India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത വ്യക്തിയാണ് അദ്ദേഹം, കലാഭവൻ മണിയെ കുറിച്ച് സൂരജ് സൺ...

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സൂരജ് സൺ. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെയാണ് സൂരജ് മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത്. ദേവ എന്ന കഥാപാത്രമായി മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ നടൻ ജീവിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സീരിയലിൽ അഭിനയിക്കുന്നതിന് മുൻപ് തന്നെ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. നടൻ പങ്കുവെയ്ക്കുന്ന മോട്ടിവേഷൻ വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലും ആയിരുന്നു.

  വിവാഹമോചനം, അർബുദത്തോടുള്ള പോരാട്ടം; നടിയെ ശക്തയാക്കിയത് ഈ പോസിറ്റീവ് വൈബാണ്...

  ഇപ്പോഴിത സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്നടന്റ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. കലാഭവൻ മണിയെ കുറിച്ചാണ് സൂരജ് വാചാലനാവുന്നത്. നമ്മുടെയൊക്കെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത വ്യക്തികളിൽ ഒരാളായിരുന്നു കലാഭവൻ മണിച്ചേട്ടൻ എന്നാണ് നടൻ പറയുന്നത്. ആർഎൽവി രാമകൃഷ്ണനോടൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ടാണ് കലാഭവൻ മണിയെ കുറിച്ച് പറഞ്ഞത്. താരസംഘടനയായ അമ്മയിൽ വെച്ചാണ് ഇരുവരും കണ്ടു മുട്ടിയത്. സൂരജിന്റെ വാക്കുകൾ ഇങ്ങനെ...

  ചാന്ത്പൊട്ടിലെ ഇന്റിമേന്‌റ് രംഗം ഉണ്ടായത് ഇങ്ങനെ, ഗോപിക അന്ന് പറഞ്ഞതിനെ കുറിച്ച് ലാൽ ജോസ്

  നമ്മുടെയൊക്കെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത വ്യക്തികളിൽ ഒരാളായിരുന്നു കലാഭവൻ മണിച്ചേട്ടൻ. ഒരിക്കൽ അദ്ദേഹത്തെ യാദൃശ്ചികമായി കാണാൻ ഇടയായി അന്ന് അങ്ങേ അറ്റം സന്തോഷവും അഭിമാനവും തോന്നിയിരുന്നു. അതുപോലെ തന്നെ ഇന്ന് യാദൃശ്ചികമായിഅദ്ദേഹത്തിന്റെ അനുജനെ, Dr. RLV രാമകൃഷ്ണൻ ചേട്ടനെ പരിചയപ്പെടാനുള്ള അവസരം കിട്ടി. അദ്ദേഹത്തിൽ ഞാൻ കണ്ടത് മണിച്ചേട്ടനെ തന്നെയായിരുന്നു. മണിച്ചേട്ടനെ കുറിച്ചായിരുന്നു ഞങ്ങൾ സംസാരിച്ചതും. നാടൻ പാട്ടിന്റെ രാജകുമാരനും സകലകലാ വല്ലഭവനും സൗത്ത് ഇന്ത്യൻ സിനിമകളിലെല്ലാം സജീവവുമായിരുന്ന മണിച്ചേട്ടനെ നമുക്ക് നഷ്ടമായിട്ട് ഈ മാർച്ച്‌ 6 വരുമ്പോൾ 6 വർഷമാകുമെന്ന് ഇപ്പോഴും ഉൾകൊള്ളാൻ പറ്റുന്നില്ല എന്നതാണ് സത്യം.

  സിനിമകളിൽ ആയിക്കോട്ടെ സ്റ്റേജ് ഷോസിൽ ആയിക്കോട്ടെ താരജാഡകൾ ഒന്നും പ്രകടിപ്പിക്കാതെ , പ്രേക്ഷകരിലെയ്ക്കും ജനങ്ങളിലെയ്ക്കും വളരെ പെട്ടെന്ന് ഇഴുകി ചേരാൻ മണിച്ചേട്ടനോളം കഴിവ് വേറെ ആർക്കുമില്ല. കരുമാടിക്കുട്ടനായും, വാസന്തിയും ലക്ഷ്മിയും ഞാനും എന്ന സിനിമയിലെ രാമുവായും, ആകാശത്തിലെ പറവകളിലെ ഉടുമ്പ് വാസുവായുമൊക്കെ അദ്ദേഹം പകർന്നാടിയപ്പോൾ പ്രേക്ഷക മനസ്സിൽ പകരം വെയ്ക്കാനില്ലാത്ത താരമായും വ്യക്തിയായും അദ്ദേഹം മാറുവായിരുന്നു. അകാലത്തിൽ വിട്ടു പോയ അദ്ദേഹത്തെ ഒരു നോക്കെങ്കിലും അവസാനമായി കാണാൻ ഒഴുകിയെത്തിയ ജനക്കൂട്ടത്തിനെ നമ്മൾ കണ്ടതാണ്, ആ മരണ വാർത്ത ഓരോ സിനിമ ആസ്വാദാകനും ഏറെ വേദനയോടെയാണ് ഏറ്റു വാങ്ങിയതും. ഇന്നും കഥാപത്രങ്ങളിലൂടെ, നാടൻ പാട്ടുകളിലൂടെയൊക്കെ നമുക്ക് മുന്നിൽ അണയാത്ത ദീപമായി ഈ അതുല്യ പ്രതിഭാസം ഉണ്ടാകുമെന്നാണ് എന്റെ വിശ്വാസം. ഈ മണിനാദം ഒരിക്കലും നിലയ്ക്കില്ല. നിലയ്ക്കാൻ നമ്മൾ പ്രേക്ഷകർ അനുവദിക്കില്ല എന്ന് നിങ്ങളുടെ സ്വന്തം സൂരജ് സൺ എന്ന് നടൻ കുറിച്ചു.

  നടന്റെ വാക്കുകൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. ആശംസയുമായി ആരാധകർ എത്തുന്നുണ്ട്. പുതിയ സിനിമയിൽ അഭിനയിക്കുന്നുണ്ടോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. മലയാള സിനിമക്ക് പകരം വെയ്ക്കാൻ പറ്റാത്ത പ്രതിഭ, മണിച്ചേട്ടനെ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും ആരാധകർ പറയുന്നു.അതെ മണിച്ചേട്ടനെ ഒരിക്കലും മറക്കാൻ കഴിയില്ല ഇന്നും ആ പേര് കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയും ഒരുപാട് ഇഷ്ട്ടമായിരുന്നു മണിച്ചേട്ടനെ miss you മണിച്ചേട്ടാ, മലയാള സിനിമക്ക് പകരം വെയ്ക്കാൻ ഇല്ലാത്ത പ്രതിഭ...രക്തബന്ധം നിലനിൽക്കുന്നിടത്തോളം മണിനാദം എന്നും നിലകൊള്ളും.... മരണമില്ലാത്ത ഇന്നും ഓരോ മനസ്സിലും ജീവിച്ചു പോകുന്ന വ്യക്തി ആണ്.. നമ്മുടെ മണിച്ചേട്ടൻ... എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ദിവസങ്ങൾക്ക് മുൻപ് സംവിധായകൻ ഷാജി കൈലാസിനോടൊപ്പമുള്ള ചിത്രം സൂരജ് പങ്കുവെച്ചിരുന്നു. പുതുവത്സരം ആശംസിച്ച് കൊണ്ടായിരുന്നു സന്തോഷം പങ്കുവച്ചത്. ചിത്രം പങ്കുവെച്ചതിന് പിന്നാലെ ഷാജി കൈലാസിന്റെ ചിത്രത്തിൽ സൂരജും ഉണ്ടോ എന്നുള്ള ചോദ്യവുമായി പ്രേക്ഷകർ എത്തിയിരുന്നു. '' Happy new year 🙏 എല്ലാ ദിവസവും തുടങ്ങുന്നത് വലിയ പ്രതീക്ഷയോടു കൂടിയാണ് അതുപോലെതന്നെ ഈ പുതുവർഷം തുടങ്ങിയതും വലിയ വലിയ സ്വപ്നങ്ങളും പ്രതീക്ഷകളിലൂടെയും തന്നെയാണ്. "2022"ഈ പുതുവർഷതിലെ അപ്രതീക്ഷിതമായ ആദ്യ ഫോട്ടോ തന്നെ മാസ് ആക്ഷൻ സിനിമയുടെ തമ്പുരാനായ ഷാജി കൈലാസ് സാർ ന്റെ കൂടെയാണ്. മനസ്സിന്റെ ഉള്ളിലുള്ള ഭ്രാന്തമായ സ്വപ്നങ്ങൾ തേടിയുള്ള എന്റെ യാത്രകൾ അവസാനിക്കുന്നില്ല. അവസരത്തിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.. വലിയ പ്രതീക്ഷകളോടെ.... എന്നായിരുന്നു കുറിപ്പ്.

  Read more about: kalabhavan mani
  English summary
  Sooraj Sun Pens About Late Actor Kalabhavan Mani, Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X