സോന നായരുടെ കൈ ചെമ്പില്‍ കുടുങ്ങി! ലൊക്കേഷനിലെ ഇടവേളയില്‍ താരങ്ങള്‍ ചെയ്തത്? വീഡിയോ കാണൂ!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് സീതകല്യാണം. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത് വരുന്ന പരമ്പരയ്ക്ക് തിരക്കഥയൊരുക്കുന്നത് സംഗീത മോഹനാണ്. നേരത്തെ അഭിനേത്രിയായി നിറഞ്ഞുനിന്ന താരം ഇപ്പോള്‍ എഴുത്തുകാരിയായി മാറിയിരിക്കുകയാണ്. അപ്രതീക്ഷിത സംഭവങ്ങളുമായി പരമ്പര മുന്നേറുകയാണ്. പ്രേക്ഷകര്‍ക്ക് സുപരിചിതരായവര്‍ക്ക് പുറമെ കണ്ട് പരിചയമില്ലാത്തവരുമൊക്കെ സീതാകല്യാണത്തിനായി അണിനിരക്കുന്നുണ്ട്. പരമ്പരയിലെ താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ക്ഷണനേരം കൊണ്ടാണ് താരങ്ങളുടെ പോസ്റ്റുകളും ലൊക്കേഷന്‍ വീഡിയോയുമൊക്കെ തരംഗമായി മാറുന്നത്.
സോന നായര്‍, രൂപശ്രീ, അനൂപ് കൃഷ്ണന്‍, റെനീഷ, ജിത്തു, ധന്യ മേരി വര്‍ഗീസ് തുടങ്ങിയ താരങ്ങളുടെ ഡബ്‌സ്മാഷ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗംഗ- നകുലന്‍ തിരുവനന്തപുരം വേര്‍ഷന്‍, തമിഴ് ഗാനം, പൊന്‍പൂവേ തുടങ്ങിയ രംഗങ്ങളാണ് താരങ്ങള്‍ അനുകരിച്ചത്. കൈയ്യില്‍ ചെമ്പ് ചുരുങ്ങിയ സമയത്തുള്ള ഡയലോഗുമായാണ് സോന നായര്‍ എത്തിയത്. ചെന്ന് മാറ്റാന്‍ നോക്കുന്നതും പിന്നീടുള്ള രംഗങ്ങളും ചിരിയുണര്‍ത്തുന്നതാണ്. തമിഴകത്തെ സുപ്രസിദ്ധ ഡയലോഗുകളുമായാണ് റെനീഷയും ജിത്തുവും എത്തിയത്. ഭാര്യഭര്‍ത്താക്കന്‍മാരായാണ് ഇരുവരും അഭിനയിക്കുന്നത്.

സീതാകല്യാണത്തിലെ നായകനായ അനൂപ് കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. തന്നെ ചൊറിയാനെത്തിയ വിമര്‍ശകന്റെ സന്ദേശം സ്‌ക്രീന്‍ ഷോട്ടായി പങ്കുവെച്ചായിരുന്നു താരമെത്തിയത്. വല്ല വാര്‍ക്കപ്പണിക്ക് പോയ്ക്കൂടെയെന്നായിരുന്നു വിമര്‍ശകന്റെ ചോദ്യം. സീരിയല്‍ കാണാന്‍ താല്‍പര്യമില്ലെങ്കില്‍ ചാനല്‍ മാറ്റിയാല്‍പ്പോരേയെന്നായിരുന്നു താരം ചോദിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ഡബ്‌സ്മാഷ് വീഡിയോ കാണാം.


Click it and Unblock the Notifications











