»   » പാര്‍വ്വതി ദേവി ബിക്കിനിയിട്ടു; തെറിയഭിഷേകം സഹിക്കാന്‍ വയ്യാതെ നടി എന്ത് ചെയ്തു?

പാര്‍വ്വതി ദേവി ബിക്കിനിയിട്ടു; തെറിയഭിഷേകം സഹിക്കാന്‍ വയ്യാതെ നടി എന്ത് ചെയ്തു?

By: Rohini
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളെയും സീരിയല്‍ താരങ്ങളെയും വെറും കഥാപാത്രങ്ങളായിട്ടല്ല മിക്ക പ്രേക്ഷകരും കാണുന്നത്. സിനിമാ താരങ്ങളെ സംബന്ധിച്ചാണെങ്കില്‍ ഒരു വേഷം മാറി മറ്റൊരു വേഷം സ്വീകരിക്കുമ്പോഴേക്കും ആദ്യത്തെ കഥാപാത്രത്തെ മറന്നിരിയ്ക്കും. എന്നാല്‍ സീരിയല്‍ താരങ്ങള്‍ മൂന്ന് നാല് വര്‍ഷം ഒരേ കഥാപാത്രമായിട്ടാണ് എത്തുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് ആ കഥാപാത്രത്തെ മാത്രമേ അറിയൂ, വ്യക്തികളെ അറിയില്ല.

ഇങ്ങനെ കഥാപാത്രങ്ങളോടുള്ള അടുപ്പം കാരണം പൊതുനിരത്തില്‍ സീരിയല്‍ താരങ്ങളെ ആക്രമിച്ചതായി പലപ്പോഴും കേട്ടിട്ടുണ്ട്. ഇപ്പോള്‍ പണി കിട്ടിയിരിയ്ക്കുന്നത് ഒരു ഹിന്ദി സീരിയല്‍ നടിയ്ക്കാണ്. ദേവോം കി ദേവ് മഹാദേവ് എന്ന സീരിയലില്‍ പാര്‍വ്വതി ദേവിയായി പ്രത്യക്ഷപ്പെട്ട നടി സൊനാരിക ഭദോരിയ ഇപ്പോഴും പ്രേക്ഷക മനസ്സില്‍ സാക്ഷാല്‍ പാര്‍വ്വതി ദേവി തന്നെയാണ്.

ഇക്കഴിഞ്ഞ ദിവസം സൊനാരിക തന്റെ ബിക്കിനി ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. പാര്‍വ്വതി ദേവിയായി മനസ്സില്‍ പ്രതിഷ്ഠിച്ച നടിയെ ബിക്കിനി വേഷത്തില്‍ കണ്ടതും സദാചാര പൊലീസുകാര്‍ ഇളകി മറിഞ്ഞു. തെറിയഭിഷേകം സഹിക്കാന്‍ വയ്യാതെ ഒടുവില്‍ നടി ഫോട്ടോ ഡിലീറ്റ് ചെയ്ത് തലയൂരി. തുടര്‍ന്ന് വായിക്കൂ...

പാര്‍വ്വതി ദേവി ബിക്കിനിയിട്ടു; തെറിയഭിഷേകം സഹിക്കാന്‍ വയ്യാതെ നടി എന്ത് ചെയ്തു?

ഹിന്ദിയില്‍ ദേവോം കി ദേവ് മഹാദേവ് എന്ന സീരിയല്‍ കൈലാസ നാഥന്‍ എന്ന പേരില്‍ മലയാളത്തില്‍ ഏഷ്യനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

പാര്‍വ്വതി ദേവി ബിക്കിനിയിട്ടു; തെറിയഭിഷേകം സഹിക്കാന്‍ വയ്യാതെ നടി എന്ത് ചെയ്തു?

കൈലാസനാഥനിലൂടെ ഏറെ ശ്രദ്ധിയ്ക്കപ്പെട്ട സൊനാരിക തന്റെ അവധിക്കാലം ആഘോഷിയ്ക്കാനാണ് ബിക്കിനി ധരിച്ചത്. ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു

പാര്‍വ്വതി ദേവി ബിക്കിനിയിട്ടു; തെറിയഭിഷേകം സഹിക്കാന്‍ വയ്യാതെ നടി എന്ത് ചെയ്തു?

തങ്ങളുടെ ആരാധന ദേവിയുടെ സ്ഥാനത്ത് കാണുന്ന നടി ബിക്കിനി ഇട്ടാല്‍ എന്താവും അവസ്ഥ. ഹാലിളകിയ ആരാധകര്‍ നടിയ്‌ക്കെതിരെ രംഗത്ത് വന്നു.

പാര്‍വ്വതി ദേവി ബിക്കിനിയിട്ടു; തെറിയഭിഷേകം സഹിക്കാന്‍ വയ്യാതെ നടി എന്ത് ചെയ്തു?

ശാപവാക്കുകളും തെറിയഭിഷേകവും സഹിക്കവയ്യാതെ നടിയ്ക്ക് ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യേണ്ടി വന്നു.

English summary
Sonarika Bhadoria aka Parvati is sizzling hot in a bikini
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam