എന്റെ തുടക്കം വളരെ നല്ലതാണെന്ന് എനിക്ക് ഉറപ്പുണ്ട്, സന്തോഷം പങ്കുവെച്ച് സൂരജ് സൺ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സൂരജ് സൺ. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെയാണ് സൂരജ് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത്. ദേവ എന്ന കഥാപാത്രമായി മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ നടൻ ജീവിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സീരിയലിൽ അഭിനയിക്കുന്നതിന് മുൻപ് തന്നെ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. നടൻ പങ്കുവെയ്ക്കുന്ന വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

 hrdayam

ഇപ്പോഴിത ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെയ്ക്കുകയാണ് താരം. സിനിമയാണ് എല്ലാവരുടേയും ആഗ്രഹം. ഇപ്പോഴിത ആ ആഗ്രഹത്തിലേയ്ക്ക് ചുവ‍ട് വെച്ചിരിക്കുകയാണ് സൂരജ്. അതും എല്ലാവരും ആഗ്രഹിക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെയാണ് നടൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.

നടന്‌റെ വാക്കുകൾ ഇങ്ങനെ... '' 2020 സെപ്റ്റംബർ 7 മെരിലാൻഡ് പ്രൊഡക്ഷൻ പാടാത്ത പൈങ്കിളി എന്ന ഏഷ്യാനെറ്റ് മിനിസ്ക്രീൻ സീരിയലിലൂടെ ജനമനസ്സുകളിലേക്ക് എന്നെ കൊണ്ടുവന്ന മെരിലാൻഡ് പ്രൊഡ്യൂസർ മുരുകൻ സാർ ( ഡയറക്ടർ)സുധീഷ് ശങ്കർ സാർ വർഷങ്ങളായുള്ള സിനിമ എന്ന സ്വപ്നത്തിന്റെ സാഫല്യവും എനിക്ക് നേടിത്തന്നത് ആവേശത്തോടെയും അഭിമാനത്തോടെയും എനിക്ക് പറയാവുന്ന മെരിലാൻഡ് പ്രൊഡക്ഷനാണ്.

ഇത്ര വർഷമായിട്ടും ബിഗ് സ്‌ക്രീനിൽ ഒന്ന് മുഖം കാണണമെന്ന് ആഗ്രഹം മെരിലാൻഡ് സിനിമാസ് പ്രൊഡ്യൂസർ വിശാഖ് സുബ്രഹ്മണ്യം സാറിന്റെ വിനീത് ശ്രീനിവാസൻ സാർ സംവിധാനം ചെയ്ത "ഹൃദയം" എന്ന സിനിമയിൽ 21 സെക്കൻഡ് സീനിലൂടെയാണ്. എനിക്ക് നേടി തന്ന എല്ലാവരോടും ഞാൻ എന്റെ മരണംവരെ കടപ്പെട്ടിരിക്കും. എന്റെ തുടക്കം വളരെ നല്ലതാണെന്ന് എനിക്ക് തന്നെ ഉറപ്പുണ്ട്. ഈ ഉറപ്പും ആത്മവിശ്വാസവും മാത്രം മതി ഇനി മുന്നോട്ടുള്ള അഭിനയജീവിതത്തിലെക്കുള്ള വഴിക്ക് ധൈര്യം കിട്ടാൻ എന്നായിരുന്നു'' സൂരജ് ഫേസ്ബുക്കിൽ കുറിച്ചത്. ഹൃദയം സിനിമയിലെ ആ 21 സെക്കൻഡുകൾ.. എന്റെ മുഖം ആദ്യമായി ഞാൻ ബിഗ് സ്ക്രീനിൽ കണ്ട ദിവസം❤️ എന്ന് കുറിച്ച് കൊണ്ട് ഒരു ചെറിയ വീഡിയോ പങ്കുവെച്ചിരുന്നു. ഇതും വൈറലായിട്ടുണ്ട്.

ഹൃദയത്തിലൂടെയായി താന്‍ ബിഗ് സ്‌ക്രീനില്‍ അരങ്ങേറുകയാണെന്ന് സൂരജ് നേരത്തെ പറഞ്ഞിരുന്നു. വിനീത് ശ്രീനിവാസനൊപ്പമുള്ള തുടക്കം മികച്ചതാവുമെന്നാണ് വിശ്വാസം. അദ്ദേഹത്തിനൊപ്പമായും അദ്ദേഹത്തിലൂടെയായും തുടക്കം കുറിച്ചവരെല്ലാം ഇന്ന് നല്ല നിലയിലാണ്. എന്റെ നാട്ടുകാരന്‍ കൂടിയാണ് അദ്ദേഹം എന്നുമായിരുന്നു സൂരജ് മുന്‍പ് പറഞ്ഞത്.

നടന്റെ വാക്കുകൾ വൈറൽ ആയിട്ടുണ്ട്. മികച്ച കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ''മെരിലാൻഡ് എന്ന വലിയ ടീമിൽ ചെറിയൊരു ഇടവേളക്ക് ശേഷം ആദ്യം സീരിയലിലൂടെയും അതിനു ശേഷം അതെ ടീമിനോപ്പം വിനീത് ശ്രീനിവാസൻ ഫിലിമിൽ ബിഗ്സ്‌ക്രീനിലേക്കും കടന്നു ചെല്ലാൻ അവസരം കിട്ടുകയും ഈ പാവം ഇനിയുള്ള അഭിനയ ജീവിതത്തിനു മുന്നേറാനൊരു ആത്മവിശ്വാസം നൽകും എന്നതും നിസംശയം പറയാം എന്ന് ഒരു ആരാധിക ഫേസ്ബുക്കിൽ കുറിച്ചു.. ബിഗ്സ്‌ക്രീനിൽ സൂരജ് ഏട്ടനെ കാണുക എന്നത് സൂരജ് ഏട്ടനും അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും വലിയൊരു ആഗ്രഹമായിരുന്നു ആ വലിയൊരു ആഗ്രഹം പൂവണിഞ്ഞു, ഇനിയും ഒരുപാടാവസരങ്ങൾ ലഭിക്കും അതിനു ഒരു നിമിത്തമായി വിനീത് ഏട്ടനും അതിൽ വർക്ക് ചെയ്ത ഓരോ വ്യക്തിയും സപ്പോർട്ട് ചെയ്യാൻ ഉണ്ടാവും എന്ന് തന്നെയാണ് വിശ്വസിക്കുന്നു.. എന്നിങ്ങനെയുള്ള പോസിറ്റീവ് കമന്റുകളാണ് ലഭിക്കുന്നത്.

ഏറെ പ്രതീക്ഷയോടെയായിരുന്നു ഹൃദയം തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ചിത്രത്തിന് ലഭിത്തുന്നത്.

Read more about: tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X