മലയാളത്തില്‍ നിന്ന് ഉർവശി ഇടവേള എടുക്കാനുള്ള കാരണം ഇതാണ് , ഉടൻ തിരികെ വരുമെന്ന് താരം...

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഉർവശി. മലയാളത്തിലൂടെ സിനിമയിൽ ചുവട് വെച്ച താരം വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. 90 കളിൽ സൂപ്പർ നായികയായി തിളങ്ങിയ ഉർവശി അന്നത്തെ നായികമാരിൽ നിന്ന് അൽപം വ്യത്യാസമായിരുന്നു. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാതെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ നടി ധൈര്യപൂർവ്വം മുന്നോട്ട് വരുകയായിരുന്നു. നായികയായി തിളങ്ങി നിൽക്കുമ്പോൾ തന്നെയാണ് അൽപം നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങൾ നടി ഏറ്റെടുത്ത് സ്ക്രീനിൽ കയ്യടി വാങ്ങിയത്.

Urvashi

മലയാളത്തിലൂടെയാണ് ഉർവശിയുടെ അരങ്ങേറ്റമെങ്കിലും തമിഴിലും തെലുങ്കിലും നടിക്ക് കൈ നിറയെ ആരാധകരുണ്ട് . നടി ഇപ്പോഴും സജീവവുമാണ്. ഈ വർഷം പുറത്തിറങ്ങിയ ഉർവശിയുടെ നാല് ചിത്രങ്ങളിൽ മൂന്ന് എണ്ണവും തമിഴ് പ്രൊജക്ടുകളാണ്. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ മാത്രമാണ് ഈ വർഷം ഉർവശി അഭിനയിച്ചത്. ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിത മലയാളത്തിൽ നിന്ന് ചെറിയ ഇടവേള എടുക്കുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടി. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉർവശി ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ഉടൻ തിരികെ എത്തുമെന്നും നടി അഭിമുഖത്തിൽ പറയുന്നു.

ഉർവശിയുടെ വാക്കുകൾ ഇങ്ങനെ... ''തമിഴ് ഉള്‍പ്പടെ മറ്റു ഭാഷകളില്‍ ഒറ്റ ഷെഡ്യൂള്‍ സിനിമകള്‍ കുറവാണ്. കുറച്ചു കുറച്ചു ദിവസങ്ങളായാണ് ചിത്രീകരണം നടക്കുക. അപ്പോള്‍ നമ്മുടെ വ്യക്തിപരമായ കാര്യങ്ങളും നടക്കും എന്നാല്‍ മലയാളത്തിലധികവും ഒറ്റ ഷെഡ്യൂള്‍ സിനിമകളാണ്. മുപ്പതും നാല്‍പ്പതും ദിവസമൊക്കെ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും. പിന്നെ ഒരേ ശൈലിയിലുള്ള സിനിമകള്‍ വരുമ്പോള്‍ ഞാന്‍ ഇടയ്ക്ക് ഇടവേള എടുക്കാറുണ്ട്. എന്നിട്ട് മറ്റു ഭാഷകളില്‍ ശ്രദ്ധിക്കും എന്നാലും പൂര്‍ണ്ണമായി മാറി നില്‍ക്കാന്‍ പറ്റില്ലല്ലോ. ഇപ്പോള്‍ തമിഴില്‍ പുറത്തിറങ്ങിയ രണ്ടു സിനിമകളില്‍ രണ്ടിലും വ്യത്യസ്തമായ സിനിമകളാണ്. മലയാളം എന്റെ മാതൃ ഭാഷയായതിനാല്‍ കൂടുതലും ശ്രദ്ധിച്ച് മാത്രമേ വേഷങ്ങള്‍ തിരഞ്ഞെടുക്കാറുള്ളൂ. കൂടുതല്‍ ചൂസിയാകാം എന്ന് കരുതുന്നുണ്ട് മലയാളത്തിൽ''. ഉര്‍വശി പറയുന്നു.

സുരറൈ പോട്രു,മൂക്കുത്തി അമ്മന്‍ , ആന്തോളജി വിഭാഗത്തിൽപ്പെട്ട പുത്തം പുതു കാലൈ തുടങ്ങിയവയാണ് ഈ വർഷം പുറത്തു വന്ന ഉർവശിയുടെ തമിഴ് ചിത്രങ്ങൾ. മികച്ച അഭിപ്രായമായിരുന്നു നടിക്ക് ലഭിച്ചത്. മൂന്നിലും അമ്മ വേഷങ്ങളായിരുന്നെങ്കിലും വ്യത്യസ്തമായ അമ്മ കഥാപാത്രങ്ങളെയായിരുന്നു ഇവ. ഒ ടി ടി റിലീസായിട്ടായിരുന്നു ചിത്രങ്ങൾ പ്രദർശനത്തിനെത്തിയത്.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X