twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സീരിയലില്‍ നിന്ന് പിന്മാറുക മാത്രമേ വഴി ഉണ്ടായിരുന്നുള്ളു; വേദന പങ്കുവെച്ച് പാടാത്ത പൈങ്കിളിയിലെ നായകന്‍ സൂരജ്

    |

    റേറ്റിങ്ങില്‍ മുന്നിലേക്ക് കുതിക്കുകയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിൡസീരിയല്‍. ഇതിനിടെ സീരിയലിലെ നായകനെ കാണുന്നില്ലെന്ന പരാതിയുമായി പ്രേക്ഷകരും രംഗത്ത് വന്നു. നടന്‍ സൂരജ് സണ്‍ ആണ് ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. സീരിയല്‍ വലിയ വിജയമാകുമ്പോള്‍ നായകനെ മാറ്റിയോ എന്ന സംശയങ്ങളും ഉയര്‍ന്ന് വന്നു.

    സാരിയഴകിൽ മനോഹരിയായി പ്രിയാമണി, നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ് കാണാം

    ഒടുവില്‍ ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കാസര്‍ഗോഡുകാരനായ സൈനി എന്ന പുതിയൊരു താരം എത്തുകയാണ്. പുതിയ നായകന്‍ വരുന്നുവെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ താന്‍ സീരിയലില്‍ നിന്നും പിന്മാറിയതിന്റെ കാരണം വിശദമാക്കി നടന്‍ സൂരജ് സണ്‍ എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ പേജില്‍ സൂരജ് പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം....

     സീരിയലില്‍ നിന്നുള്ള പിന്മാറ്റത്തെ കുറിച്ച് സൂരജ്

    നമസ്‌കാരം, നമ്മള്‍ കണ്ടിട്ട് കുറച്ചു ദിവസങ്ങള്‍ ആയി. ദേവ എവിടെയാണ്, എവിടെ പോയി. എന്താണ് ഇപ്പോള്‍ കാണാത്തത് തുടങ്ങിയ നിങ്ങളുടെ ചോദ്യങ്ങള്‍ വായിച്ചു ഞാന്‍ നിങ്ങളുടെ സ്‌നേഹം തൊട്ടറിയുന്നുണ്ടായിരുന്നു. കണ്ണൂരിലെ പാനൂരിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് വന്ന എനിക്ക് നിങ്ങളുടെ സ്‌നേഹവും പിന്തുണയും ആണ് ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ പ്രതിസന്ധിയില്‍ പിടിച്ചു നില്‍ക്കാന്‍ ലഭിച്ച ഊര്‍ജം.

      സീരിയലില്‍ നിന്നുള്ള പിന്മാറ്റത്തെ കുറിച്ച് സൂരജ്

    അഭിനയ മോഹവും ആയി നടന്ന സൂരജ് എന്ന ചെറുപ്പക്കാരനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് ഏഷ്യാനെറ്റും മെരി ലാന്‍ഡ് എന്ന നിര്‍മ്മാണ കമ്പനിയുമാണ്. പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ കൂടി എന്നെ മലയാളിയ്ക്ക് പരിചയപ്പെടുത്തിയ സംവിധായകന്‍ സുധീഷ് ശങ്കര്‍സാര്‍ എനിയ്ക്കു ഗുരുവാണ്. ഇവരോടൊക്കെ ഉള്ള നന്ദിയും കടപ്പാടും പറഞ്ഞാല്‍ തീരുന്നതല്ല. ഇനി നിങ്ങള്‍ കാത്തിരുന്ന ചോദ്യത്തിന് ഉള്ള ഉത്തരം. എന്ത് കൊണ്ടാണ് ഞാന്‍ സീരിയലില്‍ നിന്ന് പിന്മാറിയത്?.

      സീരിയലില്‍ നിന്നുള്ള പിന്മാറ്റത്തെ കുറിച്ച് സൂരജ്

    കഴിഞ്ഞ ഷെഡ്യൂള്‍ കഴിഞ്ഞു നാട്ടില്‍ എത്തിയ എനിയ്ക്കു ചെറിയ ബാക്ക് പെയിന്‍ ഉണ്ടായിരുന്നു. നീണ്ട ദൂരം ഡ്രൈവ് ചെയ്തതാകും കാരണം എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ രണ്ട് ദിവസം പിന്നിട്ടതോടെ വേദന അസഹനീയമായി. അടുത്തുള്ള ആശുപത്രിയില്‍ എത്തിയപ്പോള്‍ ആണ് ബാക്ക് ബോണിന് ചെറിയ പ്രശ്‌നം ഉണ്ടെന്നു മനസ്സിലാക്കുന്നത്. തുടര്‍ന്ന് അവര്‍ എന്നെ മംഗലാപുരത്തേക്ക് റെഫര്‍ ചെയ്തു. പൂര്‍ണ്ണ വിശ്രമവും ചികിത്സയും ആണ് മംഗലാപുരത്തു നിന്ന് കിട്ടിയ നിര്‍ദേശം.

       സീരിയലില്‍ നിന്നുള്ള പിന്മാറ്റത്തെ കുറിച്ച് സൂരജ്

    എങ്കിലും അടുത്ത ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യാന്‍ കഴിയും എന്നായിരുന്നു പ്രതീക്ഷ. ആദ്യം പത്തു ദിവസം വിശ്രമം പറഞ്ഞ എനി്ക്ക് പിന്നീട് വീണ്ടും ഡോക്ടര്‍ വിശ്രമം നിര്‍ദേശിക്കുക ആയിരുന്നു. ഇതോടെ സീരിയലില്‍ നിന്ന് പിന്മാറുക മാത്രമേ വഴി ഉണ്ടായിരുന്നുള്ളു. നിങ്ങള്‍ക്ക് മനസ്സിലാകുമല്ലോ സീരിയല്‍ ഒരു വ്യവസായം കൂടി ആണ്. നായകന്‍ ഇല്ലാതെ കൂടുതല്‍ കാലം കൊണ്ട് പോകുക എന്നത് ആ സീരിയലിനു വലിയ കോട്ടം ആകും ഉണ്ടാക്കുക. എന്റെ സീരിയല്‍ ടീം എനിക്ക് എല്ലാ വിധ പിന്തുണയും തരാം എന്ന് അറിയിക്കുകയും തിരികെ ജോയിന്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിയ്ക്കുകയും ചെയ്തിരുന്നു.

    Recommended Video

    Chakkappazham Fame Arjun Finally Revealed The Reason For Quitting The Show
        സീരിയലില്‍ നിന്നുള്ള പിന്മാറ്റത്തെ കുറിച്ച് സൂരജ്

    പക്ഷെ തീര്‍ത്തും മോശമായ എന്റെ ആരോഗ്യനില അവര്‍ക്ക് ഒരു ബാധ്യത ആകും എന്ന് എനിക്കു അവരെക്കാള്‍ ഉറപ്പുണ്ട്. അത് കൊണ്ടാണ് തല്‍ക്കാലത്തേക്ക് ഈ ഒരു പിന്മാറ്റം. എന്റെ പ്രിയപ്പെട്ടവരായ നിങ്ങള്‍ ആണ് എന്നെ വളര്‍ത്തിയത്. നിങ്ങള്‍ക്ക് മുന്നില്‍ തന്നെ ഞാന്‍ ഉണ്ടാകും. ഇതൊരു താല്‍ക്കാലിക ഇടവേള മാത്രം ആണ്. കൂടുതല്‍ കരുത്തോടെ നിങ്ങളിലേക്ക് ഞാന്‍ മടങ്ങി വരും എന്ന് ഉറപ്പു പറയുന്നു. എന്ന് നിങ്ങളുടെ സ്വന്തം ദേവ എന്ന സൂരജ് സണ്‍.

    Read more about: serial സീരിയല്‍
    English summary
    Sooraj Sun Opens Up Why He Step Back from Asianet's Padatha Painkili Serial
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X