ടിക് ടോക്കില്‍ തിളങ്ങി സോന നായരും! സോഷ്യല്‍ മീഡിയയില്‍ തരംഗമായി വീഡിയോ! കാണൂ!

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് സോന നായര്‍. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവിസ്മരണീയമാക്കാനുള്ള കഴിവുണ്ടെന്ന് ഈ താരം നേരത്തെ തന്നെ തെളിയിച്ചിരുന്നു. തൂവല്‍ക്കൊട്ടാരം എന്ന സിനിമയിലൂടെയാണ് താരം തുടക്കം കുറിച്ചത്. സിനിമയ്ക്കപ്പുറത്ത് ടെലിവിഷനിലും സജീവമാണ് സോന നായര്‍. റിയാലിറ്റി ഷോകളിലെ ജഡ്ജായും താരമെത്തയിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സീതാകല്യാണത്തിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അഭിനയത്തിനിടയിലെ ഇടവേളകളില്‍ ടിക് ടോക്കുള്‍പ്പടെയുള്ള വിനോദങ്ങളും താരങ്ങള്‍ പരീക്ഷിക്കാറുണ്ട്. ഇത്തരത്തിലുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുമുണ്ട്. കേള്‍ക്കുമ്പോള്‍ത്തന്നെ ചിരി വരുന്ന തരത്തിലുള്ള തമാശരംഗങ്ങളുമായാണ് സോന നായര്‍ എത്തിയിട്ടുള്ളത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട തമിഴ് ഗാനവുമായും താരമെത്തിയിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരയായ സീതാലകല്യാണത്തിന്റെ ലൊക്കേഷനിടയില്‍ വെച്ചുള്ള ടിക്ക് ടോക്കാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി സന്യാസിവേഷത്തിലാണ് സോന നായര്‍ സീതകല്യാണത്തില്‍ എത്തിയത്.

Sona Nair

താരങ്ങളും താരപുത്രികളുമൊക്കെ ടിക്ക് ടോക്ക് വീഡിയോയിലൂടെ ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. മീനാക്ഷി ദിലീപ്, മനോജ് കെ ജയന്റെ കുഞ്ഞാറ്റ തുടങ്ങി നിരവധി പേരായിരുന്നു ടിക്ക് ടോക്ക് വീഡിയോയുമായി എത്തിയത്. നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറലായി മാറുന്നത്. സോന നായരുടെ ടിക് ടോക് വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X