ഞാന്‍ തളര്‍ന്നപ്പോള്‍ കൈപിടിച്ചുയര്‍ത്തി! നികത്താന്‍ കഴിയാത്ത ശൂന്യത! അച്ഛന്‍ പോയി! വേദന പങ്കിട്ട് സൂരജ്‌

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് സൂരജ് സണ്‍. പാടാത്ത പൈങ്കിളിയിലൂടെയായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയനായി മാറുകയായിരുന്നു. പരമ്പര വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു സൂരജ് പിന്‍വാങ്ങിയത്. ആരാധകരെ സംബന്ധിച്ച് തികച്ചും നിരാശപ്പെടുത്തുന്നൊരു കാര്യമായിരുന്നു ഇത്. വളരെ മോശമായിപ്പോയി എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അഭിനയ ജീവിതം അവസാനിപ്പിച്ചതല്ലെന്നും, ഇനിയും ഈ മേഖലയില്‍ തന്നെ തുടരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കായിരുന്നു പിന്നീട് സൂരജ് എത്തിയത്. ജീവിതത്തില്‍ എല്ലാമെല്ലാമായി കൂടെയുള്ള കുടുംബത്തെക്കുറിച്ചും സൂരജ് എപ്പോഴും വാചാലനാവാറുണ്ട്. ഇപ്പോഴിതാ അച്ഛന്റെ വിയോഗത്തെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

അന്നങ്ങനെ ചെയ്തതില്‍ കുറ്റബോധം! പഴയതെല്ലാം പൊടിതട്ടിയെടുത്ത് ഹന്‍സിക കൃഷ്ണ
അന്നങ്ങനെ ചെയ്തതില്‍ കുറ്റബോധം! പഴയതെല്ലാം പൊടിതട്ടിയെടുത്ത് ഹന്‍സിക കൃഷ്ണ

ഇന്നലെ വരെ ഒരു വിളിക്ക് ഒപ്പമുണ്ടായിരുന്ന അച്ഛൻ. എന്റെ ഓരോ സ്വപ്നങ്ങൾക്കും പിന്നിൽ നിന്ന കരുത്ത്. ഞാൻ തളർന്നപ്പോൾ കൈപിടിച്ച് ഉയർത്തിയ മനുഷ്യൻ. ഇന്ന് ഓർമ്മകളിൽ മാത്രം ജീവിക്കുന്നു. ഒരു മകന് നികത്താനാകാത്ത ഏറ്റവും വലിയ നഷ്ടം, അച്ഛന്റെ ശൂന്യത തന്നെയാണെന്നുമായിരുന്നു സൂരജ് കുറിച്ചത്. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി ആശ്വാസവാക്കുകളുമായെത്തിയത്.

Sooraj Sun latest post
Photo Credit: Sooraj Sun / Facebook

ജനിച്ചാൽ മരണം എന്നത് ഒരു സത്യവും പ്രകൃതി നിയമവുമാണ്. അച്ഛൻ്റെ ദേഹവിയോഗത്തിൽ, നിങ്ങളുടെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു. അച്ഛന്റെ വേർപാട് അനിയന് സഹിക്കാൻ പറ്റില്ല എന്ന് അറിയാം. എങ്കിലും, അത് താങ്ങാനുള്ള ശക്തി ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അച്ഛനെ നന്നായി നോക്കിയല്ലോ. ആ അനുഗ്രഹം നിങ്ങൾക്കെപ്പോഴുമുണ്ടാകും. മരണം ഒരു അനിവാര്യതയാണല്ലോ. എങ്കിലും സ്നേഹിക്കുന്നവർക്ക് അതെപ്പോഴും ഒരു വേദന തന്നെയാണ്. എല്ലാം സഹിക്കാൻ ഈശ്വരൻ മനസ്സിന് ശക്തി തരട്ടെ. വല്ലാത്ത ഒരു സങ്കടമായി. പെട്ടെന്ന് എന്തുപറ്റിയത് അച്ഛന്. ആ ചിരി ഒരുപാട് ഇഷ്ടമായിരുന്നു. അച്ഛന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നായിരുന്നു കമന്റുകളെല്ലാം.

എനിക്ക് മരുന്ന് തരുമോ എന്ന് ചോദിച്ച് സലീം അന്ന് വിളിച്ചു! അവസാന യാത്രയില്‍ ചന്തു ചെയ്തത്‌
എനിക്ക് മരുന്ന് തരുമോ എന്ന് ചോദിച്ച് സലീം അന്ന് വിളിച്ചു! അവസാന യാത്രയില്‍ ചന്തു ചെയ്തത്‌

അച്ഛന്റെയും അമ്മയുടെയും വീഡിയോസ് കാണിച്ചു ഞങ്ങളുടെ ഒക്കെയും പ്രിയപ്പെട്ടതായി അമ്മയും അച്ഛനും. അച്ഛനെയും അമ്മയെയും ചേർത്തുപിടിച്ചു ശബരിമലക്ക് പോയത് ഒരുപാടിഷ്ടം. മരിക്കും വരെ അച്ഛനെ നെഞ്ചോടു ചേർത്ത് പിടിച്ചില്ലേ. ഇത്രയും പുണ്യം വേറെ ഉണ്ടോ. സമാധാനിക്കുക എന്നെ ഈ അവസരത്തിൽ അനിയനോട് പറയാനുള്ളു. എല്ലാവരും ചോദിക്കുന്നു അച്ഛന്റെ കാര്യം, മറുപടി ഒന്നും കാണുന്നില്ല. എന്താണ്, എപ്പോഴാണ് ഒന്നും അറിയാൻ പറ്റുന്നില്ല. ഈ അവസാന നിമിഷം വരെയും നിങ്ങൾ അച്ഛനെ നന്നായി നോക്കിയില്ലേ. അതൊരു വലിയ കാര്യമാണ്. അച്ഛന്റെ നഷ്ടം അത് വളരെ വലുതാണ്. നിങ്ങളുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു. നിങ്ങൾ നല്ലൊരു മകനാണ്.

വലിയ വേദന മനസ്സിലാകും. ഞാൻ ഈ ലോകത്ത് ഒരുപാട് സ്നേഹിച്ചിരുന്നു എന്റെ അച്ഛനെ. നഷ്ടപ്പെട്ടിട്ട് ഒരു വർഷമാകുന്നു ഈ വരുന്ന ജൂൺ 16ന്. ലോകത്ത് ഒന്നിനും നികത്താൻ ആകാത്ത ആ ശൂന്യത ഓർത്ത് ഇന്നും ഒരു വിങ്ങൽ. അത്രമേൽ പ്രിയപ്പെട്ട എന്റെ അച്ഛൻ. ഈ വേർപാട് നൽകുന്ന വേദന മറികടക്കാൻ അങ്ങേക്ക് കഴിയട്ടെ. അച്ഛൻ തന്ന നല്ലൊരുപിടി ഗുണപാഠങ്ങൾ ഉണ്ടാലോ അതിൽ മുറുകെ പിടിച്ചു അമ്മയെയും കൂട്ടി ഇനിയും മുന്നോട്ടുപോകുക. ബ്രോ, പൊരുത്തപ്പെടാൻ വലിയ പ്രയാസമാണ്. ഇനി അങ്ങോട്ട് അങ്ങനെയൊക്കെ തന്നെയാണ്. എല്ലാവരും പറയും അതോർ‌ത്തിരിക്കരുത് എന്നൊക്കെ. അങ്ങനെ ജീവിച്ചവർക്കറിയാം ആ ശൂന്യത. എന്റെ അമ്മ ജനുവരി 15ന് മരിച്ച ശേഷം ഞാൻ അത് അറിഞ്ഞു കൊണ്ടിരിക്കുന്നു. കൂടുതൽ തിരക്കുകളിലേക്ക് കടക്കുക എന്നത് മാത്രം ആണ് പോംവഴി.അതിന് താങ്കൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X