സൗബിനും ഷെയ്‌നിനും ബഡായി ബംഗ്ലാവിലെന്താണ് കാര്യം? വൈറലാവുന്ന വീഡിയോ കാണൂ!

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്.ബിഗ് ബോസ് മലയാളം തുടങ്ങുന്നുവെന്നറിയിച്ചതിന് പിന്നാലെയായാണ് മുകേഷും സംഘവും ബഡായി ബംഗ്ലാവിന് താഴിട്ടത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന പരിപാടികളില്‍ റേറ്റിങ്ങില്‍ മുന്നിലായിരുന്ന പരിപാടിക്ക് പെട്ടെന്ന് താഴിട്ടതിനെക്കുറിച്ചായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. രമേഷ് പിഷാരടിയും ആര്യയുമൊക്കെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണെന്നും പരിപാടി വീണ്ടുമെത്തുമെന്ന സൂചനയും അന്ന് നല്‍കിയിരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് പരിപാടി പ്രേക്ഷകരിലേക്ക് എത്തുകയാണ്. ബഡായി ബംഗ്ലാവ് സീസണ്‍ 2 ന്റെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കെട്ടിലും മട്ടിലും അടിമുടി മാറ്റവുമായാണ് ഇത്തവണ പരിപാടിയെത്തുന്നത്. ബംഗ്ലാവിന്റെ മുതലാളിയായി മുകേഷ് തന്നെയാണെങ്കിലും താമസക്കാരുടെ കാര്യത്തിലാണ് ആശങ്ക. പഴയ താമസക്കാര്‍ ഒപ്പമില്ലെന്നുള്ള സൂചനയാണ് ഇതുവരെ ലഭിച്ചത്. പുതിയ താമസക്കാരായി മിഥുന്‍ രമേഷും ഭാര്യ ലക്ഷ്മിയും എത്തുന്നതായുള്ള സ്ഥിരീകരണവും പുറത്തുവന്നിരുന്നു. ലൈവ് വീഡിയോയിലൂടെയായിരുന്നു മിഥുന്‍ രമേഷ് ഇക്കാര്യം വ്യക്തമാക്കിയത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ അമ്മായിക്ക് മാംഗല്യമായെന്ന സന്തോഷവാര്‍ത്തയും കല്യാണത്തിന്റെ ഒരുക്കങ്ങളെക്കുറിച്ചുമൊക്കെ മിഥുന്‍ രമേഷ് സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ പരമ്പരയിലെ ആദ്യത്തെ അതിഥികളായെത്തുന്നവര്‍ ആരൊക്കെയാണെന്നും വ്യക്തമായിരിക്കുകയാണ്. അതേക്കുറിച്ച് കൂടുതലറിയാന്‍ വായിക്കൂ.

ആദ്യത്തെ അതിഥികള്‍

ആദ്യത്തെ അതിഥികള്‍

കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരാണ് പരിപാടിയിലേക്ക് അതിഥികളായെത്താറുള്ളത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളെത്തുമ്പോള്‍ ചോദ്യം ചോദിക്കാനുള്ള അവസരം സദസ്സിനും നല്‍കാറുണ്ട്. രമേഷ് പിഷാരടിയായിരുന്നു അതിഥികളെ സ്വാഗതം ചെയ്യാറുള്ളത്. വിശേഷങ്ങളൊക്കെ ചോദിക്കാനായി മുകേഷും കൂടാറുണ്ട്. ഇവര്‍ക്കിടയിലേക്കാണ് ആര്യയും അമ്മായിയും ധര്‍മ്മജനുമൊക്കെ എത്താറുള്ളത്. മണ്ടത്തരവുമായെത്തുന്ന ഇവരുടെ വരവാണ് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുള്ളത്. ബഡായി ബംഗ്ലാവിന്റെ പുതിയ പതിപ്പ് ആരംഭിക്കുമ്പോള്‍ ആരൊക്കെയായിരിക്കും അതിഥികളായെത്തുന്നതെന്നറിയാനായി കാത്തിരിക്കുന്നതിനിടയിലാണ് ആ സന്തോഷവും ചാനല്‍ പങ്കുവെച്ചത്.

അമ്മായിക്ക് കല്യാണം

അമ്മായിക്ക് കല്യാണം

ബഡായി ബംഗ്ലാവിന്റെ എല്ലാമെല്ലാമായി അമ്മായിയുടെ കല്യാണമാണ് ഇത്തവണത്തെ ആദ്യത്തെ സന്തോഷം. വിവാഹത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ച് ഇവര്‍ നേരത്തെ എത്തിയിരുന്നു. കല്യാണത്തിനുള്ള ഒരുക്കമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സേവ് ദി ഡേറ്ര് വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നവവധുവായി നില്‍ക്കുന്ന അമ്മായിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

അഞ്ജു അരവിന്ദിന്‍രെ വരവ്

അഞ്ജു അരവിന്ദിന്‍രെ വരവ്

പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ അഞ്ജു അരവിന്നും ഈ പരിപാടിയില്‍ എത്തുന്നുണ്ട്. അഭിനയം മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചിരുന്നു. നൃത്തത്തിനുള്ള ഒരുക്കത്തിനിടയിലാണ് താരം. ലൈവ് വീഡിയോയിലൂടെയായിരുന്നു താരത്തെക്കുറിച്ച് മിഥുന്‍ രമേഷ് പറഞ്ഞത്. എന്താണ് കഥാപാത്രമെന്നും വരവിന് പിന്നിലെ വിശേഷങ്ങളുമൊക്കെ സസ്‌പെന്‍സാണെന്നായിരുന്നു അഞ്ജു അരവിന്ദും പറഞ്ഞത്.

മിഥുനും ലക്ഷ്മിയും

മിഥുനും ലക്ഷ്മിയും

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ അവതാരകരിലൊരാളാണ് മിഥുന്‍ രമേഷ്. അഭിനയവും ഡബ്ബിംഗും ആര്‍ജെ ജോലിയുമൊക്കെയായി മുന്നേറുന്നതിനിടയിലാണ് അവതാരകനായും അദ്ദേഹമെത്തിയത്. കോമഡി ഉത്സവത്തിന്‍രെ അമരക്കാരാനായ മിഥുന് ശക്തമായ പിന്തുണയും മികച്ച സ്വീകാര്യതയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡബ്‌സ്മാഷ് വീഡിയോയിലൂടെ ലക്ഷ്മിയും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. കുടുംബസമേതമുള്ള ഡബ്‌സ്മാഷ് വൈറലായിരുന്നു. ബഡായി ബംഗ്ലാവില്‍ ഇരുവരും ഒരുമിച്ചെത്തുന്നുണ്ട്. പിഷാരടിയുടേയും ആര്യയുടേയും പകരക്കാരിയായാണോ ഇവരെത്തുന്നതെന്നാണ് പ്രേക്ഷകരുടെ സംശയം

ഷെയ്‌നും സൗബിനും പറയുന്നത്

കുമ്പളങ്ങി പ്രമോഷനുമായി താരങ്ങള്‍, വീഡിയോ കാണാം.

സൗബിന് പറയാനുള്ളത്?

പുരസ്‌കാര നേട്ടത്തെക്കുറിച്ച് സൗബിന്‍ ഷാഹിര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X