For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുതിയ നേട്ടവുമായി സൂര്യയും മണിക്കുട്ടനും, പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ് സൂര്യ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആദ്യമായി ആരംഭിച്ച ഷോ വലിയ വിജയമായതിനെ തുടർന്ന് മറ്റ് ഭാഷകളിലേയ്ക്കും തുടങ്ങുകയായിരുന്നു. 2018 ആണ് ബിഗ് ബോസ് സീസൺ 1 ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി ഷോയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ സാബു മോൻ, പേളി മാണി, രഞ്ജിനി ഹരിദാസ്, ഷിയാസ് കരീം , ശ്വേത മേനോൻ എന്നിവരായിരുന്നു മത്സരാർഥികളായി എത്തിയത്. സാബു മോൻ ആയിരുന്നു ആദ്യ സീസണിലെ വിജയി. ഒന്നാം ഭാഗം വലിയ വിജയമായതിനെ തുടർന്ന് 2020 ൽ സീസൺ 2 ആരംഭിക്കുകയായിരുന്നു. മിനിസ്ക്രീൻ ബിഗ് സ്ക്രീൻ താരങ്ങളായിരുന്നു രണ്ടാം ഭാഗത്തിൽ എത്തിയത്. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് 100 ദിവസം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

  വിവാഹശേഷം സന്തോഷവതിയായി കാജൽ അഗർവാൾ, മനോഹരമായ ഫോട്ടോസ് വൈറലാവുന്നു

  മക്കളുടെ വിവാഹം ശ്രീദേവി ആഗ്രഹിച്ചിരുന്നു, പിന്നീട് ആ തീരുമാനം മാറ്റി, കാരണം ഇതായിരുന്നു...

  കൊവിഡ് മാനണ്ഡങ്ങൾ പാലിച്ചാണ് ബിഗ് ബോസ് സീസൺ3 തുടങ്ങുന്നത്. 2021 ഫെബ്രുവരി 14 നായിരുന്നു ഷോ ആരംഭിക്കുന്നത്. ബിഗ് സ്ക്രീൻ മിനിസ്ക്രീൻ താരങ്ങളോടൊപ്പം പുതുമുഖങ്ങളും മൂന്നാം ഭാഗത്തിൽ പങ്കെടുത്തിരുന്നു. മണിക്കുട്ടനാണ് സീസൺ 3യുടെ ടൈറ്റിൽ വിന്നർ. ബിഗ് ബോസിലൂടെ മണിക്കുട്ടന് മികച്ച ആരാധകരെ നേടാൻ നടിക്ക് കഴിഞ്ഞിരുന്നു. 14 പേരുമായിട്ടാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. പിന്നീട് വൈൽഡ് കാർഡിലൂടെ 4 പേരും കൂടി ഹൗസിലെത്തിയിരുന്നു. ആദ്യ രണ്ട് സീസണുകളെക്കാൾ മികച്ച കാഴ്ചക്കാരെ നേടാൻ ബിഗ് ബോസ് സീസൺ 3ക്ക് കഴിഞ്ഞു

  യഥാർത്ഥ മത്സരാർഥി നോബി ചേട്ടനായിരുന്നു, വെറുതെ ഇരിക്കുകയായിരുന്നില്ല വെളിപ്പെടുത്തലുമായി അഡോണി

  ഒരു ടാലന്റ് ഷോ കൂടിയാണ് ബിഗ് ബോസ്. ഗെയിമുകൾ മാത്രമല്ല കഴിവുകൾ പ്രദർശിപ്പിക്കാനുളള അവസരം കൂടിയാണ് ഈ ഷോയിലൂടെ ലഭിക്കുന്നത്. പാട്ടും ഡാൻസും സ്കിറ്റുകളും ബിഗ് ബോസ് അണിയറ പ്രവർത്തകർ ഷോയിൽ ഉൾപ്പെടുത്താറുണ്ട്. അഭിനേതാക്കൾ മാത്രമല്ല സമൂഹത്തിലെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് ഈ ഷോയുടെ ഭാഗമാകുന്നത്. മത്സരാർഥികളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദി കൂടിയാണിത്.

  ബിഗ് ബോസ് ഷോയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പട്ട ഡാൻസ് പെർഫോമൻസായിരുന്നു മണിക്കുട്ടന്റേയും സൂര്യയുടേയും ഉറുമിയിലെ 'ആരാന്നെ ആരാന്നെ' എന്ന് തുടങ്ങുന്ന ഗാനം. ഒരു ടാസ്ക്കിന്റെ ഭാഗമായിട്ടായിരുന്നു ഇരുവരും നൃത്തം ചെയ്തത്. താരങ്ങളുടെ 20 മിനിറ്റ് ദൈർഘ്യമുളള വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. ബിഗ് ബോസ് മത്സരാർഥികൾ സംഘടിപ്പിച്ച അവാർഡ നിശയിലായിരുന്നു സൂര്യയുടേയും മണിക്കുട്ടന്റേയും പെർഫോമൻസ്. ഇരുവരും ചേർന്നാണ് ഡാൻസ് കൊറിയോഗ്രാഫി ചെയ്തത്.

  ഇപ്പോഴിത ഈ വീഡിയോയുമായി ബന്ധപ്പെട്ട് പുതിയൊരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് മണിക്കുട്ടനും സൂര്യയും. ഓർജിനൽ വീഡിയോക്കാളും ആളുകൾ കണ്ടിരിക്കുന്നത് സൂര്യയുടേയും മണിക്കുട്ടന്റേയും നൃത്ത വീഡിയോയാണ്. സൂര്യയാണ് ഈ സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി സ്ക്രീൻ ഷോർട്ട് പങ്കുവെച്ച് കൊണ്ടാണ് സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുന്നത്. കൂടാതെ പിന്തുണച്ച ബിഗ് ബോസ് അംഗങ്ങളേടും ഏഷ്യനെറ്റിനോടും ബിഗ് ബോസ് ടീമിനോടും പ്രേക്ഷകരേടുമൊക്കെ താരം നന്ദി പറയുന്നുണ്ട്. അതേസമയം മണിക്കുട്ടനെ സ്റ്റോറിയിൽ മണിക്കുട്ടനെ സൂര്യ മെൻഷൻ ചെയ്തിട്ടില്ല.

  Bigg Boss Malayalam 3: Kidilam Firoz opens up about Suryas crush on Manikuttan

  ബിഗ് ബോസ് ഷോയിൽ വരുന്നതിന് മുൻപ് തന്നെ സൂര്യ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡ് താരം ഐശ്വര്യ റായി ബാച്ചനുമായുള്ള രൂപ സാദ്യശ്യമായിരുന്നു സൂര്യയെ ശ്രദ്ധേയയാക്കിയത്. ബോളിവുഡ് കോളങ്ങളിൽ വരെ ചിത്രങ്ങൾ വൈറലായിരുന്നു. ബിഗ് ബോസ് സീസൺ 3 ലെ ഫൈനൽ ഫൈവിൽ പ്രതീക്ഷിച്ച മത്സരാർഥിയായിരുന്നു സൂര്യ. എന്നാൽ 91ാം ദിവസമായിരുന്നു സൂര്യ ഹൗസിൽ നിന്ന് പുറത്ത് പോകുന്നത് സൂര്യയുടെ കരച്ചിലായിരുന്നു വില്ലനായത്.

  English summary
  Soorya And Manikuttan Dance Performance Create New Record, Break The Views Of Orginal Son
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X