twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ സ്വപ്‌നമാണ് യാഥര്‍ഥ്യമായത്, രാജ്യം കീഴടക്കിയ രാജാവിന്റെ സന്തോഷത്തിലാണ് ഞാനെന്ന് നടന്‍ സൂരജ് സണ്‍

    |

    ടെലിവിഷന്‍ സീരിയലിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടനാണ് സൂരജ് സണ്‍. പാടാത്ത പൈങ്കിളി സീരിയലിലെ ദേവന്‍ എന്ന കഥാപാത്രമാണ് സൂരജിന് ജനപ്രീതി നേടി കൊടുത്തത്. സീരിയല്‍ ഹിറ്റായതിനൊപ്പം സൂരജും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ പെട്ടെന്നാണ് സീരിയലില്‍ നിന്നും താന്‍ പിന്മാറിയെന്ന് അറിയിച്ച് നടന്‍ എത്തുന്നത്. പിന്നീട് സീരിയലിലേക്ക് തിരിച്ച് വന്നില്ലെങ്കിലും സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരുമായി സംവദിക്കുന്നത് പതിവാണ്.

    ഏറ്റവുമൊടുവില്‍ സിനിമയിലും മുഖം കാണിച്ചതിന്റെ സന്തോഷത്തിലാണ് സൂരജിപ്പോള്‍. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ സിനിമയാണ് ഹൃദയം. തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി ഓടി കൊണ്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് സൂരജ് സണ്ണിന്റെ അരങ്ങേറ്റം. സിനിമയിലെ ചെറിയ സീനുകളില്‍ മാത്രമേ നടനുള്ളു എങ്കിലും അത് തന്നെ വലിയ സന്തോഷമുള്ള കാര്യമാണെന്നാണ് താരം പറയുന്നത്. ഒപ്പം തന്നെ വിമര്‍ശിക്കാന്‍ വരുന്നവര്‍ക്കുള്ള ചുട്ടമറുപടിയും നടന്‍ നല്‍കുന്നുണ്ട്.

    സിനിമ ഇറങ്ങുന്നതിനു മുന്നേ ഒരു ഇന്റര്‍വ്യൂല്‍ പറഞ്ഞിരുന്നു

    'ഓര്‍മ്മയില്‍ ഉണ്ടാവുമെന്ന വാക്ക്, എല്ലാവര്‍ക്കും നമസ്‌ക്കാരം. ഇത് എന്റെ മനസ്സ്. ഹൃദയം സിനിമ ഞാന്‍ അതില്‍ ഉണ്ട് എന്നു മാത്രം പറഞ്ഞു. പ്രതീക്ഷയോടെ എന്നെ സ്‌നേഹിക്കുന്നവര്‍ ബിഗ് സ്‌ക്രീനില്‍ കാണാന്‍ പോയി' എവിടാ നീ ഇന്റര്‍വെല്ലിന് ശേഷമാണോ മുന്നേ ആണോ, എവിടാ ഡോ കാണുന്നില്ലാലോ..' 'കള്ളം പറഞ്ഞതാണോ...' അങ്ങനെ അങ്ങനെ 100 ചോദ്യം.. സിനിമ ഇറങ്ങുന്നതിനു മുന്നേ ഒരു ഇന്റര്‍വ്യൂല്‍ ഞാന്‍ പറയാന്‍ ഇടയുണ്ടായി, സിനിമ സമയം കൂടുകയാണെങ്കില്‍ ചിലപ്പോള്‍ കട്ട് ചെയ്‌തേക്കാം എന്ന്.

    രാജ്യം കീഴടക്കിയ രാജാവിന്റെ സന്തോഷത്തിലാണ്

    എങ്കിലും ഞാന്‍ ഒരുപാട് സന്തോഷവാനാണ്. കുറഞ്ഞ സമയമെങ്കിലും അവരുടെ കൂടെ നില്‍ക്കാന്‍ സാധിച്ചു എന്ന്. അരി ചാക്കില്‍ പഞ്ചസാര മണി വീണ പോലെ ഉള്ള സീന്‍ ആണോ ഇത്ര കൊട്ടിഘോഷിച്ചത് എന്ന്, പറയുന്നവര്‍ക്ക് അറിയോ രാജ്യം കീഴടക്കിയ രാജാവിന്റെ സന്തോഷത്തിലാണ് ഞാനെന്ന്. എന്റെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമായതെന്നു. അത് അങ്ങനെയൊന്നും അറിയാന്‍ സാധിക്കില്ല.. 'ഓര്‍മിക്കുമെന്ന വാക്ക്'- പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഹൃദയം ഷാഫി ചെമ്മാട് സാര്‍ പറഞ്ഞല്ലോ എന്നോട് ചെറിയ സീന്‍ അഭിനയിച്ചു കണ്ടതിന് സന്തോഷം ഒരുപാട് നന്ദി എന്ന്.

    തെലുങ്കിലെ വലിയ നടന്‍ കാലില്‍ ഇക്കിളിയാക്കി; എല്ലാവരുടെയും മുന്നില്‍ വെച്ച് മറുപടി കൊടുത്തെന്ന് രാധിക ആപ്‌തേതെലുങ്കിലെ വലിയ നടന്‍ കാലില്‍ ഇക്കിളിയാക്കി; എല്ലാവരുടെയും മുന്നില്‍ വെച്ച് മറുപടി കൊടുത്തെന്ന് രാധിക ആപ്‌തേ

    എന്നോട് രണ്ടു വാക്ക് സംസാരിച്ചതിന് ഞാനല്ലേ നന്ദി പറയേണ്ടത്

    ഈ വലിയ സിനിമയില്‍ എന്നെ ഒരാളെ ഓര്‍ത്തതിനു. ഇത്രയും തിരക്കിനിടയില്‍ എനിക്ക് വേണ്ടി കുറച്ച് സമയം കണ്ടെത്തി വിളിച്ചതിന്, എന്നോട് രണ്ടു വാക്ക് സംസാരിച്ചതിന് ഞാനല്ലേ നന്ദി പറയേണ്ടത്..? അതുപോലെ തന്നെ പ്രശാന്ത് അമരവിള അദ്ദേഹത്തിന്റെ സ്‌നേഹത്തിനും സഹായത്തിനും നന്ദി പറഞ്ഞാല്‍ മതിയാവില്ല. ഒരുപാട് ഒരുപാട് നന്ദി പറയുന്നു. എല്ലാവരോടും. ഹൃദയത്തിലെ നല്ല മനസ്സുള്ളവരോട്.. വിനീത് ഏട്ടന്‍, വിശാഖ് ഏട്ടന്‍ എല്ലാവരോടും.. എന്നുമാണ് സൂരജ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

    സഹായിയായ സ്ത്രീയെ വെള്ളിത്തില്‍ തള്ളിയിട്ട് താരപുത്രിയുടെ തമാശ; ലേശം കടുത്ത് പോയില്ലെന്ന് ആരാധകരുംസഹായിയായ സ്ത്രീയെ വെള്ളിത്തില്‍ തള്ളിയിട്ട് താരപുത്രിയുടെ തമാശ; ലേശം കടുത്ത് പോയില്ലെന്ന് ആരാധകരും

    Recommended Video

    നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam
    കൂടുതല്‍ ആളുകളും കണ്ടത് ഏട്ടനെ മാത്രമാകും

    എത്ര സമയം ഉണ്ടായിരുന്നു, എത്ര സീനില്‍ ഉണ്ടായിരുന്നു, എന്നതില്‍ അല്ല, നമ്മളെ ആ ചെറിയ സമയം കൊണ്ട് ആരൊക്കെ മനസിലാക്കുന്നു എന്നതിലും, നമ്മളും ആ ഫിലിംന്റെ ഭാഗം ആയിരുന്നല്ലോ എന്നതുമാണ്.. നമ്മള്‍ നല്ലത് ചെയ്യുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കും അംഗീകരിക്കും അവസരം ഒരുക്കും.. എന്നാണ് ഒരു ആരാധകന്‍ സൂരജിനോട് പറയുന്നത്. പറയുന്നവര്‍ പറയട്ടെ ഏട്ടാ.. ആ സീനില്‍ എത്ര ആളുകള്‍ ഉണ്ടാരുന്നു. പക്ഷേ കൂടുതല്‍ ആളുകളും കണ്ടത് ഏട്ടനെ മാത്രമാകും. അത് ഏട്ടനെ സ്‌നേഹിക്കുന്നവര്‍ക്ക് മാത്രമേ മനസിലാകൂ. സൂരജ് എത്രത്തോളം ഈ ഫീല്‍ഡിനെ സ്‌നേഹികുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്ന് മനസ്സിലാകാന്‍ വേറെ ഒന്നും വേണ്ട. സൂരജേട്ടനെ കാണാന്‍ വേണ്ടി മാത്രം ഞാന്‍ ഫിലിം കണ്ടു. എന്നിങ്ങനെ നിരവധി പേരാണ് സൂരജിന്റെ സിനിമ കണ്ട അഭിപ്രായം രേഖപ്പെടുത്തി എത്തിയിരിക്കുന്നത്.

    Read more about: actor serial
    English summary
    Sooraj Sun About Pranav Mohanlal And Vineeth Srinivasn Movie Hridyam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X