X