എന്റെ ഭര്‍ത്താവായി വന്നത് മറ്റൊരാളാണെങ്കില്‍ ഞാന്‍ ഇങ്ങനെ ആകില്ലായിരുന്നു; നടി സോന നായര്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സോന നായര്‍. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കാറുള്ള സോന പ്രേക്ഷക പ്രശംസ നേടി എടുത്തിരുന്നു. 1996 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തൂവല്‍ക്കൊട്ടാരം എന്ന ചിത്രത്തിലെ ഹേമാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മലയാള ചലച്ചിത്രലോകത്തേക്ക് എത്തിയത്.
2004 ല്‍ മികച്ച നടിയ്ക്കുള്ള കാവേരി ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് സോന നായര്‍ക്ക് ലഭിച്ചിരുന്നു. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന രാച്ചിയമ്മ എന്ന ടെലിഫിലിമിലൂടെ ആയിരുന്നു പുരസ്‌കാരനേട്ടം. വിവാഹത്തിന് മുന്‍പ് തന്നെ സിനിമയിലേക്ക് എത്തിയെങ്കിലും വിവാഹശേഷവും സോന നായര്‍ അഭിനയത്തില്‍ സജീവമായിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവിനെ കുറിച്ച് സോന പറയുന്ന വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.

'ആളുകള്‍ എന്നെ അറിഞ്ഞ് തുടങ്ങിയതു വിവാഹത്തിന് ശേഷമായിരുന്നു. കാരണം വിവാഹത്തിന് ശേഷം ആണ് എനിക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചത്. എനിക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കിയത് എന്റെ വീട്ടുകാരണ്. ഒരുപക്ഷെ അദ്ദേഹത്തിന് പകരം എന്റെ ഭര്‍ത്താവായി മറ്റൊരാളാണ് വന്നിരുന്നതെങ്കില്‍ ഞാന്‍ ഒരിക്കലും ഇങ്ങനെ ആകില്ലായിരുന്നു.
Recommended Video
ഒരു പക്ഷെ മറ്റേതെങ്കിലും ജോലിക്ക് പോയോ അല്ലെങ്കില്‍ സാദാ ഒരു വീട്ടമ്മയായോ ഞാന്‍ കാലം കഴിച്ചേനെ. ഇന്നെനിക്ക് അഭിനയ ലോകത്ത് എന്തെങ്കിലും ഒരു സ്ഥാനം ഉണ്ടെങ്കില്‍ അതിന്റെ പിന്നില്‍ എന്റെ ഭര്‍ത്താവിന്റെ പിന്തുണ ഉള്ളത് കൊണ്ട് മാത്രം ആണ്. എന്റെ പ്രേക്ഷകരിലധികവും സ്ത്രീകളാണ്. സീരിയലുകള്‍ ചെയ്യുന്നതു കൊണ്ടാണ് എനിക്ക് സ്ത്രീ പ്രേക്ഷകരെ ലഭിച്ചത്. നമ്മള്‍ പുറത്തൊക്കെ പോകുമമ്പോള്‍ നമ്മളെ കണ്ടിട്ട് അവര്‍ ഓടി വരുകയും സെല്‍ഫി എടുക്കുകയും ഒക്കെ ചെയ്യാറുണ്ട്. അപ്പോള്‍ നമുക്കും ലഭിക്കുക വലിയ സന്തോഷം ആയിരിക്കും' എന്നാണ് ഒരു അഭിമുഖത്തില്‍ സോന നായര്‍ പങ്കുവച്ചെത്.


Click it and Unblock the Notifications











