ഒരു വീഴ്ചയില്‍ അവസാനിക്കില്ല; വെള്ളത്തില്‍ വരച്ചതല്ല തന്റെ സ്വപ്‌നങ്ങളെന്ന് പാടാത്ത പൈങ്കിളി താരം സൂരജ്

മലയാളത്തിലെ ടെലിവിഷന്‍ സീരിയലുകളില്‍ ഹിറ്റായി മാറി കൊണ്ടിരിക്കുകയാണ് പാടാത്ത പൈങ്കിളി. റേറ്റിങ്ങില്‍ മുന്‍പന്തിയില്‍ എത്തി നില്‍ക്കുമ്പോഴാണ് പാടാത്ത പൈങ്കിളിയിലെ നായകന്‍ അപ്രത്യക്ഷനാവുന്നത്. സൂരജ് സണ്‍ എന്ന നടന്‍ അവതരിപ്പിച്ചിരുന്ന ദേവ എന്ന കഥാപാത്രത്തെ കാണാതെ വന്നതോടെ പ്രേക്ഷകരും നിരാശയിലായി. ഒടുവില്‍ സീരിയലില്‍ നിന്നും പിന്മാറിയതായി അറിയിച്ച് സൂരജും രംഗത്ത് വന്നു.

തനിക്ക് പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് സീരിയല്‍ മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കാതെ വന്നതാണെന്നും മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നുമാണ് സൂരജ് പറഞ്ഞത്. ഒപ്പം ഇതുവരെ തന്ന പിന്തുണകള്‍ക്കുള്ള നന്ദിയും താരം അറിയിച്ചു. വൈകാതെ സീരിയലിലേക്ക് പുതിയൊരു നായകന്‍ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ഒരു വീഴ്ചയില്‍ അവസാനിക്കുന്നതല്ല തന്റെ സ്വപ്‌നങ്ങളെന്ന് പറയുകയാണ് താരം. സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് സൂരജ് എഴുതിയത്.

 sooraj-sun

'ഒരാള്‍ ഒരു അഭിനേതാവായി ജനങ്ങളുടെ മുന്നില്‍ അവന്റെ കഴിവുകള്‍ കാഴ്ച വെക്കുന്ന നിമിഷം. അവന്‍ അവിടെ എത്തുന്നതു വരെയുള്ള അവന്റെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ആരും കാണാനോ കേള്‍ക്കാനോ ഉണ്ടാവില്ല. പിന്നെ വാഴ്ത്തി പാടാനും താഴ്ത്തി പാടാനും ആയിരം പേര്‍ വരും. ഒരു വീഴ്ചയില്‍ അവസാനിക്കേണ്ടത് അല്ല എന്റെ സ്വപ്‌നങ്ങള്‍.

ഗ്ലാമറസ് ലുക്കിൽ ഷാരുഖ് ഖാൻ്റെ മകൾ, വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റത്തിനുള്ള ഒരുക്കമാണോ

Recommended Video

Chakkappazham Fame Arjun Finally Revealed The Reason For Quitting The Show

ഞാന്‍ എന്റെ സ്വപ്നങ്ങള്‍ വരച്ചത് വെള്ളത്തില്‍ അല്ല.. എന്റെ ഈ വിശ്രമവേള ഒരുപാട് അനുഭവങ്ങളും തിരിച്ചറിവുകളും എനിക്ക് സമ്മാനിച്ചു. തോല്‍വി വിജയത്തിന്റെ മുന്നോടിയാണ് എന്ന് കേട്ടിട്ടില്ലേ അത് തന്നെ സംഭവിക്കും. ദൈവവും, നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്റെ കൂടെ ഉണ്ടെങ്കില്‍.. ഈ സൂര്യന്‍ വരും പ്രഭാതങ്ങളില്‍ ഉദിച്ചു ഉയര്‍ന്നു തന്നെ നില്‍ക്കും

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X